അനങ്ങന്‍മലയിലെ കാട്ടുതീ അമ്പലപ്പാറ പഞ്ചായത്തിലേക്ക് കൂടി പടര്‍ന്നു
ഒറ്റപ്പാലം, അനങ്ങന്‍ മലയിലെ കാട്ടുതീ അമ്പലപ്പാറ പഞ്ചായത്തിലേക്കു കൂടി വ്യാപിച്ചു. അനങ്ങനടി പഞ്ചായത്തിന്റെയും ഒറ്റപ്പാലം നഗരസഭയുടെയും അതിര്‍ത്തി പ്രദേശമായ വരോട് നാലാം മൈലില്‍ നിന്നു കഴിഞ്ഞ ദിവസം പടര്‍ന്ന തീയാണു കത്തിക്കയറുന്നത്. അമ്പലപ്പാറ പഞ്ചായത്തിലെ ചുനങ്ങാട് മലപ്പുറം, മുരുക്കുംപറ്റ, പരപ്പന്തോട്, കൂട്ടരാംകുളം, കൊട്ടേക്കാട് കോളനി പ്രദേശങ്ങളിലാണു വനഭൂമി കത്തുന്നത്.
ഉണങ്ങിയ പുല്ക്കാടുകളിലൂടെയാണ് തീ അതിവേഗം പടരുന്നതെന്നതിനാല്‍ ജനവാസ മേഖലയില്‍ നിന്ന് അല്പം ദൂരെയാണെങ്കിലും പ്രദേശവാസികള്‍ ആശങ്കയിലാണ്.
അനങ്ങനടി പഞ്ചായത്ത് അതിര്‍ത്തിയില്‍ നിന്നു വ്യാപിച്ച കാട്ടുതീ ഒറ്റപ്പാലം നഗരാതിര്‍ത്തിയും കടന്ന് അമ്പലപ്പാറ പഞ്ചായത്തിലെ ചുനങ്ങാട് വാണി വിലാസിനി, മലപ്പുറം ചോലപ്പാറ, മലമ്പള്ള, അതൃക്കാട്, മേലൂര്‍ പ്രദേശങ്ങളിലൂടെ പടരുകയാണ്.
ഇതിനകം 6 ഹെക്ടറോളം വനഭൂമിയില്‍ തീ വ്യാപിച്ചതായാണ് പ്രാഥമിക കണക്ക്. ഒട്ടേറെ വൃക്ഷത്തൈകളും ജീവജാലങ്ങളും കത്തിനശിച്ചു.
മലയോടു ചേര്‍ന്ന ചില ഒഴിഞ്ഞ സ്വകാര്യ വളപ്പുകളിലേക്കും തീ വ്യാപിച്ചു. തീകെടുത്താനുള്ള ആധുനിക സംവിധാനങ്ങള്‍ക്ക് എത്തിപ്പെടാനാകാത്ത പ്രദേശങ്ങളില്‍ വനപാലകരും നാട്ടുകാരും ചേര്‍ന്ന് തീ തല്ലിക്കെടുത്താനാണ് ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha