ലോകം കേരളത്തെ കണ്ടുപഠിക്കട്ടെ; കൊറോണ രോഗം ഭേദമായ ബ്രിട്ടീഷ് പൗരൻ ബ്രയന്‍ നീല്‍ ; ആശുപത്രി ജീവനക്കാരോട് താൻ കടപ്പെട്ടിരിക്കുന്നുവെന്നും ബ്രയാൻ

മരുന്നിനോടൊപ്പം സഹാനുഭൂതിയും ആത്മാർത്ഥതയും ഒരുമിച്ച ചികിത്സയാണ് കേരളത്തിൽ തനിക്ക് ലഭിച്ചതെന്ന് കൊറോണ നെഗറ്റീവായി കളമശ്ശേരി മെഡിക്കൽ കോളേജ് വിട്ട ബ്രിട്ടീഷ് പൗരൻ ബ്രയൻ നീൽ പറയുമ്പോൾ കേരളത്തിലെ ആരോഗ്യരംഗത്തിനു അത് പൊൻ തൂവലാകുകയാണ് .
ആത്മാർത്ഥമായാണ് ഡോക്ടർമാരും നഴ്‌സുമാരും ഇടപെട്ടത്. വളരെ മോശമായ നിലയിൽനിന്നാണ് ആശുപത്രി വിടുന്ന ഒരു നിലയിലേക്ക് എത്തിയത്. അതിനെല്ലാം താൻ കടപ്പെട്ടത് ആശുപത്രി ജീവനക്കാരോട് തന്നെഎന്ന് ബ്രയൻ പറയുന്നു.
ആദ്യ ദിവസങ്ങളിൽ വളരെ ബുദ്ധിമുട്ടായിരുന്നു. കടുത്ത ന്യുമോണിയയും തളർച്ചയുമെല്ലാമായിരുന്നു. അതിനാൽത്തന്നെ കൂടുതൽ സമയവും ഉറക്കമായിരുന്നു. ശാരീരികമായി മെച്ചപ്പെട്ടതോടെ ഇവരുമായി കൂടുതൽ സംസാരിക്കാൻ ശ്രമിച്ചു. അവരുടെ നല്ല വാക്കുകളും അനുകമ്പയോടെയുള്ള പെരുമാറ്റവും വളരെ ആശ്വാസം നൽകുന്നതായിരുന്നു.
നില മെച്ചപ്പെടും എന്ന ആത്മവിശ്വാസം നൽകാൻ അവർ ഏറെ സഹായിച്ചു. ഗുരുതരാവസ്ഥയുള്ള സമയം മുതൽ ഡിസ്ചാർജ് ആകുന്നതുവരെ എല്ലാ വിഭാഗത്തിൽ ജോലി ചെയ്യുന്നവരും നൽകിയ പിന്തുണ വളരെ വലുതാണ്. ഇതിൽ ഡോ. ജേക്കബ്ബിന്റെയും ഡോ. ഫത്താവുദ്ദീന്റെയും സേവനം എടുത്തു പറയുന്നെന്ന് ബ്രയൻ
കേരളത്തിലേക്ക് ആദ്യമായാണ് എത്തുന്നത്. വർഷങ്ങൾക്കു മുമ്പ് ഭാര്യയുമായി രാജസ്ഥാനിൽ എത്തിയിരുന്നു. അവിടെ നിന്നാണ് കേരളത്തെ കുറിച്ച് അറിയണമെന്ന് തോന്നിയത്. ഒടുവിൽ മറ്റ് സുഹൃത്തുക്കളുമായി പത്ത് ദിവസത്തെ സന്ദർശനത്തിനാണ് എത്തിയത്. എന്നാൽ ഒരു പദ്ധതിയും പ്രാവർത്തികമായില്ല. മൂന്നാർ മാത്രമാണ് ശരിക്കു കാണാൻ സാധിച്ചത്. കണ്ട സ്ഥലങ്ങളെല്ലാം വളരെ ഇഷ്ടപ്പെട്ടു.
ലോകത്തിന്റെ സാഹചര്യങ്ങളെല്ലാം ഒരുപോലെയാണ്. എല്ലായിടത്തും ലോക്ഡൗൺ ആണ്. യു.കെ.യിലെ അവസ്ഥകളും ഇന്ത്യക്ക് സമാനമാണ്. വേഗം യു.കെ.യിലേക്ക് മടങ്ങിയെത്തണം. അവിടെയുള്ള മുതിർന്നവർക്ക് തുണയായി നിൽക്കണമെന്നും ബ്രയൻ നീൽ പറഞ്ഞു.
ഈ കാലഘട്ടം മുഴുവൻ ഏറ്റവും കൂടുതൽ മിസ് ചെയ്തത് ഭാര്യയുടെ സാമീപ്യമാണ്. ഭാര്യയെയും നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാൽ, തങ്ങളിരുവരും രണ്ടിടങ്ങളിലാണ് ഈ കാലം കഴിച്ചത്. പരസ്പരം സംസാരിക്കുന്നതുപോലും കുറവായിരുന്നു..തന്റെ പേരിൽ പത്ര മാധ്യമങ്ങളിൽ വന്ന വാർത്തകളൊന്നും തന്നെ അറിഞ്ഞില്ല. തീർത്തും ഏകാന്തമായാണ് ചികിത്സാ കാലഘട്ടം കടന്നു പോയത്.എന്നും അദ്ദേഹം പറഞ്ഞു.
ന്യൂമോണിയ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കൊവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. മാര്‍ച്ച് 15നാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ബ്രയാന്‍ നീല്‍ അടക്കമുള്ള 19 അംഗ സംഘത്തെ ദുബായിലേയ്ക്കുള്ള വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി ക്വാറന്റൈന്‍ ചെയ്തത്. ബ്രയാന്‍ നീലിനേയും ഭാര്യയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ നെഗറ്റീവ് ആയ ഭാര്യ ജെയ്ന്‍ ലോക്ക് വാര്‍ഡിനെ നേരത്തെ ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നു. മൂന്നാറില്‍ കെടിഡിസി റിസോര്‍ട്ടില്‍ താമസിച്ച ബ്രിട്ടീഷ് സംഘം ഉദ്യോഗസ്ഥരുടെ കൊവിഡ് മുന്നറിയിപ്പുകളെ അവഗണിച്ച് കൊച്ചിയിലെത്തിയതും വിമാനത്തില്‍ കയറിയതും വലിയ വിവാദമായിരുന്നു.പ്രത്യേക കൊവിഡ് 19 ഐസിയുവില്‍ പ്രവേശിപ്പിച്ച നീല്‍ ബ്രയാന്റെ നില ഇടയ്ക്ക് ഗുരുതരമായിരുന്നു. ഓക്‌സിജന്റെ അളവ് കുറയുകയും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്തിരുന്നു. ആന്റിവൈറലുകള്‍ തുടങ്ങി മൂന്ന് ദിവസത്തിന് ശേഷമാണ് ബ്രയാന്റെ ആരോഗ്യനില മെച്ചപ്പെട്ടത്. വെന്റിലേറ്റര്‍ വേണ്ടിവന്നിരുന്നു. ആന്റിവൈറല്‍ ചികിത്സ തുടങ്ങി ഏഴ് ദിവസത്തിനകം പനി മാറി. പിന്നീട് രണ്ട് സാമ്പിളുകള്‍ നെഗറ്റീവ് ആയി. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനായി എച്ച്‌ഐവി മരുന്നുകളായ റി്‌റ്റോനാവിറും ലോപ്പിനാവിറും ബ്രയാന് നല്‍കിയിരുന്നു. പ്രൊഫ.ഡോ.ഫത്താഹുദ്ദീന്‍, പ്രൊഫ.ഡോ.കെ.ജേക്കബ്, ഡോ.ഗണേഷ് മോഹന്‍, ഡോ.ഗീത നായര്‍, ഡോ.വിധുകുമാര്‍, ഡോ.വിഭ സന്തോഷ്, ഡോ.റെനിമോള്‍ എന്നിവരടങ്ങുന്ന സംഘമാണ് ഡോ.തോമസ് മാത്യുവിന്റെ മേല്‍നോട്ടത്തില്‍ ബ്രയാനെ ചികിത്സിച്ചത്.
https://www.facebook.com/Malayalivartha

























