മലപ്പുറം ട്രോമകെയർ പ്രവർത്തകന് ആക്രമണത്തിൽ പരിക്കേറ്റു

ചാപ്പപ്പടി സ്വദേശി ജാബിറിനാണ് പരിക്കേറ്റത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.ഇന്നലെ രാത്രിയായിരുന്നു സംഭവം. താനൂരിലെ കടകൾക്ക് സുരക്ഷ നൽകുന്നതിന്റെ ഭാഗമായുള്ള ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നാലംഗ സംഘം ആക്രമിച്ചത്. അക്രമി സംഘത്തെക്കുറിച്ച് പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു.
പോലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്നത് പ്രാദേശികമായി ഉണ്ടായ വാക്കുതർക്കങ്ങൾ കാരണമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസ് അറിയിക്കുന്നത്.ആക്രമണത്തിന് കയ്യിനും കാലിനും പരിക്കുകളുണ്ട്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇയാളുടെ ആരോഗ്യനില തൃപ്തികരമായതിന് തുടർന്ന് വീട്ടിലേക്ക് മടങ്ങി .്ര ികൾക്ക് വേണ്ടി പോലീസ് അനേഷണം ഊര്ജിതമാക്കി. താനൂരിൽ ട്രോമ കെയർ പ്രവർത്തകന് മർദ്ദനമേറ്റ സംഭവത്തിൽ, ആരോഗ്യ പ്രവർത്തനവുമായി ബന്ധമില്ലന്നും പ്രാദേശിക തർക്കങ്ങൾ മാത്രമാണെന്നും ജില്ലാ പോലീസ് മേധാവി യൂ അബ്ദുൽ കരിം പറഞ്ഞു.
https://www.facebook.com/Malayalivartha

























