സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു: മൂന്ന് പേര് നിസാമുദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍, രോഗം ഭേദമായവര്‍ 14 പേര് ; ലോക്ഡൗണിന് ശേഷമുള്ള നിയന്ത്രണങ്ങള്‍ വിലയിരുത്താന്‍ 17 അംഗ സമിതി രൂപീകരിച്ചു
ഇന്ന് സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. കാസര്‍കോഡ് സ്വദേശികളായ ഏഴ് പേരിലും കണ്ണൂര്‍ സ്വദേശിയായ ഒരാളിലും തൃശൂര്‍ സ്വദേശിയായ ഒരാളിലുമാണ് രോഗം സ്ഥിതീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര് നിസാമുദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്. ഇതില്‍ ഒരാള്‍ ഗുജറാത്തില്‍ നിന്നുമാണ് കേരളത്തിലേക്ക് എത്തിയത്. സംസ്ഥാനത്ത് ഇതുവരെ 295 പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 760 ആശുപ്രതിയില്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് 154 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9139 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കി. 1,69,999 സംസ്ഥാനത്ത് ആകെ നിരീക്ഷിണത്തിലുള്ളത്.
കൊവിഡ് രോഗം ബാധിച്ച 14 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. കോട്ടയത്തെ ആരോഗ്യപ്രവര്‍ത്തകയും റാന്നിയിലെ വൃദ്ധ ദമ്ബതികളും രോഗം ഭേദമായവരുടെ കൂട്ടത്തില്‍ പെടും.
ലോക്ഡൗണിന് ശേഷമുള്ള നിയന്ത്രണങ്ങള്‍ വിലയിരുത്താന്‍ 17 അംഗ സമിതി രൂപീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ടുദിവസത്തിനിടെ, തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് 649 പേര്‍ക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. 14 സംസ്ഥാനങ്ങളില്‍ നിന്നുളളവരിലാണ് കോവിഡ് കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 336 പേര്‍ക്ക് കോവിഡ് രോഗബാധ ഉണ്ടായതായും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 56 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 8000 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കഴിഞ്ഞ രണ്ടുദിവസത്തിനകം സമ്മേളനത്തില്‍ പങ്കെടുത്ത 647 പേരിലാണ് രോഗബാധ കണ്ടെത്തിയത്. ഡല്‍ഹി, ഹിമാചല്‍, ഹരിയാന, ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ്, കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്, തമിഴ്നാട്, തെലങ്കാന, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍, അസം എന്നി സംസ്ഥാനങ്ങളില്‍ നിന്നുളളവരിലാണ് കൊറോണ വൈറസ് ബാധ ഉണ്ടായതെന്ന് ലാവ് അഗര്‍വാള്‍ പറഞ്ഞു.
രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ച 56 പേരില്‍ 12 പേര്‍ക്ക് ഇന്നലെയാണ് ജീവന് നഷ്ടമായത്. 157 രോഗികള്‍ ഇതിനോടകം സുഖം പ്രാപിച്ചതായും ലാവ് അഗര്‍വാള്‍ പറഞ്ഞു. നിലവില്‍ രാജ്യത്ത് വിവിധ ആശുപത്രികളിലായി 2301 പേര് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നതായും ലാവ് അഗര്‍വാള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha