സൂക്ഷിക്കുക... കുഞ്ഞുങ്ങള്‍ക്കറിയില്ല കൊറോണയും ലോക് ഡൗണും എന്തെന്ന്; റോഡിലൂടെ നടക്കുകയായിരുന്ന രണ്ട് വയസ്സുകാരിയെ പോലീസ് വീട്ടിലെത്തിച്ചു

കോറോണ ഭീതിയില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയാണ് പോലീസ്. ഇപ്പോള്‍ വീടുകളില്‍ എപ്പോഴും അളുകള്‍ ഉള്ളതാണ്. അതുകൊണ്ട് തന്നെ നമ്മുടെ കുട്ടികളെ എല്ലാവരും എപ്പോഴും ശ്രദ്ധിക്കണം. കാരണം കുട്ടികള്‍ വീട്ടില്‍ ആരുടെയെങ്കിലും കൂടെ കാണും എന്ന് എല്ലാവരും കരുതും. പക്ഷേ അത് ഏപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. ഇന്ന് മാനന്തവാടിയില്‍ നടന്ന സംഭവം അതിന് ഉദാഹരണമാണ്. പതിവ് പട്രോളിംഗിനിടെയാണ് മാനന്തവാടി പോലീസ് റോഡിലൂടെ തനിച്ച് നടക്കുകയായിരുന്ന പെണ്‍കുഞ്ഞിനെ കണ്ടത്. ഉടന്‍ തന്നെ കുഞ്ഞിനെയെടുത്ത് മാതാപിതാക്കളെ അന്വേഷിച്ച് യാത്ര തുടങ്ങി. ഒടുവില്‍ മാതാപിതാക്കളെ കണ്ടെത്തി കുട്ടിയെ സുരക്ഷിതമായി കൈമാറുകയും ചെയ്തു. പോലീസ് ഡ്രൈവര്‍ കെ ഇബ്രാഹിമാണ്, കുഞ്ഞിനെ എടുത്ത് വീട് കണ്ടെത്തി അമ്മയെ ഏല്‍പിച്ചത്. കുഞ്ഞിനെയും കൊണ്ട് പോലീസ് എത്തിയപ്പോഴാണ് വീട്ടുകാരും സംഭവം അറിയുന്നത്.
ചെറുതായൊന്നു കണ്ണുതെറ്റിയപ്പോഴാണ് കുട്ടി പുറത്തുപോയതെന്നും കുട്ടി വീടിനുള്ളില്‍ തന്നെ ഉണ്ടായിരുന്നെന്നാണ് ഇത്രയും നേരം വിചാരിച്ചിരുന്നതെന്നും അമ്മ പറഞ്ഞു. റോഡിന്റെ വശത്തുള്ള വീട്ടില്‍ നിന്ന് കുഞ്ഞ് 50 മീറ്ററോളം നടന്നിരുന്നുവെന്ന് പോലീസ് പറയുന്നു. കുട്ടിയെ തിരിച്ചേല്‍പ്പിച്ച പോലീസുകാര്‍ക്ക് മാതാപിതാക്കള്‍ നന്ദി അറിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























