വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്... തമിഴ്നാട് അതിര്‍ത്തി അടച്ചെന്നത് വ്യാജ വാര്‍ത്തയെന്ന് മുഖ്യമന്ത്രി
കോവിഡ് 19 ബാധയെ തുടര്‍ന്ന് തമിഴ്നാട് കേരള അതിര്‍ത്തി മണ്ണിട്ട് അടച്ചെന്നത് വ്യാജവാര്‍ത്തയാണെന്ന് മുഖ്യമന്ത്രി. അങ്ങനെയൊരു ചിന്തയേ നമുക്കില്ല. അവര്‍ നമ്മുടെ സഹോദരങ്ങളാണ്. യാത്രയ്ക്ക് എല്ലായിടത്തും തടസ്സമുണ്ട്. പക്ഷേ, ലോക്ക് ഡൗണ്‍ നിബന്ധന എല്ലാവരും പാലിക്കുന്നുണ്ട്. കേരള തമിഴ്നാട് അതിര്‍ത്തി നമ്മള് അടയ്ക്കില്ല. എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകളുടെ തീയതി നിശ്ചയിച്ചു എന്ന വ്യാജപ്രചാരണമുണ്ട്. അതും തീരുമാനിച്ചിട്ടില്ല. തീരുമാനം പിന്നീട് വരും.
https://www.facebook.com/Malayalivartha