ന്യൂയോര്‍ക്കില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നിര്യാതനായ ബന്ധുവിന്റെ സംസ്‌കാരചടങ്ങില്‍ പങ്കെടുത്ത ശേഷം ന്യൂയോര്‍ക്കിലെ സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയ കാഞ്ഞിരമറ്റം കുന്നേലെമുറിയില്‍ ജോസഫ് കെ. തോമസിന് (കുഞ്ഞേപ്പച്ചന്‍ 72) പനി അനുഭവപ്പെട്ടു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കോവിഡ് വാര്‍ഡിലാണ് പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പരിശോധനയില്‍ ആദ്യം നെഗറ്റീവ് ആയിരുന്നു ഫലം. സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്ന മറ്റു ചില ബന്ധുക്കള്‍ക്കും പനി ബാധിച്ചിരുന്നു.
ഇന്നലെ പുലര്‍ച്ചെ ഹൃദ്രോഗമുണ്ടായി ജോസഫ് തോമസ് മരിച്ചതായാണ് ആശുപത്രി അധികൃതര്‍ നല്‍കിയ പ്രാഥമിക വിവരം. രണ്ടാമത്തെ കോവിഡ് പരിശോധനയുടെ ഫലം കൂടി ലഭിച്ച ശേഷം വിശദമായി കാര്യങ്ങള്‍ അറിയിക്കുമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വര്‍ഷങ്ങളായി ന്യൂയോര്‍ക്കില്‍ കുടുബസമേതം താമസിക്കുകയാണ് ജോസഫ് തോമസ്. ഭാര്യ എരുമേലി മണിപ്പുഴ കണയങ്കല്‍ റോസ്. മക്കള്‍: റെജീന, ജയ്‌സണ്‍. മരുമക്കള്‍: ജോ, മീര.
https://www.facebook.com/Malayalivartha

























