കോവിഡ് പ്രതിസന്ധി മറികടക്കാന്‍ വിവിധ ക്ഷേമനിധി അംഗങ്ങള്‍ക്ക് സഹായപദ്ധതി

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കീഴിലെ വിവിധ ക്ഷേമനിധി അംഗങ്ങള്‍ക്കു സഹായപദ്ധതി പ്രഖ്യാപിച്ചു. ധനസഹായവും പലിശരഹിത വായ്പയും ബോണസും ഉള്‍പ്പെടെ ആനുകൂല്യങ്ങളാണു പ്രഖ്യാപിച്ചത്. ആനുകൂല്യങ്ങള്‍ 40 ലക്ഷത്തിലേറെ വരുന്ന തൊഴിലാളികള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ്.
കേരള നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: 200 കോടിയുടെ സഹായ പാക്കേജ്. ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്ത് 2 വര്‍ഷം പൂര്‍ത്തിയാക്കിയവരും 2018 ല്‍ റജിസ്‌ട്രേഷന്‍ പുതുക്കിയതുമായ എല്ലാ തൊഴിലാളി കുടുംബങ്ങള്‍ക്കും 1000 രൂപ സഹായം നല്‍കും.
കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ആശുപത്രി, പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി എന്നീ മേഖലകളിലെ തൊഴിലാളികള്‍ക്കും 1000 രൂപ വീതം ആശ്വാസ ധനം. കോവിഡ് ബാധിതര്‍ക്ക് 10,000 രൂപ സഹായം. ഐസലേഷനില്‍ കഴിയുന്നവര്‍ക്ക് 5000 രൂപ.
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: കൊറോണ ബാധിതരായ അംഗങ്ങള്‍ക്ക് 7500 രൂപയുടെ അടിയന്തര സഹായവും ഐസലേഷനില്‍ കഴിയുന്ന അംഗങ്ങള്‍ക്ക് 1000 രൂപ സഹായവും.
കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: 750 രൂപ വീതം സഹായം.
ബീഡി-ചുരുട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: ഇന്‍കം സപ്പോര്‍ട്ട് സ്‌കീമില്‍ 2 കോടി രൂപയുടെ സഹായം.
അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: അടച്ച ബാറുകളിലെ തൊഴിലാളികള്‍ക്ക് 5000 രൂപ ധനസഹായം, 10,000 രൂപ പലിശരഹിത വായ്പ.
മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: സ്റ്റേജ് ക്യാരേജ്/കോണ്‍ട്രാക്റ്റ് കാര്യേജ്, ബസ് തൊഴിലാളികള്‍ക്ക് 5000 രൂപ, ഗുഡ്‌സ് വെഹിക്കിള്‍ തൊഴിലാളികള്‍ക്ക് 3500 രൂപ, ടാക്‌സി തൊഴിലാളികള്‍ക്ക് 2500 രൂപ. ഓട്ടോറിക്ഷ / ട്രാക്ടര്‍ തൊഴിലാളികള്‍ക്ക് 2000 രൂപ. ഓട്ടമൊബീല്‍ വര്‍ക്ക് ഷോപ്പ് തൊഴിലാളികള്‍ക്ക് 1000 രൂപ.
കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: പലിശരഹിത വായ്പയായി 10,000 രൂപ വീതം. ലോക്ഡൗണ്‍ നീണ്ടുപോകുന്ന സാഹചര്യമുണ്ടായാല്‍ 5000 രൂപ കൂടി പ്രത്യേക വായ്പ.
ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: വേതനം മുന്‍കൂര്‍ ആയി അനുവദിക്കും. 14 ന് അകം ബോണസ് ഇനത്തില്‍ 30 കോടി രൂപ വിതരണം ചെയ്യും.
https://www.facebook.com/Malayalivartha

























