ലോക്ക്ഡൗണിനെ തുടര്‍ന്നു വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ ഫ്രഞ്ച് പൗരന്മാര് നാട്ടിലേക്ക് മടങ്ങി... നെടുമ്പാശ്ശേരിയില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് 112 ഫ്രഞ്ച് പൗരന്മാര് പാരീസിലേക്ക് മടങ്ങിയത്
ലോക്ക്ഡൗണിനെ തുടര്‍ന്നു വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ ഫ്രഞ്ച് പൗരന്മാര് നാട്ടിലേക്ക് മടങ്ങി. നെടുമ്പാശേരിയില്‍നിന്നും പ്രത്യേക വിമാനത്തിലാണ് 112 ഫ്രഞ്ച് പൗരന്മാര് പാരീസിലേക്ക് മടങ്ങിയത്. കേരളത്തിലും തമിഴ്നാട്ടിലുമായി വിവിധ ഇടങ്ങളില്‍ കുടുങ്ങിയവരെ ഫ്രഞ്ച് എംബസിയുടെ നിര്‍ദേശപ്രകാരമാണ് നാട്ടിലേക്ക് അയച്ചത്.
എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ന് രാവിലെ എട്ടിനാണ് ഇവര്‍ നാട്ടിലേയ്ക്ക് മടങ്ങിയത്. ആയുര്‍വേദ ചികിത്സയ്ക്കും വിനോദസഞ്ചാരത്തിനുമായാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. അതേസമയം കേരളത്തിലുള്ള 220 റഷ്യക്കാരെ തിരിച്ചുകൊണ്ടുപോകാനുള്ള നടപടി മാറ്റിവച്ചു. റഷ്യയിലെ വിമാനത്താവളങ്ങള്‍ അടച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
"
https://www.facebook.com/Malayalivartha