നൂറനാട് വന്‍ ചാരായ ശേഖരം പിടിച്ചു, ലീറ്ററിന് വില 1200 മുതല്‍ 1500 രൂപ വരെ
നൂറനാട് മേഖലയില്‍ നിന്നും കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ പിടിച്ചെടുത്തത് അറുന്നൂറോളം ലീറ്റര്‍ കോടയും ചാരായവും , വാറ്റുപകരണങ്ങളും. ഇന്നലെ നൂറനാട് കുറ്റിയില്‍ പുത്തന്‍വീട്ടില്‍ പുഷ്പകുമാര്‍ (40) പുതിയതായി നിര്‍മിക്കുന്ന വീടിനു പിന്നില്‍ നിന്ന് കന്നാസുകളിലും, കലത്തിലും സൂക്ഷിച്ചിരുന്ന 190 ലീറ്റര്‍ കോടയും 10 ലീറ്റര്‍ ചാരായവും പിടിച്ചെടുത്തു. പ്രദേശത്ത് ചാരായ വാറ്റ് വ്യാപകമായി എന്നതിന്റെ തെളവാണിത്.
ആള് താമസം ഇല്ലാത്ത സ്ഥലങ്ങളും പുഞ്ചകളുടെ വശങ്ങളും കേന്ദ്രികരിച്ചാണു ചാരായ വാറ്റ് നടന്നു വരുന്നത്. പ്ലാസ്റ്റിക് ബാരല്‍, ചരുവം, ഇല്ലിച്ചട്ടി, കന്നാസുകള്‍, കലം എന്നിവയും കണ്ടെടുത്തു. കഴിഞ്ഞ ദിവസം താമരക്കുളം കണ്ണനാകുഴിയില്‍ നിന്നും 500 ലീറ്റര്‍ കോടയും ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. ഒരു ലീറ്റര്‍ ചാരായം 1200 രുപ മുതല്‍ 1500 രൂപ വരെ വാങ്ങിയാണ് വില്‍ക്കുന്നത്.
ചാരായത്തില്‍ കളര്‍ ചേര്‍ത്ത് വിദേശമദ്യ ലേബല്‍ കുപ്പിയില്‍ ഒട്ടിച്ച് കച്ചവടം നടത്തുന്ന സംഘവും സജീവമാണ്. മിക്ക സ്ഥലങ്ങളിലും സ്ത്രീകളെ മുന്നില്‍ നിര്‍ത്തിയാണ് വാറ്റ് നടത്തുന്നത്. ചാരായം വേണ്ടവര്‍ മുന്‍കൂര്‍ പണം നല്‍കണം. സംശയം ഉണ്ടാകാതിരിക്കാനായി, ആള് താമസം ഇല്ലാത്ത സ്ഥലത്തും, കാവുകളിലും ചാരായ കുപ്പി ഇട്ടശേഷം മുന്‍കൂര്‍ പണം നല്‍കിയവരെ വിവരം അറിയിക്കുന്നതാണ് രീതി.
https://www.facebook.com/Malayalivartha