സഞ്ചരിക്കുന്ന സ്റ്റേജില്‍ മുണ്ടക്കയം സി.ഐ. ഷിബു കുമാറിന്റെ നേതൃത്വത്തില്‍ സംഗീത വിരുന്ന്
കോട്ടയം ജില്ലയിലെ മുണ്ടക്കയം സി ഐ ഷിബു കുമാറിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സംഗീത വിരുന്ന്, കഴിഞ്ഞ കുറെ ദിവസമായി വീടിനുള്ളില്‍ മാത്രമായി ഒതുങ്ങി കഴിയേണ്ടി വന്നവര്‍ക്ക് മാനസികോല്ലാസത്തിന് അവസരമൊരുക്കി.
സി ഐ- യുടെ നേതൃത്വത്തില്‍ ജനമൈത്രി പോലീസും സംഗീത സംവിധായകന് സുമേഷ് കൂട്ടിക്കലും സംഘവുമാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് അവരവരുടെ വീടിന്റെ മുറ്റത്തോ, ടെറസിലോ ഇരുന്നു മാത്രം പ്രോഗ്രാം കാണുവാനാകുന്ന രീതിയില്‍ ഗാനോല്‍സവം സംഘടിപ്പിച്ചത്.
സൗണ്ട് സിസ്റ്റം ഉള്‍പെടെയുള്ള സഞ്ചരിക്കുന്ന സ്റ്റേജോടുകൂടിയ ലോറിയിലാണ് പ്രോഗ്രാം അവതരിപ്പിക്കപ്പെടുന്നത്.
പരിപാടിക്കിടെ നാം ഈ സമയത്ത് പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും അറിയിച്ചു കൊണ്ടാണ് പ്രോഗ്രാം നടത്തുന്നത്. വന്‍ സ്വീകാര്യതയാണ് ഈ പ്രോഗ്രാമി
നു ലഭിക്കുന്നത്.
https://www.facebook.com/Malayalivartha