Widgets Magazine
31
May / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്ത് ജൂണ്‍ 1 മുതല്‍ തീവണ്ടി ഗതാഗതം ആരംഭിക്കാനൊരുങ്ങി കേന്ദ്ര റെയില്‍വെ മന്ത്രാലയം: അരുതെന്നു സംസ്ഥാനങ്ങൾ


മയിൽ പീലി ഇഷ്ടമില്ലാത്തവർ ആയി ആരുണ്ട്? മയിൽ‌പീലി കണ്ടാൽ ആർക്കും അതിലൊന്ന് സ്വന്തമാക്കാൻ തോന്നുക സ്വാഭാവികം …നേരെചൊവ്വേ ചോദിച്ചപ്പോൾ കൊടുത്തില്ലെങ്കിൽ പിന്നെന്ത് ചെയ്യും? തട്ടിപ്പറിച്ചെടുക്കുക തന്നെ …


രണ്ടും കല്‍പ്പിച്ച് മോദി... കോവിഡ് കാലത്ത് ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയ്ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മറുപടി നല്‍കാനുറച്ച് ഭാരതം; ചൈനയുടെ വെല്ലുവിളി ഏറ്റെടുത്ത് മലവരെ ഉയര്‍ത്താന്‍ സാധിക്കുന്ന ചിനൂക് കോപ്റ്ററുകള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു; വിട്ടുവീഴ്ചയില്ലെന്നും കടുത്ത നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍


പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത

അപൂര്‍വ ജീവി, വലിയ ശരീരവലിപ്പവും കായികശേഷിയുമുള്ള മനുഷ്യന്‍; സത്യാവസ്ഥ ഇത്...

05 APRIL 2020 08:19 PM IST
മലയാളി വാര്‍ത്ത

കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ അജ്ഞാത ജീവിയെ കണ്ടതില്‍ ആശങ്കവേണ്ടെന്ന് പൊലീസ്. രാത്രിയില്‍ എന്തെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങിയ ഏതോ ഒരാള്‍ക്ക് ഇരുട്ടിന്റെ പേടികൊണ്ട് അനുഭവപ്പെട്ട മായക്കാഴ്ചയോ മാനസികവിഭ്രാന്തിയോ ആണ് ഇതിനു പിന്നിലെന്നാണ് മാനസിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നതെന്ന് തൃശൂര്‍ ജില്ലാ പൊലീസ് ഫെയ്‌സ്ബുക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഇത്തരം മാനസികാവസ്ഥ മുതലെടുത്തുകൊണ്ട് കുബുദ്ധികളാരോ ഭീകരജീവിയുടെ വിശേഷണങ്ങള്‍ പരാമര്‍ശിക്കുന്ന ശബ്ദസന്ദേശങ്ങളും വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാനിടയായി. വാമൊഴിയായും സമൂഹമാധ്യമങ്ങള്‍ വഴിയും പ്രചരണം നടത്തുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ചിലരെങ്കിലുമുണ്ട് നമുക്കിടയില്‍. ദിവസങ്ങള്‍കൊണ്ട് ഈ വാര്‍ത്ത നിരവധിയാളുകളിലേക്ക് എത്തിച്ചേര്‍ന്നു. സമൂഹമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും ഈ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വാഹന പരിശോധന, നൈറ്റ് പട്രോളിങ്, ഇരുചക്ര വാഹനങ്ങളിലും ജീപ്പുകളിലുമായി പൊലീസ് പട്രോളിങ് എന്നിങ്ങനെ ജനങ്ങളുടെ സമ്ബൂര്‍ണ സുരക്ഷയൊരുക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നും പൊലീസ് വ്യക്തമാക്കി.

പൊലീസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

അപൂര്‍വ ജീവി, വലിയ ശരീരവലിപ്പവും കായികശേഷിയുമുള്ള മനുഷ്യന്‍ തുടങ്ങിയ വിശേഷണങ്ങള്‍ നല്‍കി, ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്ന വാര്‍ത്തകള്‍ നിരവധിയാണ്. കുന്നംകുളം പ്രദേശത്തുനിന്നും ഈ വാര്‍ത്ത ക്രമേണ ജില്ലയുടെ മറ്റ് പ്രദേശത്തേക്കും വ്യാപിച്ചു.

സംഭവങ്ങളുടെ നിജസ്ഥിതി എന്ത് ?

കോവിഡ് വൈറസ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വ്യവസായശാലകളോ കച്ചവട കേന്ദ്രങ്ങളോ പ്രവര്‍ത്തിക്കുന്നില്ല. ജനങ്ങള്‍ മുഴുവനും വീടുകളില്‍ കഴിയുന്നതിനാല്‍ രാത്രികാലങ്ങളില്‍ സമ്ബൂര്‍ണ നിശബ്ദതയാണ് അനുഭവപ്പെടുന്നത്. ബ്ലാക്ക്മാനോ അപൂര്‍വ ജീവിയോ ആരുമാകട്ടെ, ഇത്തരത്തിലൊന്നിനെ യഥാര്‍ഥത്തില്‍ ആരും കണ്ടിട്ടില്ല.

രാത്രിയില്‍ എന്തെങ്കിലും ആവശ്യത്തിനു പുറത്തിറങ്ങിയ ഏതോ ഒരാള്‍ക്ക് ഇരുട്ടിന്റെ പേടികൊണ്ട് അനുഭവപ്പെട്ട മായക്കാഴ്ചയോ മാനസികവിഭ്രാന്തിയോ ആണ് ഇതിനു പിന്നിലെന്നാണ് മാനസിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഈ മാനസികാവസ്ഥ മുതലെടുത്തുകൊണ്ട് കുബുദ്ധികളാരോ ഭീകരജീവിയുടെ വിശേഷണങ്ങള്‍ പരാമര്‍ശിക്കുന്ന ശബ്ദസന്ദേശങ്ങളും വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാനിടയായി. വാമൊഴിയായും സാമൂഹ്യമാധ്യമങ്ങള്‍ വഴിയും പ്രചരണം നടത്തുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ചിലരെങ്കിലുമുണ്ട് നമുക്കിടയില്‍.

ദിവസങ്ങള്‍കൊണ്ട് ഈ വാര്‍ത്ത നിരവധിയാളുകളിലേക്ക് എത്തിച്ചേര്‍ന്നു. സാമൂഹ്യ മാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും ഈ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എത്രതന്നെ ധൈര്യവും ആത്മവിശ്വാസമുള്ളവരാണെങ്കിലും ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാനിടയാവുന്നവര്‍ക്ക് കുറച്ചുനാളത്തേക്കെങ്കിലും ഇരുട്ടിനേയും ഒറ്റപ്പെട്ട സ്ഥലങ്ങളേയും പേടി തോന്നാന്‍ സാധ്യതയുണ്ട്. രാത്രികാലങ്ങളില്‍ ജനങ്ങള്‍ സംഘടിച്ച്‌ ടോര്‍ച്ചും വടിയുമൊക്കെയായി പുറത്തിറങ്ങി നടക്കുന്ന സംഭവങ്ങള്‍ കുന്നംകുളം മേഖലയിലെ ചില സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ടായിട്ടുണ്ട്. എന്നാല്‍ ഒരാഴ്ച പിന്നിട്ടിട്ടും ഇത്തരത്തിലൊരാളേയോ ജീവിയെയോ ജനങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായും സാധാരണ പൊലീസിങ്ങ് നടപടികളുടെ ഭാഗമായും തൃശൂര്‍ സിറ്റി പൊലീസ് ജില്ലയില്‍ രാത്രികാലങ്ങളില്‍ 500 ല്‍പരം ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്കായി വിന്യസിച്ചിരിക്കുന്നത്. വാഹന പരിശോധന, നൈറ്റ് പട്രോളിങ്ങ്, ഇരുചക്ര വാഹനങ്ങളിലും ജീപ്പുകളിലുമായി പൊലീസ് പട്രോളിങ് എന്നിങ്ങനെ ജനങ്ങളുടെ സമ്ബൂര്‍ണ സുരക്ഷയൊരുക്കുകയാണ് പൊലീസ് ചെയ്യുന്നത്. ഈ ഡ്യൂട്ടികള്‍ക്കിടയില്‍ ബ്ലാക്ക്മാനോ അപൂര്‍വ ജീവിയോ ഒരു ഉദ്യോഗസ്ഥന്റേയും ശ്രദ്ധയില്‍പെട്ടിട്ടില്ല.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജനങ്ങള്‍ കൂട്ടം കൂടുന്നതും അകാരണമായി വീടുവിട്ടിറങ്ങി സഞ്ചരിക്കുന്നതും നിയമവിരുദ്ധമാണ്. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതാണ്. ബ്ലാക്ക് മാന്‍, അപൂര്‍വ ജീവി എന്നിവ പരാമര്‍ശിച്ചുകൊണ്ട് സമൂഹമാധ്യമങ്ങള്‍ വഴി അഭ്യൂഹ പ്രചാരണം നടത്തുന്നവരെ സൈബര്‍സെല്‍ നിരീക്ഷിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും.

ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വഴി ബ്ലാക്മാനെ കണ്ടതായി പ്രചരിക്കുന്ന ഒരു ചിത്രം സൈബര്‍സെല്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ ഇതേ ചിത്രം ഉപയോഗിച്ച്‌ 2012 ല്‍ ദിനോസോറിനെ കണ്ടതായി അഭ്യൂഹപ്രചരണം നടത്തിയതായി കാണപ്പെട്ടിട്ടുള്ളതാണ്. ബ്ലാക്ക് മാന്‍, അപൂര്‍വ ജീവി എന്നിവ പരാമര്‍ശിച്ചുകൊണ്ട് ഏതെങ്കിലും രീതിയിലുള്ള ചലഞ്ചുകളോ മൊബൈല്‍ഫോണ്‍ ഗെയിമുകളോ സംഘടിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതാണ്. ജനങ്ങളോട് ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ സുഖമായി ഉറങ്ങിക്കൊള്ളുക, ഞങ്ങളിവിടെ കാവലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനീക നീക്കം തന്നെ; ചൈനയുമായുള്ള വിഷയത്തില്‍ ആരുടേയും മധ്യസ്ഥം ആവശ്യമില്ല; സൈനിക തലത്തില്‍ പ്രശ്ന പരിഹാരം കാണാന്‍ ശ്രമിക്കുന്നുണ്ടെന്ന് അമിത് ഷാ  (2 minutes ago)

എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ ഉദ്ദവ് താക്കറെയുമായി ചര്‍ച്ച നടത്തി ; ജൂണ്‍ 30 വരെ ലോക്ഡൗണ്‍ നീട്ടിയതിന് പിന്നാലെയായിരുന്നു ചര്‍ച്ച.    (31 minutes ago)

നാട്ടിലേക്കു മടങ്ങാനിരുന്ന ഗർഭിണി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു; ഉമ്മ പോയതറിയാതെ കുഞ്ഞാവയെ കാണാനാകാതെ നാല് വയസുകാരൻ നാട്ടിലേക്ക്, ഹൃദയഭേദകം ആ കാഴ്ച....  (36 minutes ago)

ജി 7 ഉച്ചകോടി : ഇന്ത്യയെയും റഷ്യയെയും ക്ഷണിക്കുമെന്ന് ട്രംപ്  (1 hour ago)

ലോക്ക് ഡൗണിൽ തന്റെ പപ്പിയോട് സല്ലപിച്ച് നസ്രിയ;ഓറിയോയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പകർത്തിയ ചിത്രങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്!  (1 hour ago)

ഇന്ത്യയില്‍ ഇതിനോടകം പലയിടത്തും സമൂഹവ്യാപനം നടന്നുകഴിഞ്ഞുവെന്ന് ആരോഗ്യവിദഗ്ധര്‍; കേന്ദ്രസര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ ഇളവിനെതിരെയും രൂക്ഷ വിമര്ശനം  (1 hour ago)

ഭാര്യ ഗർഭിണി...കാമുകിയെക്കൂടി വീട്ടിലേക്ക് കൊണ്ടുവരണമെന്ന് ഭർത്താവ് ..  (1 hour ago)

തടസ്സങ്ങളെ അതിജീവിക്കുക എന്നതാണ് ആരംഭിക്കുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളി; ബോള്‍ഡ് ലുക്ക് പരീക്ഷിച്ച്‌ അനുശ്രീ!  (2 hours ago)

'അത് അടിച്ചു കഴിഞ്ഞാലോ, ജീവിതത്തിൽ പിന്നെ ഒരിക്കലും അയാൾ മദ്യം കൈകൊണ്ടു തൊടില്ല, ഇങ്ങിനെയൊക്കെയല്ലാതെ എങ്ങിനെയാണ് നമ്മുടെ സംസ്ഥാനം മദ്യവിമുക്തമാക്കേണ്ടത്....?'ബെവ്ക്യൂ ആപ്പിനെയും സർക്കാറിനെയും പരിഹസിച  (2 hours ago)

എന്റെ അഭിലാഷങ്ങള്‍ നിന്നില്‍ ആണ് വന്ന് നിന്നത്,നീയാണ് എന്റെ അവസാനത്തെ പ്രാര്‍ത്ഥനയും!  (2 hours ago)

സംസ്ഥാനങ്ങൾ ആൻറിബോഡി ടെസ്റ്റുകൾ വ‍ർധിപ്പിക്കണം എന്ന നിർദ്ദേശവുമായി ഐസിഎംആർ  (2 hours ago)

അദ്ധ്യാപിക വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ചനിലയിൽ; സമീപം മണ്ണണ്ണ ഒഴിച്ചിരുന്ന കന്നാസ് കണ്ടെത്തുകയുണ്ടായി  (2 hours ago)

ഇന്ന് ലോക പുകയില വിരുദ്ധ ദിനം  (2 hours ago)

'ഇടി വെട്ടിയ പ്രവാസിയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നത് പോലെയാകും..., ലക്ഷകണക്കിന് പ്രവാസികൾ മടങ്ങാൻ ക്യൂ വിലാണ്...'ചാർട്ടർ വിമാനങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് വ്യക്തമാക്കി അഷ്‌റഫ് താമരശ്ശേരി  (3 hours ago)

കോഴികളിൽനിന്ന്​ ലോകത്തെ പകുതിപേരെ കൊന്നൊടുക്കുന്ന മഹാമാരി വരുമെന്ന്​ ശാസ്​ത്രജ്​ഞൻ; യു.എസ് ശാസ്ത്രജ്ഞനായ മൈക്കിൾ ഗ്രെഗറാണ് മുന്നറിയിപ്പ് നൽകുന്നത്  (3 hours ago)

Malayali Vartha Recommends