പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും സ്റ്റൈപ്പൻ്റും ഇനത്തിൽ മുൻ സർക്കാർ വരുത്തി വച്ച കുടിശ്ശിക തീർക്കുന്നതിനാണ് യു ഡി എഫ് സർക്കാർ മുന്തിയ പരിഗണന നൽകിയത്; മറിച്ച് നടക്കുന്നത് വസ്തുതാവിരുദ്ധമെന്ന് മന്ത്രി കെ.എ. തുളസി

സംസ്ഥാനത്തെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഗവേഷക വിദ്യാർഥികളുടെ ഫെലോഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ വന്നിട്ടുള്ള വാർത്തകൾ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് പട്ടികജാതി - പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി . യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം അന്നുണ്ടായിരുന്ന ബജറ്റ് വിഹിതമായ 6.3 കോടി രൂപയിൽ നിന്നാണ് ഗവേഷക വിദ്യാർത്ഥികൾക്കായുള്ള ഫെല്ലോഷിപ്പിൻ്റെ 2025 ഡിസംബർ വരെയുള്ള കുടിശ്ശിക കൊടുത്തു തീർത്തത്.
എന്നിട്ടും കുടിശ്ശിക നിലനിൽക്കുന്നുവെന്ന പരാതി മന്ത്രിക്ക് ലഭിച്ചയുടൻ തന്നെ ജൂൺ 16 വരെയുള്ള കുടിശ്ശിക മുഴുവനായി തീർക്കാൻ തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പും സ്റ്റൈപ്പൻ്റും ഹെഡിൽ 10 കോടി രൂപയുടെ അഡീഷണൽ ആതറൈസേഷൻ തേടുകയും ധനവകുപ്പ് ആഗസ്ത് 6 ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നിട്ടും പരാതിപ്പെട്ടിട്ടും മന്ത്രി തിരിഞ്ഞുനോക്കിയില്ല എന്നാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇതുവരെ ഈ വർഷം പട്ടികവർഗ വിദ്യാർത്ഥികൾക്ക് 16.3 കോടി രൂപ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനത്തിൽ അനുവദിച്ചിട്ടുണ്ട്. ധനവകുപ്പിൻ്റെ ഉത്തരവിനെ തുടർന്ന്
തുക ഗുണഭോക്താക്കളിലെത്തിക്കാനുളള സമയബന്ധിത നടപടികളും എടുത്തിട്ടുണ്ട്.
ഈ 10 കോടി രൂപ ഉപയോഗിച്ച് 16.06.2026 വരെ അവശേഷിക്കുന്ന ക്ലെയിമുകളും ഫെലോഷിപ്പുകളും പൂർണ്ണമായി വിതരണം ചെയ്യാനാകും.
പട്ടികവർഗ വിഭാഗത്തിലെ ഗവേഷക വിദ്യാർഥികളുടെ അക്കാദമിക പുരോഗതിക്കും ക്ഷേമത്തിനും യുഡിഎഫ് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും സ്റ്റൈപ്പൻ്റും ഇനത്തിൽ മുൻ സർക്കാർ വരുത്തി വച്ച കുടിശ്ശിക തീർക്കുന്നതിനാണ് യു ഡി എഫ് സർക്കാർ മുന്തിയ പരിഗണന നൽകിയത്.
https://www.facebook.com/Malayalivartha
























