408 ക്യാമ്പുകളിലായി 41644 പേരുണ്ട്; മഴ സാധ്യതയുള്ള ജില്ലകളിൽ കളക്ടർമാർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ

സംസ്ഥാനത്തെ മഴ ജാഗ്രതയും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുമെന്ന് റവന്യൂ മന്ത്രി എ പി അനിൽകുമാർ. 408 ക്യാമ്പുകളിലായി 41644 പേരുണ്ട്. മഴ സാധ്യതയുള്ള ജില്ലകളിൽ കളക്ടർമാർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും റവന്യൂ വകുപ്പ് മന്ത്രി
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ ജാഗ്രതയും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഇതേ രീതിയിൽ തന്നെ തുടരുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ. പി. അനിൽകുമാർ അറിയിച്ചു.മഴ സാധ്യതയുള്ള ജില്ലകളിൽ ജില്ലാ കളക്ടർമാർ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ജില്ലാ തലങ്ങളിലെ കൺട്രോൾ റൂമുകളും ഇതേ രീതിയിൽ തന്നെ പ്രവർത്തിക്കും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മഴ അലർട്ടുകൾ ഇപ്രകാരമാണ്
ഓറഞ്ച് അലർട്ട്
08/08/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
മഞ്ഞ അലർട്ട്
08/08/2026: തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
09/08/2026: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം*
കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും (08/08/2026) നാളെയും (09/08/2026) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും ഈ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha
























