ഇടുക്കി വണ്ണപ്പുറത്ത് എടിഎം തീപിടിച്ചു, കാളിയാര്‍ എസ്ഐ തീയണച്ചു
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വണ്ണപ്പുറം ടൗണിലുള്ള എടിഎം കൗണ്ടറിന് തിങ്കള്‍ രാത്രി 8-ന്് തീപിടിച്ചു. അഗ്നിബാധ കാളിയാര്‍ പൊലീസ് കെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. ആ സമയം ടൗണില്‍ പട്രോളിങ് നടത്തിയിരുന്ന കാളിയാര്‍ എസ്ഐ വി.സി. വിഷ്ണു കുമാര്‍ അഗ്നി ബാധ കണ്ട് ഉടന്‍ എടിഎം കൗണ്ടറില്‍ കയറി തീ അണക്കുകയായിരുന്നു.
കെട്ടിടത്തിന്റെ എതിര് വശത്തു നിന്നു ഒരു അതിഥി തൊഴിലാളി വാഹനത്തിന് കൈ കാണിച്ചു. വാഹനം നിര്‍ത്തി നോക്കിയപ്പോഴാണ് എടിഎമ്മില്‍ തീ പിടിച്ചത് കണ്ടതെന്ന് എസ്ഐ പറഞ്ഞു. എസിയുടെ ഭാഗത്ത് നിന്നാണ് തീ കത്തി വീണത്. പൊലീസ് വാഹനത്തിലെ ടര്‍ക്കി കൊണ്ട് അടിച്ചു കെടുത്തുകയായിരുന്നു. തുടര്‍ന്ന് എടിഎമ്മിലെ ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉപയോഗിച്ചു തീ പൂര്‍ണമായും അണച്ചു. തുടര്‍ന്ന് ബാങ്ക് അധികൃതരേയും, തൊടുപുഴ ഫയര്‍ഫോഴ്സിലും അറിയിച്ചു.
ഫയര്‍ഫോഴ്സ് സംഘവും പിന്നീട് സ്ഥലത്തെത്തി . വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, എടിഎം യന്ത്രഭാഗങ്ങള്‍ക്ക് തകരാറുണ്ടായിട്ടില്ലെന്നു സൗത്ത് ഇന്ത്യന്‍ ബാങ്ക് വണ്ണപ്പുറം ശാഖാ മാനേജര്‍ വാസുദേവ പൈ അറിയിച്ചു.
https://www.facebook.com/Malayalivartha