Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..

12 OCTOBER 2026 10:16 AM IST
മലയാളി വാര്‍ത്ത

More Stories...

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ

പിണറായി വിജയൻ സർക്കാരിന്റെ അവസാനകാലത്ത്  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ ഷിപ്പിംഗ് കമ്പനിയായ എം.എസ്.സി ഓഹരി പങ്കാളിത്തത്തോടെ ടെര്‍മിനല്‍ സ്ഥാപിക്കാൻ  അദാനിക്ക്  നൽകിയ വാക്കാൽ  അംഗീകാരം വി ഡി  സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു. മുഖ്യമന്ത്രി സതീശൻ മംഗലാപുരത്ത് ചെന്ന് അദാനിയുടെ കൈയിൽ നിന്നും കമ്മീഷൻ വാങ്ങി എം എസ് സിക്ക് ഓഹരി പങ്കാളിത്തം നൽകിയെന്ന് സി പി എം ആരോപണം ഉയർത്തിയ കേസാണ് ഇത്. സതീശൻ മുഖ്യമന്ത്രിയാകുന്നതിന്  മുമ്പ് തന്നെ പിണറായി ഇതിന് വാക്കാൽ അനുമതി നൽകിയിരുന്നു. എന്നിട്ട് സതീശന്റെ തലയിൽ കെട്ടാൻ ശ്രമിച്ചു. പിണറായിയുടെമറ്റൊരു നുണക്കൊട്ടാരമാണ് തകർന്നുതരിപ്പണമായത്. 

 

അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡിന്റെ 49% ഓഹരി മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്കു കൈമാറാനുള്ള അദാനിയുടെ ആവശ്യത്തിൽ 3 മാസം കഴിഞ്ഞിട്ടും സർക്കാർ  തീരുമാനമെടുത്തില്ല.. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക്, ‘അനുമതി നൽകുന്നതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല’ എന്നു തുറമുഖ വകുപ്പ് വ്യക്തമാക്കി. എന്നാൽ, ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് ‘അദാനി ഗ്രൂപ്പ് കരാർ ലംഘനം നടത്തിയിട്ടുണ്ടോ’ എന്ന ചോദ്യത്തിനു തുറമുഖ വകുപ്പ് ഉത്തരം നൽകിയില്ല. ഓഹരി കൈമാറ്റം നിയമവകുപ്പിന്റെ പരിശോധനയിലാണെന്നാണ് അനൗദ്യോഗികമായി സർക്കാർ വിശദീകരിക്കുന്നത്.അനുമതി ആവശ്യപ്പെട്ടു ജൂലൈ 2നും 3നുമായി രണ്ട് അപേക്ഷകളാണ് അദാനി ഗ്രൂപ്പ് തുറമുഖവകുപ്പിനു നൽകിയത്.

ആദ്യം നൽകിയ അപേക്ഷയിൽ ആവശ്യമായ വിവരങ്ങളില്ലെന്നു സർക്കാർ ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് പിറ്റേന്നു പുതിയ അപേക്ഷ നൽകുകയായിരുന്നു. 2 അപേക്ഷകളും ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി ഒരുവട്ടം പരിശോധിച്ചശേഷമാണു നിയമപരമായ പരിശോധനയ്ക്കു കൈമാറിയത്.യൂറോപ്യൻ ഷിപ്പിങ് കമ്പനിയായ എംഎസ്‍സി അവരുടെ തുറമുഖ ഓപ്പറേറ്റിങ് വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് (ടിഐഎൽ) വഴി അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡിൽ (എവിപിപിഎൽ) 139.7 കോടി ഡോളറിന്റെ (ഏകദേശം 13,270 കോടി രൂപ) നിക്ഷേപം നടത്താനാണു പദ്ധതിയിട്ടത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ നടത്തിപ്പുകാരായ എവിപിപിഎലിന് 285 കോടി ഡോളർ (ഏകദേശം 27,000 കോടി രൂപ) മൂല്യം വിലയിരുത്തിയായിരുന്നു നിക്ഷേപനീക്കം.

 

സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്കു വിവരം നൽകിയ അദാനി ഗ്രൂപ്പ്, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെയും (സെബി) വിവരം ധരിപ്പിച്ചിരുന്നു. എന്നാൽ വിഴിഞ്ഞം തുറമുഖനിർമാണത്തിനും നടത്തിപ്പിനുമായി സർക്കാരും അദാനി ഗ്രൂപ്പും ഒപ്പുവച്ച കരാറിൽ, 25 ശതമാനത്തിൽ അധികമുള്ള ഓഹരി കൈമാറ്റത്തെ ഉടമസ്ഥതാകൈമാറ്റമായാണു വിശേഷിപ്പിക്കുന്നത്.ഓഹരി കൈമാറ്റത്തിനു സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. അനുമതി തേടാതെ ഓഹരി കൈമാറ്റത്തിനു നീക്കം തുടങ്ങിയതാണു വിവാദമായത്. ഓഹരി കൈമാറ്റത്തിനു ജൂൺ 29നു പ്രാഥമിക കരാർ വച്ചശേഷമാണു സർക്കാരിനെ അറിയിച്ചത്. ഇക്കാര്യത്തിലെ അതൃപ്തി സർക്കാർ അദാനി ഗ്രൂപ്പിനെ അറിയിച്ചിരുന്നു. 

 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ ഷിപ്പിംഗ് കമ്പനിയായ എം.എസ്.സി ഓഹരി പങ്കാളിത്തത്തോടെ ടെര്‍മിനല്‍ സ്ഥാപിക്കാന്‍ അദാനി തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്താണ്.  വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട്  സി.പി.എം നടത്തുന്ന കുപ്രചാരണങ്ങളുടെയും ഇരട്ടത്താപ്പിന്റെയും കൃത്യമായ തെളിവുകള്‍ പുറത്തുവന്നു. തീരുമാനം നേരത്തെ  പിണറായി വിജയനെ അറിയിച്ചതായും അദ്ദേഹം പച്ചക്കൊടി കാണിച്ചതുമായാണ് അദാനിയിൽ നിന്നും പുറത്തുവരുന്ന   വാർത്തകൾ. സർക്കാർ ഒരു തുടർച്ചയാണെന്നും മുഖ്യമന്ത്രി കസേര ഒഴിയുമ്പോൾ സി പി എം തങ്ങളെ മുൾമുനയിൽ നിർത്തുമെന്ന്  പ്രതീക്ഷിച്ചില്ലെന്നും അദാനിയുടെ ഒരു വക്താവ് പറഞ്ഞു.ഇനി അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ എന്നാണ് അറിയേണ്ടത്.

 

കോൺഗ്രസ് നേതാവ്  ശബരീനാഥന്റെ ഭാര്യ ദിവ്യ എസ് അയ്യർക്ക് ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ അറിയാമായിരുന്നു എന്നും റിപ്പോർട്ടുണ്ട്. ഇക്കാര്യം പുതിയ സർക്കാരിനെ അറിയിക്കാത്തതാണ് വിസിൽ എം ഡി സ്ഥാനത്ത് നിന്നും ദിവ്യ തെറിക്കാനുള്ള കാരണമെന്നും മനസിലാക്കുന്നു. . പത്രസമ്മേളനത്തിൽ ദിവ്യയെ കഴിഞ്ഞ സർക്കാരിന്റെ വിസിൽ എം ഡി എന്ന് വിശേഷിപ്പിക്കാനും മുഖ്യമന്ത്രി മറന്നില്ല. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിഴിഞ്ഞം കോണ്‍ക്ലേവില്‍ എം.എസ്.സി കമ്പനിയിലെ പ്രമുഖര്‍ പങ്കെടുത്തിരുന്നുവെന്നും, വിഴിഞ്ഞത്ത് ചരക്കുനീക്കം ആരംഭിച്ച ശേഷം എത്തിയ കപ്പലുകളില്‍ ഭൂരിഭാഗവും എം.എസ്.സിയുടേതായിരുന്നുവെന്നും ദേശാഭിമാനി തന്നെ മുന്‍പ് അഭിമാനത്തോടെ എഴുതിപ്പിടിപ്പിച്ചിരുന്നു. വിഴിഞ്ഞത്തിന്റെ വികസനത്തിന് ഈ കമ്പനിയുടെ വരവ് അനിവാര്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചവര്‍ തന്നെയാണ് ഭരണം മാറിയപ്പോള്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രം ഇതില്‍ അഴിമതിയും രഹസ്യ ഇടപാടുകളും ആരോപിക്കുന്നത്.

 

മുഖ്യമന്ത്രി വി.ഡി സതീശനും അദാനി ഗ്രൂപ്പും തമ്മില്‍ ജനവിരുദ്ധമായ 'രഹസ്യ ഇടപാട്' നടത്തിയാണ് എം.എസ്.സിക്ക് വിഴിഞ്ഞത്ത് വഴിവിട്ട സൗകര്യം ഒരുക്കുന്നതെന്നാണ് സി.പി.എം ആക്ഷേപിച്ചത് . എന്നാല്‍, ഈ നീക്കങ്ങളെല്ലാം മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പാര്‍ട്ടിയും പാര്‍ട്ടിയുടെ മുഖപത്രവും കൃത്യമായി അറിഞ്ഞിരുന്നുവെന്നും അത് പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നുമാണ് പുറത്തുവരുന്ന രേഖകള്‍ വ്യക്തമാക്കുന്നത്. വി.ഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റത് കഴിഞ്ഞ മെയ് മാസത്തിലാണ്. മെയ് 18-നായിരുന്നു പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് ദിവസങ്ങള്‍ക്കകം, അതായത് ജൂണ്‍ ആദ്യവാരം തന്നെ സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ 'വിഴിഞ്ഞത്ത് വരും, എം.എസ്.സി ടെര്‍മിനല്‍;

 

ഓഹരി വാങ്ങാനുള്ള ചര്‍ച്ച വേഗതയിലാക്കി' എന്ന തലക്കെട്ടില്‍ വലിയ പ്രാധാന്യത്തോടെ വാര്‍ത്ത വന്നിരുന്നു.മെയ് മാസത്തില്‍ പുതിയ സര്‍ക്കാര്‍ വരുന്നതിന് മുന്‍പ് തന്നെ അദാനി പോര്‍ട്‌സും എം.എസ്.സി പ്രതിനിധികളും തമ്മില്‍ 49 ശതമാനം വരെ ഓഹരി പങ്കാളിത്തത്തിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയായിരുന്നുവെന്ന് ഈ വാര്‍ത്തയില്‍ ദേശാഭിമാനി തന്നെ വ്യക്തമാക്കുന്നുണ്ട്. കാര്യങ്ങള്‍ ഇത്രയും സുതാര്യമായിരിക്കെയാണ് ഇപ്പോള്‍ പുതിയ സര്‍ക്കാരിനെതിരെ സി.പി.എം 'രഹസ്യ ഡീല്‍' ആരോപണവുമായി രംഗത്തെത്തിയത്. അതായത് വാർത്ത പ്രസിദ്ധീകരിച്ചത് പിണറായി വിജയൻ സർക്കാരിന്റെ നേട്ടം എന്ന നിലയ്ക്കാണ്. എം.എസ്.സി കമ്പനി വിഴിഞ്ഞത്ത് എത്തുന്നതോടെ തുറമുഖം ഒരു പ്രത്യേക കമ്പനിയുടെ കുത്തകയായി മാറുമെന്ന സി.പി.എമ്മിന്റെ വാദവും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് തെളിയുകയാണ്.

 

ഇതിന് ഉത്തമ ഉദാഹരണമാണ് അദാനി ഗ്രൂപ്പിന്റെ തന്നെ കീഴിലുള്ള 'അദാനി എന്നൂര്‍ ടെര്‍മിനല്‍'. വിഴിഞ്ഞത്തിന് സമാനമായി എന്നൂര്‍ ടെര്‍മിനലിലും എം.എസ്.സി കമ്പനിക്ക് 49 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. എന്നാല്‍ എന്നൂര്‍ തുറമുഖത്ത് അടുത്തിടെ അടുത്ത കപ്പലുകളുടെ ഔദ്യോഗിക ലിസ്റ്റുകള്‍ പരിശോധിച്ചാല്‍ അവിടെ യാതൊരുവിധ കുത്തകയും നിലനില്‍ക്കുന്നില്ലെന്ന് വ്യക്തമാകും. എം.എസ്.സി കമ്പനിയുടെ കപ്പലുകള്‍ക്ക് പുറമെ ലോകത്തെ മറ്റൊരു പ്രമുഖ ഷിപ്പിംഗ് ഭീമനായ 'മെര്‍സ്‌ക്'  ഉള്‍പ്പെടെയുള്ള ഭൂരിഭാഗം മറ്റ് മുന്‍നിര കമ്പനികളുടെയും കപ്പലുകള്‍ നിരന്തരമായി എന്നൂര്‍ ടെര്‍മിനലില്‍ വരികയും ചരക്കിറക്കുകയും ചെയ്യുന്നുണ്ട്. ഇതേ മാതൃക തന്നെയാണ് വിഴിഞ്ഞത്തും വരാന്‍ പോകുന്നത് എന്നതിനാല്‍ സി.പി.എമ്മിന്റെ കുത്തക പ്രചാരണം രാഷ്ട്രീയ പ്രേരിതം മാത്രമാണ്. വിഴിഞ്ഞം പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 5500 കോടി രൂപ നിക്ഷേപിച്ചുവെന്നാണ് സി.പി.എം കേന്ദ്രങ്ങള്‍ പൊതുസമൂഹത്തില്‍ നിരന്തരം അവകാശപ്പെടുന്നത്.

 

എന്നാല്‍ ഈ കണക്കുകള്‍ പൂര്‍ണ്ണമായും വ്യാജമാണെന്ന് തെളിയിക്കുന്ന ഔദ്യോഗിക രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. 2026 ജൂലൈ 1-ന് നിയമസഭയില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ തന്നെ നല്‍കിയ ഔദ്യോഗിക മറുപടി പ്രകാരം വിഴിഞ്ഞം പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 3764.54 കോടി രൂപ മാത്രമാണ്. അതേസമയം, ആദ്യഘട്ടത്തില്‍ അദാനി കമ്പനി 2454 കോടി രൂപയാണ് മുടക്കേണ്ടിയിരുന്നതെങ്കില്‍, കരാര്‍ വ്യവസ്ഥകളേക്കാള്‍ ഏകദേശം ഇരട്ടിയോളം തുകയായ 4500 കോടി രൂപയാണ് അദാനി ഗ്രൂപ്പ് നിലവില്‍ പദ്ധതിക്കായി നേരിട്ട് നിക്ഷേപിച്ചിരിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 817.80 കോടിയും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവും ചേര്‍ത്താണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. തുടര്‍ഘട്ടങ്ങള്‍ക്കായി ഏകദേശം 19000 കോടി രൂപയോളം അദാനി കമ്പനി നിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

 

വിഴിഞ്ഞം വിവാദ ഓഹരി ഇടപാട് സംബന്ധിച്ച് പ്രതിപക്ഷത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകിയത് പാർട്ടി മുഖപത്രത്തിൽ ജൂൺ 5 ന് വന്ന വാർത്ത ചൂണ്ടിക്കാട്ടിയാണ്. ഒരു വർഷം മുൻപുതന്നെ അദാനിയും എംഎസ്‌സിയും തമ്മിൽ ചർച്ച ആരംഭിച്ചിരുന്നുവെന്നും ഇതേക്കുറിച്ച് ഇടതു സർക്കാരിന് അറിയാമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു മാധ്യമങ്ങൾക്കു ലഭിക്കാത്ത വാർത്ത പാർട്ടി മുഖപത്രത്തിൽ വന്നതെന്നും സതീശൻ പറഞ്ഞു. ഓഹരി കൈമാറ്റം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ജൂൺ 30 നാണ് പുറത്ത് വന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞിരുന്നു. എന്നാൽ ജൂൺ 5 നാണ് പാർട്ടി പത്രം ഓഹരി കൈമാറ്റം സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചത്. വിഴിഞ്ഞത്ത് എംഎസ് സി ടെർമിനൽ വരാൻ സാധ്യതയേറിയെന്നും ഇതിന്റെ ഭാഗമായി 49 ശതമാനം ഓഹരി വാങ്ങാൻ അദാനി പോർട്‌സും എംഎസ്‌സിയും തമ്മിൽ

 

ചർച്ചകൾ നടക്കുകയാണെന്നുമാണ് പാർട്ടി മുഖപത്രത്തിലെ വാർത്തയിൽ പറയുന്നത്. തുറമുഖം വാണിജ്യ പ്രവർത്തനം ആരംഭിച്ചു ഒരു വർഷത്തിനു ശേഷം 25 ശതമാനം ഓഹരി വിൽക്കാമെന്നും കരാറിലെ ഈ വ്യവസ്ഥ അനുസരിച്ചാണ് ഓഹരി വിപണന ചർച്ച പുരോഗമിക്കുന്നതെന്നും വാർത്തയിൽ പറയുന്നു. പാർട്ടി മുഖപത്രം ഒന്നാം പേജിൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റം എൽഡിഎഫ് നേട്ടമാണെന്നും എൽഡിഎഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ വിജയമാണിതെന്നും അവകാശവാദമുന്നയിച്ചിരുന്നു. സിപിഎം നേതാക്കൾ ഇതിനെതിരെ രംഗത്തുവന്നതോടെയാണ് പത്രം നിലപാട് മാറ്റിയത്. എന്നിട്ടും സി പി എം നേതാക്കൾ കല്ലുവച്ച നുണ തുടർന്നു. 

 

മുഖ്യമന്ത്രി വി.ഡി. സതീശൻ കേരളം നിരന്തരം ഉയർത്തിക്കൊണ്ടിരിക്കുന്ന ഒരു ചോദ്യത്തിന് ഇതുവരെ മറുപടി പറഞ്ഞിട്ടില്ലെന്ന് മുൻ മന്ത്രി തോസ് ഐസക് പറഞ്ഞു. ചാർട്ടേർഡ് ഫ്ലൈറ്റിൽ മംഗലാപുരത്ത് അദാനി കമ്പനി അധികൃതരുമായി നടത്തിയ രഹസ്യ ചർച്ചയിൽ ഓഹരി കൈമാറ്റ പ്രശ്നം ചർച്ച ചെയ്തിരുന്നുവോ എന്നും ഇതിനു മറുപടി പറയാൻ എന്താണ് ഇത്ര വിമ്മിട്ടമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ‌ കുറിച്ചു.  'ഈ ചോദ്യത്തിന് ഉത്തരം പറയുന്നതിനു പകരം ദേശാഭിമാനിയാണ് എംഎസ്സി കമ്പനിയുടെ നിക്ഷേപ വാർത്ത ആദ്യമായി പുറത്തുവിട്ടതെന്ന കള്ളം പറയാനാണ് അദ്ദേഹം മുതിർന്നത്. ജൂൺ 1-ന് ഇക്കണോമിക് ടൈംസിലും, ജൂൺ 3-ന് മാതൃഭൂമിയിലും വാർത്ത വന്നിരുന്നു. എന്റെ അന്വേഷണത്തിൽ അതിനെ അടിസ്ഥാനമാക്കിയാണ് ദേശാഭിമാനി ജൂൺ 5-ന് വാർത്ത നൽകിയത്. മറ്റൊരു കാര്യത്തിനുകൂടി വി.ഡി. സതീശൻ അഭിപ്രായം വ്യക്തമാക്കേണ്ടതുണ്ട്.

 

2598 കോടി രൂപ മുതൽമുടക്കുന്ന അദാനിയുടെ കമ്പനിയുടെ ഓഹരികളുടെ ഇന്നത്തെ മൂല്യം ഏതാണ്ട് 25000 കോടി രൂപയാണ്. 30 വർഷത്തേക്ക് തുറമുഖ നടത്തിപ്പിന്റെ ലാഭം മാത്രമല്ല, ഇതുപോലെ ഉണ്ടാകുന്ന ഷെയർ മൂല്യവർദ്ധനയുടെ നേട്ടത്തിൽ ഒരുപങ്കും കേരളത്തിന് ഇല്ല. എന്നാൽ കേരളം 70 ശതമാനം ചെലവ് വഹിക്കുകയും വേണം.  ഇപ്പോൾ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് എംഎസ്സി കമ്പനിയിൽ നിന്നുള്ള നിക്ഷേപം അദാനിയുടെ മറ്റു മേഖലകളുടെ പ്രൊജക്ടുകൾക്കായിട്ടാണ് വിനിയോഗിക്കാൻ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാണ്. അവസാനമായി വീണ്ടും ചോദിക്കുന്നു തുറമുഖാധിഷ്ഠിത നഗരവികസിത കേരളം സൃഷ്ടിക്കുമ്പോൾ ഉമ്മൻ ചാണ്ടി ഉണ്ടാക്കിയതുപോലുള്ള കരാറുകളെയാണോ നിങ്ങൾ മാതൃകയായി കാണുന്നത്?'- അദ്ദേഹം കുറിച്ചു.  വമ്പൻ ഷിപ്പിങ് കമ്പനിയായ എം.എസ്.സി.ക്ക് തുറമുഖാധിഷ്ഠിത വ്യാപാരത്തിലും ആഗോള ശൃംഖലയുണ്ട്.

 

കണ്ടെയ്‌നർ ഫ്രെയ്റ്റ് സർവീസ്, വെയർഹൗസുകൾ, ലജിസ്റ്റിക് കമ്പനികൾ, ട്രക്ക് സർവീസ് തുടങ്ങിയ മേഖലകളിലാണ് അവർക്ക് സംരംഭങ്ങളുള്ളത്. വിഴിഞ്ഞം കേന്ദ്രമാക്കി കേരളത്തിലും കരയിലും കടലിലും കമ്പനിയുടെ സർവാധിപത്യമുണ്ടായാൽ അത് രാജ്യത്തിന്റെ വ്യാവസായിക താത്‌പര്യങ്ങൾക്ക് എതിരാകും. മിഷൻസമുദ്ര വഴി കേരളത്തെ സമുദ്രവ്യാപാരരംഗത്ത് വമ്പൻ ശക്തിയാക്കി മാറ്റാനൊരുങ്ങുകയാണ് സംസ്ഥാനസർക്കാർ. കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷൻ തുടങ്ങിയവ വിഴിഞ്ഞത്ത് ലജിസ്റ്റിക്, വെയർഹൗസ് സംരംഭം തുടങ്ങാൻ തയ്യാറെടുത്തുകഴിഞ്ഞു. ആഗോളവമ്പൻമാർ വിപണി കൈയടക്കിയാൽ മറ്റുള്ള സംരംഭകർ വിഴിഞ്ഞം മുൻനിർത്തി കേരളത്തിൽ നിക്ഷേപത്തിന് എത്തുമോയെന്നതും ആശങ്കയാണ്.

 ഓഹരി കൈമാറ്റത്തിൽ തുറമുഖ മേഖലയിലെ വിദഗ്ധരെ ഉൾക്കൊള്ളിച്ച് കമ്മിറ്റി രൂപവത്കരിച്ച് പഠനം നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ  റിപ്പോർട്ടും പരിഗണിക്കും. നിശ്ചിതസമയത്തിനകം അനുമതി നൽകണമെന്ന് അദാനി ഗ്രൂപ്പ് കത്തിൽ ആവശ്യപ്പെട്ടിട്ടില്ല. അറബിക്കടലിലെ തന്ത്രപ്രധാന കേന്ദ്രമാണ് വിഴിഞ്ഞം. കര, നാവിക, വ്യോമസേനകളും കോസ്റ്റ്ഗാർഡും കേന്ദ്രങ്ങളൊരുക്കാൻ ലക്ഷ്യമിടുന്നുണ്ട്. ആഗോള മാരിടൈം ഹബ്ബാക്കാൻ‌ കേന്ദ്രസർക്കാരും ശ്രമിക്കുന്നു. 

 

ദേശീയ ആസൂത്രണകമ്മിഷൻ പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികൾക്കായി തയ്യാറാക്കിയ മാർഗരേഖയനുസരിച്ചാണ് 2015-ൽ വിഴിഞ്ഞം തുറമുഖ കരാർ ഒപ്പിട്ടു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ ആദ്യ കരാറിൽത്തന്നെ ഓഹരി കൈമാറ്റ വ്യവസ്ഥ ഉൾപ്പെടുത്തി. 2024-ൽ സംസ്ഥാനസർക്കാർ സപ്ലിമെന്ററി കരാർ ഒപ്പിട്ടു. 2028-ൽ രണ്ടുംമൂന്നുംഘട്ട നിർമാണം പൂർത്തിയാക്കണമെന്നും നിർമാണത്തിലെ കാലതാമസം കണക്കാക്കാതെ 2034 മുതൽ സംസ്ഥാനത്തിന് വരുമാനം നൽകണമെന്നുമുള്ള വ്യവസ്ഥകൾ കൂട്ടിച്ചേർത്തു. നിർമാണം വൈകിയതിൽ അദാനി ഗ്രൂപ്പിൽനിന്ന് പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്. അതിനാൽ ഇനി കരാറിൽ നിന്നും പിൻമാറുക സാധ്യമല്ല. കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള തമിഴ്നാട്ടിലെ എന്നൂർ തുറമുഖത്ത് അദാനി കമ്പനിയുടെ 49 ശതമാനം ഓഹരി മൂന്നുവർഷമായി എം.എസ്.സി കപ്പൽ കമ്പനിക്കാണ്. ഒരു ടെർമിനൽ 2044വരെ പ്രവർത്തിപ്പിക്കുന്നതും എം.എസ്.സിയാണ്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെ മൂന്നാം ടെർമിനലും അവരുടേതാണ്. ഇവിടെയൊന്നുമില്ലാത്ത രാജ്യസുരക്ഷാ ഭീഷണിയാണ് വിഴിഞ്ഞത്ത് 13,000 കോടിയുടെ ഓഹരി വാങ്ങിയ എം.എസ്.സിക്കെതിരെ ഉയരുന്നത്. വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനലിൽ ദുബായ് ആസ്ഥാനമായ ഡി.പി വേൾഡിന് 85 ശതമാനം ഓഹരിയുണ്ട്. ഇന്ത്യാ ഗേറ്റ്‌വേ ടെർമിനൽ ലിമിറ്റഡെന്ന കമ്പനിയുണ്ടാക്കിയാണ് 30വർഷത്തേക്ക് ഡി.പി വേൾഡ് ടെർമിനൽ പ്രവർത്തിപ്പിക്കുന്നത്.

 

തുറമുഖം കേന്ദ്രത്തിന്റെ ഉടമസ്ഥതയിലാണെങ്കിലും കണ്ടെയ്നർ ടെർമിനൽ ഡി.പി വേൾഡിന്റെ കൈവശമാണ്. കൊച്ചിൻ പോർട്ട് ട്രസ്റ്റുമായുണ്ടാക്കിയ കരാർ പ്രകാരമാണ് പ്രവർത്തനം. ഇതെല്ലാം മറന്നാണ് വിഴിഞ്ഞത്തെ ഓഹരിയിടപാട് വിവാദത്തിലാക്കുന്നത്. അ​ദാ​നി​ ​വി​ഴി​ഞ്ഞം​ ​തു​റ​മു​ഖ​ ​ക​മ്പ​നി​യു​ടെ​ 49​%​ ​ഓ​ഹ​രി​ ​എം.​എ​സ്.​സി​ക്ക് ​കൈ​മാ​റി​യാ​ലും​ ​അ​വ​ർ​ക്ക് ​തു​റ​മു​ഖ​ത്ത് ​പ്ര​ത്യേ​ക​ ​അ​വ​കാ​ശ​ങ്ങ​ളു​ണ്ടാ​വി​ല്ലെ​ന്ന് ​അ​ദാ​നി​ ​പോ​ർ​ട്സ് ​സ്പെ​ഷ​ൽ​ ​ഇ​ക്ക​ണോ​മി​ക് ​സോ​ൺ​ ​സി.​ഇ.​ഒ​ ​അ​ശ്വ​നി​ ​ഗു​പ്ത​ ​പ​റ​ഞ്ഞു.​ ​ക്രൂ​യി​സ്,​ ​ബ​ങ്ക​റിം​ഗ്,​ ​ക​യ​റ്റു​മ​തി​-​ഇ​റ​ക്കു​മ​തി​ ​(​എ​ക്സിം​)​ ​പോ​ലു​ള്ള​ ​പു​തി​യ​ ​ബി​സി​ന​സു​ക​ൾ​ ​വി​ക​സി​പ്പി​ക്കാ​നാ​വും.​ ​സ​ർ​ക്കാ​രു​മാ​യു​ള്ള​ ​ക​രാ​ർ​ ​ലം​ഘി​ക്കാ​തെ​യാ​ണ് ​ഓ​ഹ​രി​യി​ട​പാ​ട്.​ ​എ​ല്ലാ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളും​ ​പാ​ലി​ച്ചും​ ​അ​നു​മ​തി​ക​ളും​ ​നേ​ടു​ക​യും​ ​ചെ​യ്ത​ശേ​ഷ​മേ​ ​അ​ന്തി​മ​ ​ക​രാ​റൊ​പ്പി​ടൂ.​ ​തു​ട​ർ​ന്നും​ ​അ​ദാ​നി​ ​തു​റ​മു​ഖ​ ​ക​മ്പ​നി​ക്കാ​യി​രി​ക്കും​ ​നി​യ​ന്ത്ര​ണം.​ ​സ്റ്റോ​ക്ക് ​എ​ക്സ്ചേ​ഞ്ച് ​ഫ​യ​ലിം​ഗി​ന് ​ശേ​ഷം​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നെ​ ​വി​വ​ര​ങ്ങ​ൾ​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​നു​മ​തി​ക്ക് ​ശേ​ഷ​മേ​ ​ഓ​ഹ​രി​ ​കൈ​മാ​റ്റം​ ​ന​ട​ക്കൂ.​ ​എം.​എ​സ്.​സി​ക്കോ​ ​അ​വ​രു​ടെ​ ​അ​നു​ബ​ന്ധ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ​ ​മാ​ത്ര​മാ​യി​ ​പ്ര​ത്യേ​ക​ ​ബെ​ർ​ത്ത് ​അ​വ​കാ​ശം​ ​ന​ൽ​കി​ല്ല.​ ​മ​റ്റ് ​ക​പ്പ​ൽ​ ​ക​മ്പ​നി​ക​ളെ​ ​ത​ട​യു​ക​യി​ല്ലെ​ന്നും​ ​അ​ശ്വ​നി​ ​ഗു​പ്ത​ ​വ്യ​ക്ത​മാ​ക്കി. ബം​ഗ്ലാ​ദേ​ശി​ൽ​ ​നി​ന്നു​ള്ള​ ​കാ​ർ​ഗോ​ ​ആ​ക​ർ​ഷി​ക്കാ​നാ​വും.​ ​

 

ആ​ഗോ​ള​ ​സ​മു​ദ്ര​-​ലോ​ജി​സ്റ്റി​ക്സ് ​ഹ​ബ്ബാ​യി​ ​കേ​ര​ളം​ ​മാ​റു​മെ​ന്നും​ ​അ​ശ്വ​നി​ ​ഗു​പ്ത​ ​പ​റ​ഞ്ഞു. പിണറായി ഇത്തരം ഒരു ആരോപണം ഉന്നയിച്ചില്ലായിരുന്നെങ്കിൽ ഈ പദ്ധതി നടക്കുമായിരുന്നു.. സതീശന് എതിരെ ഉന്നയിക്കപ്പെട്ട ആരോപണമാണ് ഇപ്പോൾ വിനയായത്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (1 hour ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (2 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (2 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (2 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (3 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (3 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (3 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (4 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (4 hours ago)

Malayali Vartha Recommends