പൊലീസ് ബൈക്ക് പിടിച്ചെടുത്തതിനെ തുടര്‍ന്ന് സ്വയം തീ കൊളുത്തിയ യുവാവ് മരിച്ചു
ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന സൂര്യനെല്ലി സ്വദേശി വിജയപ്രകാശ്(23) മരിച്ചു. നിരോധനാജ്ഞ ലംഘിച്ച് റോഡില്‍ ഇറക്കിയ ബൈക്ക് പൊലീസ് പിടിച്ചെടുത്തതിനെ തുടര്‍ന്നായിരുന്നു സ്വയം തീകൊളുത്തിയത്.
ഞായറാഴ്ച ഉച്ചയോടെ ശാന്തന്‍പാറ പൊലീസ് സൂര്യനെല്ലി വിലക്കിനു സമീപം വാഹന പരിശോധന നടത്തുമ്പോള്‍ ആണ് അമിത വേഗത്തില്‍ ബൈക്ക് ഓടിച്ചു വന്ന വിജയപ്രകാശിനെ കണ്ടത്.ബൈക്ക് കസ്റ്റഡിയില്‍ എടുത്ത പൊലീസ് വിജയപ്രകാശിനെ പോകാന്‍ അനുവദിച്ചിരുന്നു.
തുടര്‍ന്ന് സൂര്യനെല്ലി ടൗണില്‍ എത്തിയ വിജയപ്രകാശ്, കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 75 % പൊള്ളലേറ്റിരുന്നു.സംസ്കാരം നടത്തി. പിതാവ്: പരേതനായ വിജയകുമാര്‍. മാതാവ്: സെല്‍വി. സഹോദരന്: വിജയപ്രസാദ്.
https://www.facebook.com/Malayalivartha