വിവാഹ ശേഷം വരനും വധുവും നേരെ പോയത് പോലീസ് സ്റ്റേഷനിലേക്ക്... വര്‍ക്കല പോലീസ് തയ്യാറാക്കിയ സ്‌നേഹസ്പര്‍ശം ഭക്ഷണവിതരണ പരിപാടി വിജയിപ്പിക്കാന്‍ പ്രയത്‌നിച്ച പോലീസുകാര്‍ക്ക് ഇലയില്‍ സദ്യ വിളമ്ബി നവ വധുവരന്മാർ...കേക്ക് മുറിച്ച് പോലീസും; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

ലോക് ഡൗണില്‍ വിവാഹ ശേഷം വരനും വധുവും നേരെ പോയത് പോലീസ് സ്റ്റേഷനിലേക്ക്.
വര്‍ക്കല പോലീസ് തയ്യാറാക്കിയ സ്‌നേഹസ്പര്‍ശം ഭക്ഷണവിതരണ പരിപാടി വിജയിപ്പിക്കാന്‍ പ്രയത്‌നിച്ച പോലീസുകാര്‍ക്ക് ഇലയില്‍ സദ്യ വിളമ്ബി നല്‍കാന്‍ വേണ്ടിയാണ് വരനും വധുവും പോലീസ് സ്റ്റേഷനില്‍ എത്തിയത്.
കോവിഡ് ലോക് ഡൗണില്‍ വര്‍ക്കല ഹോട്ട് സ്‌പോട്ടില്‍ തുടരവേ ആയിരുന്നു വര്‍ക്കല വിജയ് വിലാസത്തില്‍ ന്യൂ സ്റ്റുഡിയോ ഉടമ വിജയ് പ്രകാശന്‍ പിള്ളയുടെ മകള്‍ ആര്യയും വര്‍ക്കല വാച്ചര്‍മുക്കില്‍ ഉദയത്തില്‍ ഉദയന്റെ മകന്‍ വിവേകും തമ്മിലുള്ള വിവാഹം വധു ഗൃഹത്തില്‍ വെച്ച് വളരെ ലളിതമായി നടന്നത്.
വരനും വധുവും താലികെട്ട് കഴിഞ്ഞ ഉടനെ സ്റ്റേഷനില്‍ സദ്യ ഒരുക്കി. പൊലീസ് ഉദ്യോഗസ്ഥര്‍ ഒരുക്കിയ കേക്ക് മുറിച്ചു മധുരം പങ്കിട്ട ശേഷമാണ് ഇരുവരും മടങ്ങിയത്.
https://www.facebook.com/Malayalivartha

























