കുളത്തൂപ്പുഴയില്‍ ഒരാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചു... തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി
കുളത്തൂപ്പുഴയില്‍ ഒരാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ ആര്യങ്കാവ്, തെന്മല അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചു. തൊട്ടടുത്ത് തമിഴ്നാടിന്റെ തെങ്കാശി ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചത്. കോവിഡിന്റെ വ്യാപനം തടയുന്നതിനായി തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളായ തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
കുളത്തൂപ്പുഴ സ്വദേശിയായ യുവാവ് തമിഴ്നാട്ടിലെ പുളിയന്‍ കുടിയില്‍ പോയിവന്ന ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ കുളത്തുപ്പുഴ, തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളില്‍ പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ആര്യങ്കാവ് അതിര്‍ത്തി പൂര്‍ണമായും പോലീസ് കാവലിലാണ്. ചെക്ക്പോസ്റ്റില്‍ വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കഴുതുരുട്ടിയില്‍ താല്‍ക്കാലിക ചെക്ക്പോസ്റ്റ് സ്ഥാപിക്കാനും തീരുമാനിച്ചു.
തമിഴ്നാട്ടില്‍ നിന്നു വരുന്ന ചരക്കു വാഹനങ്ങളില്‍ ജീവനക്കാരെന്ന വ്യാജേന അതിര്‍ത്തി കടന്നെത്തുന്നവരെ കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്തുന്നുണ്ട്. ഇത്തരത്തില്‍ ആളുകള്‍ അതിര്‍ത്തി കടന്നെത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നടപടി. വനപാതയിലൂടെയുള്ള യാത്ര തടയാന്‍ വനംവകുപ്പും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പാലരുവിയില്‍ താത്ക്കാലിക ചെക്ക്പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha