കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് ഹൗസ് സര്ജന്മാര്ക്ക് കോവിഡ് ... ഇരുവരും ദില്ലിയില്‍ വിനോദയാത്രയ്ക്ക് പോയവര്‍, തിരികെ എത്തിയത്തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സഞ്ചരിച്ച ട്രെയിനില്‍, ഇരുവരെയും പരിശോധിച്ച ആറ് മെഡിക്കല്‍ കോളജ് അധ്യാപകരും ക്വാറന്റൈനില്‍
സംസ്ഥാനത്ത് രണ്ട് ഹൗസ് സര്ജന്മാര്ക്ക് കോവിഡ് 19. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഹൗസ് സര്ജന്മാര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരും ഡല്‍ഹിയില്‍ വിനോദയാത്ര പോയവരാണ്.ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവരെ പരിശോധിച്ച ആറ് മെഡിക്കല്‍ കോളജ് അധ്യാപകരെയും ക്വാറന്റൈനിലാക്കിയിരിക്കുകയാണ്.പത്തംഗ സംഘമാണ് വിനോദയാത്രയ്ക്ക് പോയത്. ഇത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.
തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സഞ്ചരിച്ച ട്രെയിനിലാണ് ഇവര്‍ സഞ്ചരിച്ചത്. ഇവര്‍ എല്ലാവരും രോഗമുക്തി നേടിയിരുന്നു.
"
https://www.facebook.com/Malayalivartha