Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നീട്ടിവിളമ്പുന്ന മുഖ്യമന്ത്രി ഈ കരാറിന്റെ കാര്യം മിണ്ടാതിരുന്നത് മറന്നുപോയതുകൊണ്ടാണെന്ന് പറയാമോ; പിണറായി വിജയന്റെയും താന്‍പോരിമയ്ക്കും അഹങ്കാരത്തിനുമേറ്റ അടിയാണ് സ്പ്രിങ്ക്‌ളര്‍ വിവാദത്തില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ രൂക്ഷമായ പരാമര്‍ശങ്ങളെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

22 APRIL 2020 03:12 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

കൊവിഡ് ഭീതിയില്‍ നാടും നഗരവും ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ അതിന്റെ മറപിടിച്ച് സര്‍ക്കാര്‍ തിടുക്കത്തില്‍ സ്പിൻകലറുമായി ഇത്തരമൊരു കരാറുണ്ടാക്കിയത് തികച്ചും സംശയാസ്പദമാണ്. എല്ലാ ദിവസവും വൈകിട്ട് ആറുമണിക്ക് ചാനല്‍ ക്യാമറകള്‍ക്കുമുന്നിലെത്തി കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നീട്ടിവിളമ്പുന്ന മുഖ്യമന്ത്രി ഈ കരാറിന്റെ കാര്യം മിണ്ടാതിരുന്നത് മറന്നുപോയതുകൊണ്ടാണെന്ന് കരുതാനുമാകില്ല. സിപിഎമ്മിന്റെയും പിണറായി വിജയന്റെയും താന്‍പോരിമയ്ക്കും അഹങ്കാരത്തിനുമേറ്റ അടിയാണ് സ്പ്രിങ്ക്‌ളര്‍ വിവാദത്തില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ രൂക്ഷമായ പരാമര്‍ശങ്ങളെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

സര്‍ക്കാരോ പിണറായി വിജയനോ എന്തു ചെയ്താലും മിണ്ടാതിരുന്നുകൊളളണമെന്നാണ് സിപിഎം കരുതുന്നതെങ്കില്‍ അവര്‍ക്കുളള മുന്നറിയിപ്പ് കൂടിയാണ് ഹൈക്കോടതിയുടെ ഈ താക്കീത്. മലയാളികളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയുടെ സെര്‍വറിലേക്ക് കൈമാറുന്നത് അത്ര വലിയ കാര്യമൊന്നുമല്ലെന്നാണ് സര്‍ക്കാരിനായി അഡീഷണല്‍ എ.ജി ഇന്ന് കോടതിയില്‍ പറഞ്ഞത്. എത്ര ലാഘവത്തോടെയാണ് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യം സംബന്ധിച്ച വിവരശേഖരണം സര്‍ക്കാര്‍ നടത്തുന്നതെന്നോര്‍ക്കണം.

ജനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിനുത്തരവാദിമില്ലെങ്കില്‍ തങ്ങള്‍ക്കുണ്ട് എന്നുകൂടിയാണ് ഡിവിഷന്‍ ബെഞ്ച് ഓര്‍മിപ്പിച്ചത്. കൃത്യമായ ഉത്തരം പറയാനാകാതെ അഡീഷണല്‍ എ ജി വിയര്‍ത്തതില്‍ നിന്ന് മറ്റൊരു കാര്യം കൂടി ഉറപ്പിക്കാം. സര്‍ക്കാര്‍ ഈ കരാര്‍ ഇടപാടില്‍ എന്തൊക്കെയോ മറച്ചുപിടിക്കുന്നുണ്ട്. അതുകൊണ്ടാണ് എല്ലാം രഹസ്യത്തിന്റെയും സംശയത്തിന്റെയും താക്കോല്‍ പിണറായി വിജയന്‍ എളിയില്‍ കൊണ്ടുനടക്കുന്നത്. നിയമവകുപ്പിന്റെ പോലും ഉപദേശം തേടാതെ രാജ്യാന്തര കമ്പനിയുമായി കരാര്‍ ഒപ്പിട്ടത് എന്തിനെന്ന സര്‍ക്കാരിന്റെ വിശദീകരണം തൊണ്ട തൊടാതെ വിഴുങ്ങാന്‍ കേരളത്തിലെ സഖാക്കന്‍മാര്‍ക്കെ കഴിയൂ. സാധാരണ ജനത്തിന് പറ്റില്ല. കൊവിഡിന്റെ മറവില്‍ സര്‍ക്കാര്‍ തങ്ങളെ പറഞ്ഞുപറ്റിച്ചോയെന്ന് അവര്‍ക്കറിയാന്‍ അവകാശമുണ്ട്.

പിന്നെ മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും വിമര്‍ശിച്ചാല്‍ ട്രോളുണ്ടാക്കി എഴുതി മുടിപ്പിച്ചുകളയുമെന്നാണ് സൈബര്‍ സഖാക്കള്‍ കരുതുന്നതെങ്കില്‍ ഒന്നുമനസിലാക്കുക. സത്യത്തിന്റെ സൂര്യനെ നിങ്ങള്‍ക്ക് എല്ലാക്കാലവും സ്വന്തം കൈപ്പത്തി കൊണ്ടേ മറയ്ക്കാനാകൂ. അത് നിങ്ങളുടെ കണ്ണിനെയേ അന്ധനാക്കൂ. പൊതു ജനം കണ്ണുതുറന്ന് എല്ലാ കാണുന്നുണ്ട്. സത്യം അറിയുന്നുണ്ട്. അന്തസുണ്ടെങ്കില്‍, കേരളത്തിലെ ജനങ്ങളോട് ഉത്തരവാദിത്തമുണ്ടെങ്കില്‍ പിണറായി വിജയനും ഇടതുസര്‍ക്കാരും മുഴുവന്‍ സത്യങ്ങളും തുറന്നു പറയണം. ഇടപാടില്‍ കോടതി തന്നെ സംശയം പ്രകടിപ്പിച്ച സ്ഥിതിക്ക് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണം. അല്ലെങ്കില്‍ കരാറില്‍ നിന്ന് പിന്‍മാറി കൈകള്‍ ശുദ്ധമെന്ന് തെളിയിക്കണം. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് അതിനുളള ചങ്കുറപ്പുണ്ടോയെന്ന് തുറന്നു പറയട്ടെ.

വിവാദത്തില്‍ നിന്ന് ഓടിയൊളിക്കാനുളള ശ്രമമാണ് മുഖ്യമന്ത്രി തുടരുന്നത്. ഇന്നത്തെ പതിവ് വാര്‍ത്താ സമ്മേളനത്തില്‍ കേരളത്തിലെ ജനങ്ങള്‍ ഉത്തരം പ്രതീക്ഷിച്ച ചോദ്യങ്ങള്‍, അത് ചോദിക്കാന്‍ അവസരമുള്ള മാധ്യമ പ്രവര്‍ത്തകര്‍ ആരും ഉന്നയിച്ചില്ല! സ്പ്രിംക്ലറിനെപ്പറ്റി ചോദിച്ചാല്‍ അടച്ചാക്ഷേപിക്കുമെന്ന് പേടിച്ച് ഭക്ത സംഘത്തില്‍ പെട്ട മാധ്യമ പ്രവര്‍ത്തകരാരും ഒന്നും ഉരിയാടി കണ്ടില്ല. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെല്ലാം സി പി എമ്മിന്റെ ഏറാന്‍ മൂളികളായോ എന്ന സംശയമാണ് ജനങ്ങള്‍ക്കിന്നുണ്ടായത്. മണിക്കൂറുകളായി തലക്കെട്ട് വാര്‍ത്തയാക്കിയിട്ടും ഉത്തരം തരേണ്ടയാളുടെ മുന്നിലെത്തിയപ്പോള്‍ മുട്ടുവിറച്ചോ നിങ്ങള്‍ക്കെല്ലാം ?പിണറായി വിജയന്‍ , നിങ്ങള്‍ എവിടേക്ക് ഓടി ഒളിച്ചാലും നീതിയുടെയും നിയമത്തിന്റെ പടവാള്‍ നിങ്ങളെ തേടിവരും. വരും ദിവസങ്ങള്‍ അതിനുളളതാണെന്നും വി മുരളീധരന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (39 minutes ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (50 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (1 hour ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (1 hour ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (2 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (2 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (2 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (3 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (4 hours ago)

Malayali Vartha Recommends