ടൂറിസം പോലീസ് ഉദ്യോഗസ്ഥരുടെയും ലൈഫ് ഗാര്‍ഡുകളുടെയും കണ്ണ് വെട്ടിച്ച് ലോക്ക്ഡൗണ്‍ ലംഘിച്ച് കടലില്‍ കുളിച്ചു! പിടിക്കപെട്ടപ്പോൾ പാറകൾക്കിടയിലൂടെ മുങ്ങി പാഞ്ഞു... ഒടുക്കം പൊങ്ങിയത് പോലീസിന്റെ വലയിൽ... വിദേശപൗരന്‍ കോവളത്ത് പിടിയില്‍

ലോക്ക്ഡൗണ്‍ നിയമം ലംഘിച്ച് കടലില്‍ കുളിച്ച വിദേശ പൗരന്‍ പോലീസ് പിടിയില്‍. ലിത്വാന സ്വദേശിയും കോവളം കെ.എസ്.റോഡില്‍ സ്വകാര്യ റിസോര്‍ട്ടിലെ താമസക്കാരനുമായ ജര്‍വിസ് ബൗക്കസിനെ(37) പിടിയിലായത്. കോവളം പോലീസ് ചൊവ്വാഴ്ച രാവിലെയാണ് ഇയാളെ പിടികൂടിയത്.
വെള്ളാറിലെ സ്വകാര്യ ഹോട്ടലിനടുത്തുള്ള പാറക്കെട്ടുകള്‍ ഉള്ള ഭാഗത്തുനിന്നു നീന്തി ഗ്രോവ് ബീച്ചിലേക്കു വരുന്നത് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ടൂറിസം പോലീസ് ഉദ്യോഗസ്ഥരും ലൈഫ് ഗാര്‍ഡുകളും കണ്ടു.
കരയ്ക്കുകയറാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ തിരികെ പാറക്കെട്ടിന് അപ്പുറത്തേക്കു നീന്തിപ്പോയി. തുടര്‍ന്ന് ടൂറിസം പോലീസ് കോവളം എസ്.ഐ.യെ വിവരമറിയിച്ചു. ഇവരെത്തി ഇയാള്‍ നീന്തിക്കയറി വന്ന പാറക്കെട്ട് ഭാഗത്തുനിന്നു പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha

























