സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ്; ഒരാള്‍ക്ക് നെഗറ്റീവ്

സംസ്ഥാനത്ത് ഇന്ന് പുതുതായി 11 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ 7, കോഴിക്കോട് 2, കോട്ടയം മലപ്പുറം ഒന്ന് വീതമാണ്. ഒരാളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. അയാള്‍ പാലക്കാട്ടുകാരനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൗസ് സര്‍ജന്‍മാരായ ഇവര്‍ ഡല്‍ഹിയില്‍ വിനോദ യാത്ര നടത്തിയിരുന്നു. യാത്ര കഴിഞ്ഞെത്തിയ ശേഷം ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നില്ല. നിരീക്ഷണത്തിലിരിക്കെയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട ഏഴ് പേര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha

























