ജുവനൈല്‍ ജസ്റ്റിസ് ആക്ട് അറിയാത്തവരാണോ പോലീസുകാരെന്ന് കമ്മീഷന്‍; പ്രായപൂര്‍ത്തിയാവാത്ത പ്രതികളെക്കൊണ്ട് മൃതദേഹമെടുപ്പിച്ച സംഭവത്തില്‍ പോലീസുകാര്‍ക്ക് രൂക്ഷവിമര്‍ശനം

അഖില്‍ എന്ന 16 വയസുകാരനെ കൊന്നു കുഴിച്ചു മൂടിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പ്രതികളെക്കൊണ്ട് പോലീസ് മൃതദേഹമെടുപ്പിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് അറിയാത്തവരാണോ പോലീസുകാരെന്നും കമ്മീഷന്‍ ചോദിച്ചു. കഴിഞ്ഞ ദിവസം പത്തനംതിട്ട കൊടുമണിലാണ് സംഭവം നടന്നത്. മൃതദേഹം കുഴിച്ചു മൂടിയ പ്രായപൂര്‍ത്തിയാവാത്ത പ്രതികളെക്കൊണ്ടു തന്നെ പോലീസ് മൃതദേഹം പുറത്തെടുപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങള്‍ വഴി പുറത്തായിരുന്നു. സംഭവത്തില്‍ ജില്ലാ കലക്ടറോടും ജില്ലാ പോലീസ് മേധാവിയോടും രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ബാലാവകാശ കമ്മീഷന്‍ സംഭവത്തില്‍ കേസെടുത്തത്. ബാലാവകാശ നിയമങ്ങള്‍ പാലിക്കേണ്ടവരാണ് പോലീസ് എന്ന് ഓര്‍ക്കണമെന്നും കമ്മീഷന്‍ ഓര്‍മിപ്പിച്ചു.
https://www.facebook.com/Malayalivartha

























