ആശ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ആയിരം രൂപ; 2020 മാര്‍ച്ച് മുതല്‍ മേയ് വരെ നിബന്ധനകള്‍ പരിശോധിക്കാതെ ആശ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയവും നിശ്ചിത ഇന്‍സെന്റീവും നല്‍കാന്‍ അനുമതി

2020 മാര്‍ച്ച് മുതല്‍ മേയ് വരെ നിബന്ധനകള്‍ പരിശോധിക്കാതെ ആശ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയവും നിശ്ചിത ഇന്‍സെന്റീവും നല്‍കാന്‍ അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
മാര്‍ച്ച് മുതല്‍ കോവിഡ് കാലയളവില്‍ അധിക ഇന്‍സെന്റീവായി പ്രതിമാസം ആയിരം രൂപ നല്‍കും. സംസ്ഥാനത്തെ 26,475 ആശവര്‍ക്കര്‍മാര്‍ക്ക് ഇതിന്‍െറ പ്രയോജനം ലഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രത്യേക ചുമതലകളാണ് ആശവര്‍ക്കര്‍മാര്‍ നിര്‍വഹിക്കുന്നത്. വിദേശത്തുനിന്ന് വന്നവരുടെയും കോവിഡ് ബാധിത സംസ്ഥാനങ്ങളില്‍നിന്ന് വന്നവരുടെയും പട്ടിക തയാറാക്കുക, അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരുടെയും ജീവിത ശൈലി രോഗമുള്ളവരുടെയും പട്ടിക തയാറാക്കി ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം മരുന്നുണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ സേവനങ്ങള്‍ ചെയ്യുന്നത് ആശ വര്‍ക്കര്‍മാരാണെന്നും ഇവരെ പ്രത്യേകം അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























