ടിക്ക് ടോക്കിലെ വീട്ടമ്മമാർക്ക് അശ്ലീല വീഡിയോ അയക്കും; ചോദ്യം ചെയ്താല് ഭീഷണിയും തെറിയും; ഫേസ്ബുക്കിലെ ഞരമ്പാനായി വലവിരിച്ച് പൊലീസ്

സാമൂഹ്യമാധ്യങ്ങളിൽ ഇപ്പോൾ ട്രെൻഡിങ് ആണ് ടിക്ക് ടോക്ക്. ലോക് ഡൗൺ ആരംഭിച്ചതോടെ ഏറ്റവും കൂടുതൽ ആൾക്കാർ ഡൗൺലോഡ് ചെയ്തതും ടിക്ക് ടോക്ക് ആപ്പാണ്. കൊറോണ കാലത്ത് ആളുകള് വീടുകളില് ഒതുങ്ങിയതോടെ ഗുണകരമായത് ടിക്ക് ടോക്കിന് എന്നുതന്നെ പറയാം. ഈ ആപ്ലിക്കേഷന് മുമ്പെങ്ങുമില്ലാത്തവിധമാണ് ലോക്ക്ഡൗണ് കാലത്ത് വളര്ന്നത്.
പലപ്പോഴും ഇത്തരം ആപ്പുകൾ പുലിവാലാകുന്ന സാഹചര്യവും നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ കുട്ടികളുമായി ടിക്ക് ടോക്ക് ചെയ്യുന്ന വീട്ടമ്മമാരെ തെരഞ്ഞ് പിടിച്ച് അശ്ലീല വീഡിയോകള് അയക്കുകയും ചോദ്യം ചെയ്യുന്നവരെ സമൂഹമാദ്ധ്യമങ്ങളിലൂടെയും ഫോണ് വഴിയും തെറി വിളിക്കുകയും ചെയ്യുന്ന യുവാവിനുവേണ്ടി വല വിരിച്ചിരിക്കുകയാണ് പോലീസ്. കോട്ടയം സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിര്ദേശാനുസരണം അന്വേഷണം ശക്തമാക്കിയത്.
കൊല്ലം പള്ളിമുക്ക് സ്വദേശിയെന്ന് അവകാശപ്പെട്ടിരുന്ന യുവാവാണ് സംഭവത്തിലെ വില്ലൻ. രണ്ട് കുട്ടികളുടെ അമ്മയായ വീട്ടമ്മ തന്റെ കുട്ടികള് ചെയ്ത ടിക്ക് ടോക്ക് വീഡിയോ സമൂഹമാദ്ധ്യമത്തില് ഷെയര് ചെയ്തിരുന്നു. ഇത് കാണാനിടയായ യുവാവ് ഇവര്ക്ക് അശ്ലീല വീഡിയോ അയച്ചുകൊടുക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ സുഹൃത്തുക്കള്ക്കും മറ്റ് ഗ്രൂപ്പുകളിലേക്കും വീട്ടമ്മയുമായി ബന്ധപ്പെട്ടതെന്ന വിധത്തില് ഇയാള് വീഡിയോ ഷെയര് ചെയ്തു. തന്നെ അപകീര്ത്തിപ്പെടുത്തുംവിധം വ്യാജവീഡിയോ പ്രചരിക്കുന്നതായ വിവരം അറിഞ്ഞ വീട്ടമ്മ ഇക്കാര്യം ഇന്നലെ പൊലീസിനെ അറിയിക്കുകയായിരുന്നു. ഫേസ് ബുക്കില് പ്രതികരിച്ചവരെയും വീഡിയോ പിന്വലിക്കാന് ആവശ്യപ്പെട്ടവരെയും യുവാവും സുഹൃത്തുക്കളും ഫോണ്വഴി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.വിദേശത്ത് നിന്ന് ഇന്റര് നെറ്റ് കോളുകള് വഴിയും പലരും ഭീഷണിമുഴക്കി. ഫോണ് നമ്ബരുകളുടെ അടിസ്ഥാനത്തില് അന്വേഷണം ഊര്ജിതപ്പെടുത്തിയതായി സൈബര് പൊലീസ് അറിയിച്ചു.
കൊല്ലത്തെ സ്വകാര്യ എന്ജിനീയറിംഗ് കോളേജ് വിദ്യാര്ത്ഥിയായിരുന്ന ഇയാളെ തിരിച്ചറിഞ്ഞതായും ഉടന് പിടികൂടാനാവശ്യമായ നടപടികള് സ്വീകരിച്ചതായും എ.ഡി.ജി.പി മനോജ് എബ്രഹാം വെളിപ്പെടുത്തി. ഇയാളുടെയും വീഡിയോ ഷെയര് ചെയ്തവരുടെയും സമൂഹമാദ്ധ്യമ അക്കൗണ്ടുകളും വിദേശ ഫോണ് നമ്ബരുകള് ഉള്പ്പെടെയുള്ള ഒരു ഡസനോളം ഫോണ് നമ്ബരുകളും നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. സ്ത്രീകളെ അപമാനിക്കല്, ഭീഷണിപ്പെടുത്തല്, അശ്ലീല വീഡിയോ പ്രചരിപ്പിക്കല് തുടങ്ങിയ കുറ്റങ്ങള് ചുമത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.
ടിക് ടോക്കിന് ഇന്ത്യയില് വര്ദ്ധിച്ചുവരുന്ന ജനപ്രീതി ഉണ്ടായിരുന്നിട്ടും, ആപ്ലിക്കേഷന് പലതവണ നിരോധിച്ചിരുന്നു. കുട്ടികളെ ലൈംഗിക ചൂഷണത്തിനും അശ്ലീല ഉള്ളടക്കത്തിനും മറ്റ് ദോഷകരമായ പ്രവര്ത്തനങ്ങള്ക്കും ആപ്ലിക്കേഷന് തുറന്നുകാട്ടുന്നുവെന്ന് മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചതിനെത്തുടര്ന്ന് നിരോധനത്തിന്റെ വക്കിലായിരുന്നു. ആപ്ലിക്കേഷനിലെ നിലവിലുള്ള അനുചിതമായ ഉള്ളടക്കം നീക്കംചെയ്തുവെന്നു ടിക് ടോക്ക് ഉറപ്പ് നല്കിയതിനെത്തുടര്ന്ന് നിരോധനം പിന്വലിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















