മിനി കൂപ്പര് അപകട കേസ് അട്ടിമറിക്കാന് ഉന്നതതല നീക്കം.. ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയക്കാനുള്ള തീരുമാനം പോലും ഉന്നതങ്ങളിൽ നിന്നുണ്ടായതാണ്...

നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര് അപകട കേസ് അട്ടിമറിക്കാന് ഉന്നതതല നീക്കം. പ്രായപൂർത്തിയായ പ്രതിയെ ജയിലിൽ അയക്കുന്നതിന് പകരം ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയക്കാനുള്ള തീരുമാനം പോലും ഉന്നതങ്ങളിൽ നിന്നുണ്ടായതാണ്. പ്രതി മദ്യപിച്ചതായി റിമാന്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്താത്തതും ദുരൂഹമാണ്. കേസിന്റെ ആദ്യഘട്ടത്തിൽ പ്രതിയെ രക്ഷിക്കാമെന്ന ധാരണയാണ് പോലീസുകാർക്ക് ഉണ്ടായിരുന്നത്. ഒടുവിൽ സമൂഹമാധ്യമങ്ങളുടെ സജീവ ഇടപെടലിൽ ഉന്നതനീക്കം പാളി. കേസ് അട്ടിമറിക്കാൻ നീക്കമെന്ന് മരിച്ച ഗോപികയുടെ മാതാപിതാക്കളും പരാതി നൽകി കഴിഞ്ഞു. ഇത്രയും ഗുരുതരമായ കുറ്റം ചെയ്ത പ്രതി സുഹൈല് സജീവിനെ ജുവനൈല് ഹോമിലേക്കാണ് അയച്ചത്.
അതുകൊണ്ടുതന്നെ നീതി ലഭിക്കുമോയെന്ന് സംശയമുണ്ടെന്ന് ഗോപികയുടെ അച്ഛന് പ്രദീപ് പറഞ്ഞു. മകള്ക്ക് നീതി നിഷേധിക്കപ്പെടുമെന്ന് ഭയമുണ്ടെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഗോപികയുടെ അമ്മയും പറഞ്ഞു.പൊലീസിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ട്. മുകളില് നിന്നും അവര്ക്ക് സമ്മര്ദ്ദം നേരിടുന്നു എന്നു പറയപ്പെടുന്നുണ്ട്. അതൊക്കെ നീതി ലഭിക്കുന്നതിന് തടസ്സമാകുന്നുണ്ടെന്നാണ് കരുതുന്നത്. ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്പ്പെടുന്ന ആളുകളാണ് പ്രതിയും പ്രതിയുടെ കുടുംബവും എന്നാണ് താന് മനസ്സിലാക്കുന്നത്. അത്തരത്തിലുള്ള എല്ലാ സ്വാധീനവും ഇവര് ഉപയോഗിച്ചേക്കാം. അതുകൊണ്ടായിരിക്കാം അപകടശേഷവും എല്ലാം ബാപ്പ നോക്കിക്കോളുമെന്ന് സുഹൈല് സജീവ് പറഞ്ഞതെന്നും ഗോപികയുടെ അച്ഛന് പറയുന്നു.
സമൂഹമാധ്യമങ്ങളിലൂടെ ഗോപികയേയും ഞങ്ങളേയും താറടിച്ചുകൊണ്ടുള്ള പ്രചാരണം നടക്കുന്നുണ്ട്. കെഎംഎം കോളജില് വൈസ് ചെയര്പേഴ്സണായിരുന്നു ഗോപിക. അഞ്ചുവര്ഷത്തോളം എന്എസ്എസ് വളണ്ടിയര് ആയിരുന്നു. സാമൂഹികപ്രവര്ത്തനത്തില് ഏര്പ്പെട്ടിരുന്നവരാണ്. ഞങ്ങളുടെ കുടംബത്തെപ്പറ്റി ഏതെങ്കിലും തരത്തിലുള്ള അപവാദം ഉണ്ടോയെന്ന് നാട്ടില് വിളിച്ചു ചോദിച്ചു നോക്കൂ. ഞങ്ങളെ താറടിക്കാനാണ് സോഷ്യല് മീഡിയയില് ശ്രമമെന്നും ഗോപികയുടെ അച്ഛന് പറഞ്ഞു.സോഷ്യല് മീഡിയയിലെ ഇത്തരം അപവാദപ്രചാരണങ്ങള്ക്ക് പിന്നില് നേതാക്കളാണുള്ളത്. ഇതെല്ലാം നീതി ലഭിക്കുന്നതിന് തടസ്സമാണ്. നേതാക്കൾ മാന്യത കാണിക്കണമെന്നും ഗോപികയുടെ പിതാവ് ആവശ്യപ്പെട്ടു.
കേസില് സുഹൈല് സജീവ് മദ്യപിച്ചതായി എഫ്ഐആറില് രേഖപ്പെടുത്തിയിട്ടില്ല എന്നാണ് അറിയാന് കഴിഞ്ഞത്. അമിതമായി മദ്യപിച്ച് മൂന്നുപേരെ വാഹനം ഇടിപ്പിച്ച് കൊന്നുകളഞ്ഞ സംഭവത്തില്, മദ്യപിച്ചിരുന്നു എന്ന് ആദ്യ എഫ്ഐആറില് കൊടുത്തിട്ടില്ല. എന്ത് അടിസ്ഥാനത്തിലാണ് പ്രതിയെ ജൂവനൈൽ ഹോമില് പാര്പ്പിച്ചത്?. രാവിലെ ആറേമുക്കാലിന് നെടുമ്പാശേരി പൊലീസ് സ്റ്റേഷനില് ചെല്ലുമ്പോള് പ്രതി സുഹൈല് സജീവ് ലോക്കപ്പില് മലര്ന്ന് കിടക്കുകയായിരുന്നു. സിഐ വിളിച്ച് എഴുന്നേല്പ്പിക്കുമ്പോള് പോലും നല്ല പൂസാണെന്ന് സിഐ പറയുന്നത് തന്റെ ബന്ധുക്കള് കേട്ടതാണെന്നും ഗോപികയുടെ അച്ഛന് വെളിപ്പെടുത്തി.ഓട്ടോറിക്ഷ ഓടിച്ചാണ് താന് കുടുംബം പോറ്റുന്നത്. അമ്മയാകട്ടെ ഒരു റബര് കടയില് ജോലിക്ക് പോകുന്നുണ്ട്. പ്രതിയുടെ കുടുംബം കോടീശ്വരന്മാരാണെന്നും, വലിയ സ്വാധീനമുള്ളവരായതിനാല് നീതി ലഭിക്കുമോയെന്ന് സംശയമുണ്ടെന്നും ഗോപികയുടെ അച്ഛന് പറഞ്ഞു.
പോസ്റ്റ്മോര്ട്ടത്തിന് ശേഷം വീണ്ടും തുന്നിക്കെട്ടല് അഴിച്ച് രക്തസാംപിള് ശേഖരിച്ചതില് സംശയമുണ്ടെന്നും അച്ഛന് ആരോപിച്ചു. ഞങ്ങളുടെ പൊന്നുമോളുടെ തല കാണാന് പോലും ഉണ്ടായിരുന്നില്ലെന്ന് ഗോപികയുടെ അമ്മ പൊട്ടിക്കരഞ്ഞു. അവളില്ലാതെ ഞങ്ങള് ഇനി എന്തിന് ജീവിക്കണം. അവരൊക്കെ വലിയ ആളുകളാണ്. നീതി കിട്ടുമോയെന്ന് പേടിയുണ്ടെന്നും ഗോപികയുടെ അമ്മ കണ്ണീരോടെ പറഞ്ഞു.നെടുമ്പാശേരി വാഹനാപകട കേസുമായി ബന്ധപ്പെട്ടു യാതൊരു തരത്തിലുള്ള വീഴ്ചയും ഉണ്ടായിട്ടില്ലെന്നും മരിച്ചവരുടെ കുടുംബത്തിനൊപ്പമാണു തങ്ങളെന്നും പൊലീസ് പറഞ്ഞു. പ്രതി സുഹൈൽ സജീവിന്റെ സാംപിൾ പരിശോധനാ റിപ്പോർട്ടിൽ മദ്യം കൂടാതെ മറ്റ് ലഹരിമരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയാൽ അതിനനുസരിച്ചുള്ള വകുപ്പുകൾ കൂടി കൂട്ടിച്ചേർക്കുമെന്നും ആലുവ റൂറൽ എസ്പി കെ.എസ്.സുദർശൻ വ്യക്തമാക്കി.
ആദ്യ എഫ്ഐആറിൽ പ്രതി മദ്യപിച്ചിരുന്നോ എന്ന കാര്യം ഉൾപ്പെടുത്താതിരുന്നതു സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ ഇട്ടതുകൊണ്ടാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പ്രതി മദ്യപിച്ചിരുന്ന കാര്യം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതി സുഹൈൽ അപകടമുണ്ടായ സ്ഥലത്ത് മുമ്പും അമിത വേഗതയിൽ സഞ്ചരിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്ന് റൂറൽ എസ്പി വ്യക്തമാക്കി. ആലുവയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനിടെ, കേസിലെ ഒന്നാം പ്രതി സുഹൈൽ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഇത് വ്യാഴാഴ്ച പരിഗണിച്ചേക്കും.‘‘നെടുമ്പാശേരിയിൽ പുലർച്ചെ 1.45 നാണ് അപകടം നടക്കുന്നത്. പൊലീസ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി രണ്ടു പ്രതികളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.
അപകടത്തിൽ മരിച്ചവരുടെ കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തിയാണു കേസ് റജിസ്റ്റർ ചെയ്തത്. ആ സമയത്ത് പ്രതി ആരാണെന്നോ ഇയാൾ മദ്യപിച്ചിരുന്നോ എന്ന കാര്യമോ മൊഴി നൽകിയ വ്യക്തിക്കു വ്യക്തമായി അറിയുമായിരുന്നില്ല. അതുകൊണ്ടാണ് ആദ്യ എഫ്ഐആറിൽ ആ കാര്യങ്ങൾ വരാതിരുന്നത്. എന്നാൽ വാഹനം തിരിച്ചറിയാനുള്ള നമ്പറും മോഡലും കൃത്യമായി മൊഴിയിലുണ്ടായിരുന്നു. അതോടൊപ്പം, പ്രതിയെ മെഡിക്കൽ പരിശോധനയ്ക്കു വിധേയനാക്കിയശേഷം ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റിമാൻഡ് റിപ്പോർട്ടിൽ പ്രതി മദ്യപിച്ചിരുന്നുവെന്ന കാര്യം വ്യക്തമായി രേഖപ്പെടുത്തുകയും മോട്ടർ വാഹന നിയമത്തിലെ സെക്ഷൻ 185 ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്’’– സുദർശൻ വ്യക്തമാക്കി.
കുറ്റകരമായ നരഹത്യ വകുപ്പ് ഉൾപ്പെടുത്തിയാണ് കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, മദ്യപിച്ച് വാഹനമോടിച്ചതിനും പ്രതിയെ തടയാതിരിക്കുകയോ കുറ്റകൃത്യത്തിനു പ്രോത്സാഹനം നൽകുകയോ ചെയ്ത കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഈ മൂന്നുപേരെയും പിന്നീട് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. നിലവിൽ നാല് പ്രതികളും റിമാൻഡിലാണെന്നും അദ്ദേഹം പറഞ്ഞു.പണവും സ്വാധീനവുമുള്ള പ്രതികളെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണങ്ങള് തീർത്തും തെറ്റാണെന്നും റൂറൽ എസ്പി പറഞ്ഞു. ‘‘മരിച്ചവരുടെ കുടുംബത്തോടൊപ്പം നിൽക്കുക എന്നതു മാത്രമാണ് പൊലീസിന്റെ ലക്ഷ്യം. അതുകൊണ്ടാണ് കേസിന്റെ തുടക്കത്തിൽ തന്നെ 304 എന്ന ഗുരുതരമായ വകുപ്പ് ചുമത്തിയത്.
ഈ കേസിന്റെ അന്വേഷണം ഇപ്പോൾ നെടുമ്പാശേരി സർക്കിൾ ഇൻസ്പെക്ടറാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ മേൽനോട്ടം ആലുവ ഡിവൈഎസ്പിയും ഞാനും നേരിട്ടു നടത്തുകയാണ്. ഈ കേസിൽ ഇതുവരെ പൊലീസ് വളരെ ശക്തമായിട്ടുള്ള നടപടികളാണു സ്വീകരിച്ചിട്ടുള്ളത്. മരിച്ച ആളുകളുടെ ബന്ധുക്കളുമായിട്ടു ഞാൻ നേരിട്ടു സംസാരിച്ചിരുന്നു. പൊലീസ് ഇതുവരെ ചെയ്തിട്ടുള്ള നടപടികളെല്ലാം അവരോടു വിശദീകരിക്കുകയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങളുടെ പ്രയാസങ്ങളും സങ്കടങ്ങളും നമുക്കറിയാം. അതുകൊണ്ടുതന്നെ അവർക്കു വേണ്ട നിയമപരമായിട്ടുള്ള എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നതിന് പൊലീസ് പ്രതിജ്ഞാബദ്ധമാണ്. ഇതുവരെ ചെയ്തിട്ടുള്ളതൊക്കെ അവരുടെ വികാരം മനസിലാക്കിക്കൊണ്ടും സങ്കടങ്ങൾ മനസിലാക്കിക്കൊണ്ടുമാണ് പൊലീസ് നടപടി സ്വീകരിച്ചിട്ടുള്ളത്.
ഇതുവരെയുള്ള പൊലീസിന്റെ നടപടികളിൽ തൃപ്തരാണ് എന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്’’ - സുദർശൻ പറഞ്ഞു.പ്രതിയെ ബോസ്റ്റൽ സ്കൂളിലേക്ക് റിമാൻഡ് ചെയ്തതിൽ പൊലീസിന് പങ്കില്ലെന്നും റൂറൽ എസ്പി പറഞ്ഞു. ‘‘പ്രതിയെ എവിടേക്ക് റിമാൻഡ് ചെയ്യണമെന്നു തീരുമാനിക്കുന്നത് കോടതിയാണ്. അതിൽ പൊലീസിനു യാതൊരു പങ്കുമില്ല. ആ കാര്യത്തെക്കുറിച്ച് ജയിൽ അധികൃതരോടു നമ്മൾ അന്വേഷിച്ചിരുന്നു. ജയിൽ നിയമത്തിലെ സെക്ഷൻ 324 അനുസരിച്ച് 18 മുതൽ 21 വയസുവരെയുള്ള പ്രതികളെ ബോസ്റ്റൽ സ്കൂളിലേക്ക് അയയ്ക്കണമെന്ന ചട്ടപ്രകാരമാണ് മജിസ്ട്രേറ്റ് ഈ ഉത്തരവിട്ടതെന്ന് ജയിൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്’’– റൂറൽ എസ്പി പറഞ്ഞു.
പ്രതിയുടെ രക്തത്തിന്റെയും മൂത്രത്തിന്റെയും സാംപിളുകൾ ശേഖരിച്ച് കാക്കനാട്ടെ ആർഎഫ്എസ്എൽ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് എത്രയും വേഗം ലഭ്യമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ മദ്യം കൂടാതെ മറ്റ് ലഹരിമരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയാൽ അതിനനുസരിച്ചുള്ള വകുപ്പുകൾ കൂടി കൂട്ടിച്ചേർക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പ്രതിയുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പ്രൊഡക്ഷൻ വാറന്റ് അടക്കമുള്ള അപേക്ഷ കോടതിയിൽ നൽകിയിട്ടുണ്ടെന്ന് സുദർശൻ വ്യക്തമാക്കി. നാളെ ഇതു പരിഗണിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അമിത വേഗതയും റീൽസ് ഉൾപ്പെടെ ചിത്രീകരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അത്താണി ജംഗ്ഷൻ മുതൽ വിമാനത്താവളം വരെയുള്ള ഭാഗങ്ങളിൽ കൺട്രോൾ റൂം വാഹനങ്ങൾ ഉൾപ്പെടെ പരിശോധന ശക്തമാക്കിയെന്ന് എസ്പി പറഞ്ഞു. കഴിഞ്ഞദിവസം അപകടം ഉണ്ടാക്കിയ പ്രതി ഉൾപ്പെടെയുള്ളവർ ഇതിനുമുമ്പ് ഇത്തരത്തിൽ ഈ റോഡുകളിൽ വാഹനം അമിതവേഗത്തിൽ ഓടിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നും നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, സുള്ള്യ സ്വദേശി ഇയാസ് എന്നിവർ കൊല്ലപ്പെട്ടിരുന്നു. സുഹൈൽ അമിത വേഗത്തിലോടിച്ച ആഡംബര കാർ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാരാണ് സുഹൈലിനെ പിടികൂടി പൊലീസിനെ ഏൽപ്പിക്കുന്നത്. പിന്നീട് നടത്തിയ വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തി. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ നിനവ്, അമീർ, ജോയൽ എന്നിവരേയും പ്രേരണാകുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാലു പേരെയും അങ്കമാലി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തെ റിമാൻഡിന് കാക്കനാട് ജില്ലാ ജയിലിനോട് ചേർന്നുള്ള ബോസ്റ്റൽ സ്കൂളിലേക്ക് അയയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സുഹൈൽ ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഇത് വ്യാഴാഴ്ച പരിഗണിക്കുമെന്നാണ് വിവരം.
നെടുമ്പാശേരിയില് മദ്യപിച്ച് അമിത വേഗത്തില് കറോടിച്ച് മൂന്നു പേരുടെ ജീവനെടുത്ത സുഹൈല് സജീവിനെ ബോസ്റ്റല് സ്കൂളിലേക്കു മാറ്റിയത് വലിയ ചര്ച്ചയാണ് സാമൂഹ്യ മാധ്യമങ്ങളില് ഉയര്ത്തിവിട്ടത്. സുഹൈലിനെ ജുവനൈല് ഹോമിലേക്കു മാറ്റിയെന്നായിരുന്നു, ചര്ച്ചകളുടെ കാതല്. എന്നാല് സുഹൈലിനെ പാര്പ്പിച്ച ബോസ്റ്റല് സ്കൂള് ജുവനൈല് ഹോം അല്ല എന്നതാണ് യാഥാര്ഥ്യം. എന്നാല് അതു കൊടും കുറ്റവാളികളെ പാര്പ്പിക്കുന്ന തടവറയുമല്ല.നിയമപരമായി 21 വയസില് താഴെയുള്ള കുറ്റവാളികളെ പാര്പ്പിക്കുന്ന ഇടമാണ് ബോസ്റ്റല് സ്കൂള്. കാക്കനാട് ജില്ലാജയിലിനോട് ചേര്ന്നുള്ള, ഇപ്പോള് സുഹൈലിനെ പാര്പ്പിച്ചിരിക്കുന്നതാണ് സംസ്ഥാനത്തെ ഏക ബോസ്റ്റല് സ്കൂള്.
ഇന്ത്യയിലെ നിയമമനുസരിച്ച് ആറു വയസിന് മുകളില് പ്രായമുള്ള ആര് തെറ്റ് ചെയ്താലും അത് ശിക്ഷ അര്ഹിക്കുന്ന കുറ്റമാണ്. ആറിനും 18 നും ഇടയില് പ്രായമുള്ള പ്രതികളെ ദുര്ഗുണ പരിഹാര പാഠശാല എന്ന് വിളിക്കുന്ന ജുവനൈല് ജസ്റ്റിസ് ഹോമിലേക്കും 18നും 21നും ഇടയില് പ്രായമുള്ളവരെ ബോസ്റ്റല് സ്കൂളിലേക്കും മാറ്റണമെന്നാണ് നിയമം. ജയില് റൂള് 279 പ്രകാരമാണിത്.ദുര്ഗുണ പരിഹാര പാഠശാല സാമൂഹ്യ നീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംരക്ഷണ കേന്ദ്രമാണ്. ഏതാണ്ട് ഒരു ഹോസ്റ്റലിന്റെ മാതൃകയിലായിരിക്കും അവിടത്തെ ജീവിതം. ബോസ്റ്റല് സ്കൂള് ആവട്ടെ, ജയില് വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ്. സൂപ്രണ്ട് അടക്കം ജയില് ഉദ്യോഗസ്ഥരാണ് അവിടെ അന്തേവാസികളെ നോക്കുന്നത്. ജയില് നിയമങ്ങള് എല്ലാം ഇവിടെ ബാധമാണ്.
കാക്കനാട്ടെ ബോസ്റ്റല് സ്കൂള് തുടക്കത്തില് കണ്ണൂരിലാണ് സ്ഥാപിച്ചത്. ഇത് 1995-ല് ഇങ്ങോട്ടു മാറ്റുകയായിരുന്നു. രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും ഇത്തരം സ്ഥാപനങ്ങള് അടച്ചുപൂട്ടിയപ്പോള് കേരളത്തിലെ ബോസ്റ്റല് സ്കൂള് ശിക്ഷയേക്കാള് കൂടുതല് അവരെ നല്ല മനുഷ്യരാക്കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെ പ്രവര്ത്തിച്ചുവരുന്നതെന്ന് സൂപ്രണ്ട് അജു ആര് വി പറഞ്ഞു.ഇവിടെ കൊടുംകുറ്റവാളികളോ ഭയാനകമായ അന്തരീക്ഷമോ ഇല്ല. പകരം, കുറ്റവാളികള്ക്ക് ജീവിതം കെട്ടിപ്പടുക്കാന് സഹായിക്കുന്ന കഴിവുകള് ഇവിടെ നിന്ന് നേടിയെടുക്കാം. മാനസികമായ വളര്ച്ചയ്ക്ക് ഉപകരിക്കുന്ന കൃഷി, ബാഡ്മിന്റണ് തുടങ്ങിയ കായിക വിനോദങ്ങള്ക്ക് അവസരം നല്കും.
ശാരീരിക വ്യായാമത്തോടെയാണ് ദിവസം ആരംഭിക്കുന്നത്. തുടര്ന്ന് പല വിധത്തിലുള്ള ക്ലാസുകളിലും പങ്കെടുപ്പിക്കുന്നു. ചില അന്തേവാസികള് പാചകത്തില് സഹായിക്കുമ്പോള്, മറ്റുചില ജോലികളില് ഏര്പ്പെടുന്നു. ചെടികള് പരിപാലിക്കുക, മത്സ്യങ്ങള്ക്ക് ആഹാരം കൊടുക്കുക എന്നിവയും ചെയ്യുന്നു.66 അന്തേവാസികളെ ഉള്ക്കൊള്ളാന് പാകത്തില് 16 സെല്ലുകളായാണ് ആദ്യം ബോസ്റ്റര് സ്കൂളില് ഉണ്ടായിരുന്നത്. ഇന്ന് ഇവിടെ ഏകദേശം 80 പേരുണ്ട്. നേരത്തെ അന്തേവാസികളുടെ എണ്ണം 140 വരെ എത്തിയിരുന്നു. ഒരു റസിഡന്ഷ്യല് വിദ്യാഭ്യാസ സ്ഥാപനത്തിന്റേതിന് സമാനമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്.വിവിധ സംഘടനകളുടെയും സന്നദ്ധപ്രവര്ത്തകരുടെയും സഹകരണത്തോടെ സര്ട്ടിഫിക്കറ്റ്, പരിശീലന പരിപാടികള് ഈ സ്ഥാപനം നല്കുന്നുണ്ട്. സാംസ്കാരിക വകുപ്പിന്റെയും തൃക്കാക്കര മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ നാടന്പാട്ട്, നാടകം,
മറ്റ് സര്ഗ്ഗാത്മക കലകള് എന്നിവയില് അന്തേവാസികള്ക്ക് പരിശീലനം നല്കുന്നു. കുറ്റകൃത്യങ്ങളില് ഏര്പ്പെട്ട യുവാക്കളില് ആത്മവിശ്വാസം വളര്ത്താനും സ്വയം വളരാനുള്ള പ്രോത്സാഹനം നല്കാനും ലക്ഷ്യമിട്ടാണ് ഈ പരിപാടികള് ആസൂത്രണം ചെയ്തിരിക്കുന്നത്. നേരത്തെ മരപ്പണി, നെയ്ത്ത്, ഫിറ്റ്നെസ് എഡ്യൂക്കേഷന് എന്നിവയില് പ്രത്യേക പരിശീലനം ഇവിടെ ഉണ്ടായിരുന്നു.എന്നാല് ഇന്ന്, മുഴുവന് അന്തേവാസികള്ക്കുമായി രണ്ട് അധ്യാപകരും ഒരു നെയ്ത്ത് പരിശീലകനും മാത്രമാണ് ഇവിടെയുള്ളത്. ഏകദേശം 30-40 ശതമാനം പേരും പോക്സോ നിയമപ്രകാരമുള്ള കേസുകളില് ഉള്പ്പെട്ടവരാണ്. 20 ശതമാനം പേര് ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവരില് പലരും ലഹരിമരുന്ന് കേസുകളില് ഉള്പ്പെട്ടവരാണ്. മോഷണം മുതല് ചെറിയ കുറ്റകൃത്യങ്ങള് ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്.
നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് മദ്യപിച്ചിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ട് വന്നത് പിന്നീടാണ്. ഒക്ടോബർ 10 ന് വൈകിട്ട് മുതൽ നഗരത്തിലെ വിവിധ ബാറുകളിൽ നിന്നും തുടർന്ന് നെടുമ്പാശേരിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ബാറിൽ നിന്നും സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ മദ്യപിച്ച ശേഷം വാഹനമോടിച്ചതാണ് അപകടത്തിനു കാരണമായതെന്ന് നെടുമ്പാശേരി പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതോടൊപ്പം, പ്രതി ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനു കൂടിയാണ് റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് പരിഗണിച്ച അങ്കമാലി മജിസ്ട്രേട്ട് കോടതി സുഹൈലിനെയും ഒപ്പം അറസ്റ്റിലായ നിനവിനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
അതിനിടെ, സുഹൈലിനെ കസ്റ്റഡിയിൽ വാങ്ങാൻ നെടുമ്പാശേരി പൊലീസ് അപേക്ഷേ നൽകും.ഞായറാഴ്ച വെളുപ്പിനെ രണ്ടുമണിയോടെയാണ് ആലപ്പുഴ ലജനത്ത് വാർഡ് നൂഹ് മൻസിലിൽ സുഹൈൽ (19) ഓടിച്ച ആഡംബര കാറിടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന 3 പേർ കൊല്ലപ്പെട്ടിരുന്നു. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തു നിന്ന് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ച സുഹൈൽ മദ്യപിച്ചിരുന്നുവെന്ന വിവരം പിന്നീട് പുറത്തു വന്നിരുന്നു. ഇത് ഔദ്യോഗികമായി തെളിയിക്കുന്നതിനു രക്തസാംപിളുകൾ അടക്കമുള്ളവ പരിശോധനയ്ക്ക് അയച്ചതിന്റെ പരിശോധനാഫലം അടുത്ത ദിവസങ്ങളിൽ തന്നെ ലഭിക്കുമെന്ന് നെടുമ്പാശേരി പൊലീസ് അറിയിച്ചു.
ഇതാലാണ് സംശയം. സാധാരണക്കാരൻ മദ്യപിച്ച് വാഹനമോടിച്ചാൽ ഉടൻ തെളിയുന്ന രേഖയാണ് ഇപ്പോൾ ദിവസങ്ങൾ എടുക്കുന്നത്.പ്രതി സാമ്പത്തിക ശേഷിയും സ്വാധീനവുമുള്ളയാളായതിനാൽ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. അപകടസമയത്ത് സുഹൈൽ മറ്റേതെങ്കിലും വാഹനവുമായി മത്സരയോട്ടം നടത്തിയിരുന്നോ എന്നും അന്വേഷിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സുഹൈൽ, കൂടെ അറസ്റ്റിലായ സുഹൃത്ത് നിനവ് എന്നിവർ കൊച്ചി നഗരത്തിലെ രണ്ടു ബാറുകളിൽ നിന്ന് മദ്യപിച്ച േശഷമാണ് നെടുമ്പാശേരിയിലെത്തിയതും ഇവിടുത്തെ ബാറിൽ നിന്നും മദ്യപിച്ചതും. മദ്യലഹരിയിൽ വാഹനമോടിച്ചാൽ അപകടമുണ്ടാകുമെന്ന് അറിവുണ്ടായിരുന്നിട്ടും കൂടെയുണ്ടായിരുന്ന 2 മുതൽ 4 വരെയുള്ള പ്രതികൾ വാഹനം ഓടിക്കുന്നത് തടയാതെ കൂടുതൽ വേഗത്തിൽ ഓടിക്കാൻ പ്രേരണയും പ്രോത്സാഹനവും നൽകി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സുഹൈലിനും നിനവിനും പിന്നാലെ അമീർ, ജോയൽ എന്ന ഇവരുടെ രണ്ടു സുഹൃത്തുക്കളെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.ബിഎൻഎസ് 105, 281, 49, 3(5), മോട്ടോർ വാഹന നിയമം 185 എന്നീ വകുപ്പുകൾ പ്രകാരമാണ് നിലവിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാൽ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സുഹൈലിനെ കസ്റ്റഡിയിൽ വാങ്ങി അപകടമുണ്ടായ സ്ഥലത്തും സന്ദർശിച്ച ബാറുകളിലും പൊലീസ് തെളിവെടുപ്പ് നടത്തും. നേരത്തെ നടത്തിയ പ്രാഥമിക തെളിവെടുപ്പിൽ അപകടമുണ്ടായ കാര്യങ്ങൾ സുഹൈൽ വിശദീകരിച്ചിരുന്നു. അപകടമുണ്ടായ സമയത്ത് വാഹനത്തിന്റെ വേഗത നിർണയിക്കുന്നതിനു കാർ കമ്പനിയിലെ വിദഗ്ധരുമായി ചേർന്ന് മോട്ടോർ വാഹന വകുപ്പ് സംയുക്ത പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.
തിരുവനന്തപുരം നിയമപരമായി അനുവദിച്ചിട്ടുള്ള പ്രായപരിധിയായ 23 വയസിൽ താഴെയുള്ളവർക്ക് മദ്യം വിളമ്പുന്ന ബാറുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എക്സസൈസ് മന്ത്രി എം ലിജു നിയമസഭയെ അറിയിച്ചു. ഞായറാഴ്ച കൊച്ചി നെടുമ്പാശേരിയിൽ മിനി കൂപ്പർ കാർ അപകടത്തെത്തുടർന്ന് മൂന്ന് പേർ മരിച്ചതിനെ തുടർന്ന് എറണാകുളം എംഎൽഎ ടി ജെ വിനോദ് ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.നിശ്ചിത പ്രായപരിധിയിൽ താഴെയുള്ള വ്യക്തികൾക്ക് മദ്യം വിളമ്പിയെന്നാരോപിച്ച് മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് വകുപ്പ് കേസെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ എന്ത് കരാണവശാലും വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് മന്ത്രിയുടെ നിലപാട്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ എക്സൈസ് വകുപ്പ് നടപടി സ്വീകരിച്ചതായും ഉടനടി നടപടിയെടുക്കാൻ മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
23 വയസിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്നത് തടയാൻ സംസ്ഥാനത്തെ ബാറുകൾ കൂടുതൽ കർശനമായ മാർഗനിർദേശങ്ങൾ സർക്കാർ ആലോചിക്കുന്നുണ്ട്. മദ്യത്തിൻ്റെയും ലഹരിവസ്തുക്കളുടെയും സ്വാധീനത്തിൽ വാഹനം ഓടിക്കുന്ന് സംസ്ഥാനത്ത് നിരവധി റോഡപകടങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും ഇത്തരത്തിൽ ഉത്തരവാദിത്തമില്ലാത്ത ഡ്രൈവിങ് കാരണം നിരവധി ജീവനുകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ നിയമപരമായ പ്രായപരിധിയിൽ താഴെയുള്ളവർക്ക് മദ്യം വിളമ്പുന്ന ബാറുകൾക്കെതിരെ നടപടിയെടുക്കാൻ നിലവിലുള്ള അബ്കാരി നിയമത്തിൽ വ്യവസ്ഥകളുണ്ടെന്നും നിയമനടപടികൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള നടപടികൾ സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി എം ലിജു വ്യക്തമാക്കി.
സുഹൈലിൻ്റെ ജന്മദിനത്തിന് സമ്മാനമായിട്ടാണ് വീട്ടുകാർ ഈ കാർ നൽകിയത്. മണിക്കൂറിൽ 200 കിലോമീറ്ററിലധികം വേഗതയിൽ പ്രതി വാഹനം ഓടിക്കുന്നതായി കാണിക്കുന്ന വീഡിയോകളും പൊലീസ് കണ്ടെത്തി. അപകട സമയത്ത് കാറിലുണ്ടായിരുന്ന പ്രതിയുടെ സുഹൃത്തുക്കളായ നിനവ്, അമീർ, ജോയൽ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ വലിയ പ്രതിഷേധമാണ് നാട്ടുകാരിൽ നിന്ന് ഉണ്ടായത്.സമൂഹമാധ്യമത്തിന്റെ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ സർക്കാർ സുഹൈലിനെയും കുടുംബത്തെയും സഹായിക്കുമായിരുന്നു. ഏതൊരു സാധാരണക്കാരൻ മദ്യപിച്ച് വാഹനമോടിച്ചാലും നാട്ടിൽ നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഇപ്രകാരം ഒരു ലഘു ശിക്ഷയല്ല ലഭിക്കേണ്ടിയിരുന്നത്. അത് പ്രതിയുടെ സാമ്പത്തിക അടിത്തറയുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് ആരെങ്കിലും കരുതിയാൽ അവരെ കുറ്റം പറയാൻ ആവില്ല.
നാളെ വിവാദങ്ങൾ കെട്ടിടങ്ങുകയും മാധ്യമങ്ങൾ ഇക്കാര്യം ഉപേക്ഷിക്കുകയും ചെയ്യുമ്പോൾ ഇതേ പ്രതി സമൂഹത്തിൽ മാന്യനായി നിയമത്തിന്റെ പഴുതുകളിലൂടെ ഇറങ്ങിപ്പോയെന്നിരിക്കും. അന്നൊരുപക്ഷേ അക്കാര്യം റിപ്പോർട്ട് ചെയ്യാൻ ഒരാളും ഉണ്ടായെന്നു വരില്ല
https://www.facebook.com/Malayalivartha

























