മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...

കൊച്ചി നെടുമ്പാശ്ശേരിയിൽ മൂന്ന് നിരപരാധികളായ വിദ്യാർത്ഥികളുടെ ദാരുണാന്ത്യത്തിന് കാരണമായ മിനി കൂപ്പർ അപകടത്തിൽ കേരളക്കരയിൽ പ്രതിഷേധം പുകയുകയാണ്. ലഹരി ഉപയോഗിച്ച് അമിതവേഗതയിൽ വണ്ടിയോടിച്ച് ദുരന്തം വിതച്ച 19 വയസ്സുകാരൻ സുഹൈൽ സജീവിനെതിരെ പോലീസ് കസ്റ്റഡി നടപടികൾ ശക്തമാക്കുമ്പോഴും പൊതുസമൂഹത്തിന്റെ രോഷം ഇഹ ഡിസൈൻസ് എന്ന പ്രമുഖ വസ്ത്രാലങ്കാര സ്ഥാപനത്തിന് നേരെയാണ് തിരിയുന്നത്. കൊല്ലപ്പെട്ട കുട്ടികളുടെ ചിതയിലെ ചൂടാറും മുൻപേ, തങ്ങളുടെ മൗനത്തെ വെറും സാങ്കേതിക പ്രശ്നമെന്ന് വിളിച്ച് ലഘൂകരിക്കാൻ ശ്രമിച്ച ഇഹ ഡിസൈൻസ് മാനേജ്മെന്റിന്റെ നിലപാട് ജനങ്ങളെ കൂടുതൽ ചൊടിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























