ഹൂതികള് ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില് തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

സൗദി അറേബ്യയെ അപ്രതീക്ഷിതമായി ആക്രമിച്ചതിനു പിന്നാലെ ഹൂതികള് ഇസ്രായേലിനു നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക ഉയര്ന്നു. മുന്പ് ഗാസയില് ഇസ്രയേലും പലസ്തീനും ഏറ്റുമുട്ടിയ വേളയില് ഹൂതികള് ഇസ്രായേലിനെ ആക്രമിച്ചിരുന്നു. അങ്ങനെയെങ്കില് പശ്ചിമേഷ്യയില് അതിഭയനാകമായ മറ്റൊരു യുദ്ധത്തിനാണ് സാധ്യത തെളിഞ്ഞത്. യുദ്ധത്തിനു പിന്നാലെ പത്തിയടക്കിയ ഹമാസും ഹൂതികള്ക്കൊപ്പം ഇസ്രായേലിനെ ആക്രമിക്കാന് പദ്ധതിയിടുകയാണ്. വര്ഷങ്ങളായി, വടക്കന് യെമന് നിയന്ത്രിക്കുന്ന ഹൂതി വിമതര് തങ്ങളുടെ ബഹുജന റാലികളില് ഇസ്രായേലിനെ നശിപ്പിക്കാന് ആഹ്വാനം ചെയ്തുകൊണ്ട് മുദ്രാവാക്യം വിളിച്ചതോടെ ആക്രമണത്തിന് സാധ്യതയേറി. ഹൂതികള് ആക്രമണത്തിനു തുനിഞ്ഞാല് യെമനിലെ ഹൂതി ക്യാമ്പുകള് ചാമ്പലാക്കുമെന്ന് ഇസ്രായേല് മുന്നറിയിപ്പു നലല്കി. വടക്കന് യെമനില് നിന്ന് 1,600 കിലോമീറ്റര് ദൂരെയുള്ള ഇസ്രയേലിനെ ലക്ഷ്യമിട്ട് മുന്പ് ഹുതികള് തൊടുത്ത മിസൈലുകള് ഇസ്രായേലി വ്യോമ പ്രതിരോധത്താല് തടയുകയായിരുന്നു.
യമനിലെ ഇറാന് പിന്തുണയുള്ള ഹൂതികള് സൗദി അറേബ്യക്കു നേരേയുള്ള ആക്രമണം കടുപ്പിച്ചിരിക്കുന്നു. ഇറാന്റെ ആയുധങ്ങളുമായി യെമനിലെ ഹൂതികള് നടത്തുന്ന അക്രമണത്തെ അടിച്ചമര്ത്താന് സൗദിക്കു സാധിക്കുന്നില്ല. ഹൂതികള് സൗദിയിലെ ദഹ്റാനിലും അല്അഹ്സയിലും ബാലിസ്റ്റിക് മിസൈല് ആക്രമണം നടത്തിയിരുന്നു. ഈ മിസൈലുകള് തകര്ത്തപ്പോള് അവശിഷ്ടങ്ങള് താമസ സ്ഥലത്ത് തിച്ചിരുന്നു. ദമ്മാമിനെ ലക്ഷ്യംവെച്ചും ഹൂതികളുടെ ആക്രമണ ശ്രമമുണ്ടായിട്ടുണ്ട്. അതേ സമയം യമനില് ഹൂതികളും സര്ക്കാര് സേനയും തമ്മില് ഏറ്റുമുട്ടല് ശക്തമായി തുടരുകയാണ്. ഹൂതികേന്ദ്രങ്ങളോട് ചേര്ന്ന് താമസിക്കുന്ന ജനങ്ങള് ഒഴിഞ്ഞു പോകണമെന്നും വരും മണിക്കൂറുകളില് ഏറ്റുമുട്ടല് കനക്കുമെന്നും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. സൗദിയില് ലോകത്തിലെതന്നെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയുടെ പ്ലാന്റുകളും ഓഫിസുകളും തകര്ക്കുമെന്ന് യെമനിലെ ഹൂതികള് ഭീഷണി ഉയര്ത്തിയിരിക്കുന്നു. ഇന്നലെ മുതല് ഹൂതികളുടെ താവളമായ യെമനു നേരേ ശക്തമായ തിരിച്ചടി നല്കിവരികയാണ് സൗദി സേന. ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമന് തലസ്ഥാനമായ സനായിലെ എണ്ണക്കമ്പനിയില് സൗദി സേന ശക്തമായ ബോംബ് ആക്രമണം നടത്തിയിരുന്നു.
റിയാദിനുനേരെ ഹൂതികള് തൊടുത്ത ന നിരവ ധി ഡ്രോണുകള് സൗദി സൈന്യം തകര്ത്തതിനു പിന്നാലെ ചെങ്കടല് തീരത്ത് എണ്ണക്കമ്പനിയിലും സൗദി ബോംബാക്രമണം നടത്തി. എന്നാല് ഹൂതികള് നടത്തി വരുന്ന ഒളിപ്പോര് ആക്രമണം ചെറുക്കാന് സൗദിക്കാവുന്നില്ല. കഴിഞ്ഞയാഴ്ച റിയാദില് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരേയുണ്ടായ മിസൈല് ആക്രമണം സൗദിയെ അക്ഷരാര്ഥത്തില് ഞെട്ടിച്ചുകളഞ്ഞു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമന് തലസ്ഥാനമായ സന പിടിച്ചെടുക്കാനാണ് സൗദിയുടെ നീക്കം.
അതേസമയം, സനാ പിടിക്കാന് സൗദി സഖ്യസേന ശ്രമിച്ചാല് റിയാദില് മറുപടി നല്കുമെന്നും ഹൂതികള് പറഞ്ഞു. നിലവിലെ സാഹചര്യത്തില് സൗദിയിലെ റിയാദ്, ദമാം, ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യന് വിമാനങ്ങള് 17 വരെ റദ്ദാക്കിയിരിക്കുകയാണ്. സര്വീസുകളാണ് റദ്ദാക്കിയത്. റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില് ഗുരുതരമായി പരുക്കേറ്റ മലയാളി അടക്കം നാല് ഇന്ത്യക്കാര് തീവ്രപരിചരണ വിഭാഗത്തില് തുടരുകയാണ്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഹൂതി ആക്രമണങ്ങളില് കുറഞ്ഞത് 14 പേരെങ്കിലും കൊല്ലപ്പെട്ടിരുന്നു.
യെമെനിലെ മൂന്നാമത്തെ വലിയ നഗരമായ തായിസ് വളഞ്ഞ ഹൂതികള് നഗരത്തെ ഉപരോധത്തിലാക്കിയിരിക്കുകയാണ്. റിയാദ് വിമാനത്താവളത്തിനുനേരേയുണ്ടായ ആക്രമണത്തിനു പിന്നാലെ അല്-സബഹാ കമ്പനിയില്നിന്നും ചുറ്റുമുള്ള പ്രദേശങ്ങളില്നിന്നും ജനങ്ങള് ഒഴിഞ്ഞുപോകണമെന്ന് സൗദി സഖ്യം മുന്നറിയിപ്പുനല്കിയിരുന്നു. ഇതേത്തുടര്ന്ന് നായില് ഇന്ധനം വാങ്ങാന് തിരക്കനുഭവപ്പെട്ടു. ഈ സാഹചര്യത്തിലാണ് എണ്ണശുദ്ധീകരണശാലകള് ആക്രമിക്കാന് ഹൂതികള് നീക്കം നടത്തുന്നത്. റിയാദ് വിമാനത്താവളം, ദമാമിലെ ആരാംകോയുടെ ആസ്ഥാനം, റിയാദിലെ ആരാംകോയുടെ എണ്ണശുദ്ധീകരണശാല എന്നിവയ്ക്കുനേരേ ആക്രമണം ഉണ്ടാകുമെന്നും ജനങ്ങള് ഇവിടെനിന്ന് ഒഴിഞ്ഞുപോകണമെന്നും ഹൂതികള് ചൊവ്വാഴ്ച മുന്നറിയിപ്പുനല്കിയിരിക്കുകയാണ്. സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള് ഉടന് അവസാനിപ്പിക്കണമെന്ന് ഹൂതികളോട് ഈജിപ്ത് ആവശ്യപ്പെട്ടു. നിലവിലെ ആക്രമണങ്ങള്ക്ക് യാതൊരു ന്യായീകരണവുമില്ലെന്നും ഇവ അംഗീകരിക്കാനാവില്ലെന്നും ഈജിപ്ത് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























