നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...

നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ ദാരുണ മരണത്തിന് ഇടയാക്കിയ മിനി കൂപ്പർ കാർ അപകടവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധവും രാഷ്ട്രീയ ചർച്ചകളും ശക്തമാകുന്നു. കേസിന്റെ പ്രാരംഭ അന്വേഷണത്തിലും എഫ്.ഐ.ആർ തയ്യാറാക്കിയതിലും പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപിച്ച് സി.പി.എം നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അതേസമയം, ഈ വിഷയം ഇന്ന് സംസ്ഥാന നിയമസഭയിലും ഉന്നയിക്കപ്പെട്ടു. ഇതൊരു സാധാരണ മോട്ടോർ വാഹന അപകടമല്ലെന്നും, കടുത്ത കുറ്റകൃത്യമായി കണ്ട് പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആലുവ എം.എൽ.എ അൻവർ സാദത്ത് സഭയിൽ ആവശ്യപ്പെട്ടു. പ്രതിയുടെ ഡ്രൈവിങ് ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























