Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..


അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..


മിനി കൂപ്പര്‍ അപകട കേസ് അട്ടിമറിക്കാന്‍ ഉന്നതതല നീക്കം.. ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയക്കാനുള്ള തീരുമാനം പോലും ഉന്നതങ്ങളിൽ നിന്നുണ്ടായതാണ്...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

14 OCTOBER 2026 04:33 PM IST
മലയാളി വാര്‍ത്ത

ബർലിൻ ജർമനിയിലെ കൊളോൺ നഗരത്തിൽ അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട് പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു. ഇതിന്റെ ദൃശ്യങ്ങൾ തത്സമയം പ്രചരിപ്പിച്ച റോബട്ടിന്റെ ഉടമയായ പതിനാറുകാരനെയും ഇയാളുടെ 19 വയസ്സുള്ള സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. വെള്ള ഉടുപ്പും ട്രാക്ക്സ്യൂട്ട് പാന്റ്സും ഒരു വ്യാജ സ്വർണ്ണമാലയും ഒട്ടിക്കുന്ന മീശയും ധരിച്ച ആൻഡ്രോയിഡ് റോബട്ടിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. റസ്റ്ററന്റിൽ വച്ച് പെൺകുട്ടിയുടെ പിന്നിലൂടെ എത്തിയ റോബട് പിൻഭാഗത്ത് അനുചിതമായി സ്പർശിച്ചെന്നാണു പരാതി.

സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന പെൺകുട്ടിക്ക് നേരേയായിരുന്നു അയൺമാനിൻ്റെ സമാനമായ ഡിസൈനിലുള്ള റോബോട്ട് അതിക്രമം നടത്തിയത്.ഏകദേശം 1.2 മീറ്റർ ഉയരമുള്ള ചൈനീസ് നിർമിത യൂണിട്രീ ആർ1 എയർ റോബട്ടാണു സംഭവത്തിൽ ഉൾപ്പെട്ടത്. ഇതിനെ മുൻകൂട്ടി പ്രോഗ്രാം ചെയ്ത ചലനങ്ങളിലൂടെ പ്രവർത്തിപ്പിക്കാനോ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നേരിട്ട് നിയന്ത്രിക്കാനോ കഴിയും. ആരെങ്കിലും റോബട്ടിന്റെ ചലനങ്ങൾ നിയന്ത്രിച്ചിരുന്നോ എന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

 

റോബട്ടുകൾക്ക് സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ അനിവാര്യതയാണ് സംഭവം വ്യക്തമാക്കുന്നത്. ഭാവിയിൽ കൊലപാതകങ്ങൾക്കുപോലും റോബട്ടുകളെ ഉപയോഗിച്ചേക്കാമെന്ന ആശങ്ക പണ്ടേയുള്ളതാണ്.റോബോട്ടിൻ്റെ ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേയാണ് അന്വേഷണം. ഇരുവരുടെയും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.സംഭവം സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട്. റോബട്ടുകൾക്ക് സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതിൻ്റെ അനിവാര്യതയാണ് സംഭവം വ്യക്തമാക്കുന്നതെന്നാണ് എല്ലാവരും പറയുന്നത്. വലിയ കുറ്റകൃത്യങ്ങൾക്ക് പോലും റോബോട്ടിനെ ഉപയോഗിക്കാമെന്ന ആശങ്കയും പലരും പങ്കുവെക്കുന്നുണ്ട്.

 

കൊളോൺ നഗരത്തിലെ തെരുവിൽ റോബോട്ട് സ്ത്രീകളെ സമീപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്...രണ്ട് യുവാക്കൾ ചേർന്ന് ഒരു രാത്രിയിൽ ആളുകൾ നിറഞ്ഞ തെരുവിൽ ഒരു കൂട്ടം സ്ത്രീകളുടെ അടുത്തേക്ക് റോബോട്ടിനെ കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. റോബോട്ട് ഒരു സ്ത്രീയുടെ മേൽ ഇടിക്കുന്നതും മറ്റുള്ളവരെ കെട്ടിപ്പിടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.റോബോട്ട് ലൈംഗികച്ചുവയുള്ള ആംഗ്യങ്ങൾ കാണിച്ചതിനെത്തുടർന്ന്, കൂടെയുണ്ടായിരുന്ന യുവാക്കളിൽ ഒരാൾ റോബോട്ടിനോട് ദേഷ്യപ്പെടുന്നതും അതിനെ പിന്നോട്ട് വലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

 

അടുത്തുള്ള ആളുകൾ ചിരിക്കുന്നതും ഇതിൽ കേൾക്കാം.റോബോട്ട് മുൻകൂട്ടി പ്രോഗ്രാം ചെയ്ത നിർദ്ദേശങ്ങൾ അനുസരിച്ചാണോ സ്വയം പ്രവർത്തിച്ചത്, അതോ മറ്റാരെങ്കിലും തത്സമയം (real-time) നിയന്ത്രിക്കുകയായിരുന്നോ എന്നത് ഉൾപ്പെടെയുള്ളസംഭവത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. ഒരു റോബോട്ടിന്റെ സിസ്റ്റത്തിൽ ഉണ്ടാകുന്ന ചെറിയൊരു പിഴവോ (Bug) സെൻസർ തകരാറോ കാരണം അത് മനുഷ്യർക്ക് നേരെ അപ്രതീക്ഷിതമായി തിരിയാനും അപകടങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ട്. ഫാക്ടറികളിൽ റോബോട്ടുകളുടെ കൈയബദ്ധം മൂലം തൊഴിലാളികൾക്ക് പരിക്കേറ്റ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ഹാക്കർമാർ റോബോട്ടുകളുടെ നിയന്ത്രണം ഏറ്റെടുത്താൽ അവയെ മനുഷ്യർക്കെതിരെയുള്ള ആയുധമായി ഉപയോഗിക്കാൻ കഴിഞ്ഞേക്കും.സ്വയം ചിന്തിക്കാൻ ശേഷിയുള്ള (Autonomous) മിലിട്ടറി റോബോട്ടുകളും ഡ്രോണുകളും ഭാവിയിൽ യുദ്ധരംഗത്ത് വലിയ നാശനഷ്ടങ്ങൾ വരുത്തിവെക്കുമെന്ന ആശങ്ക ശാസ്ത്രജ്ഞർ പങ്കുവെക്കുന്നുണ്ട്.മുകളിൽ സൂചിപ്പിച്ച കൊളോണിലെ സംഭവം പോലെ, കൃത്യമായ നിയന്ത്രണമില്ലാതെയോ മോശം പ്രോഗ്രാമിംഗ് കാരണവോ റോബോട്ടുകൾ പൊതുസ്ഥലങ്ങളിൽ മനുഷ്യർക്ക് ശല്യമോ ഭീഷണിയോ ആയി മാറാറുണ്ട്.

 

റോബോട്ടുകൾ മനുഷ്യന് ആപത്താകുമോ ഇല്ലയോ എന്നത് അവയെ നമ്മൾ എങ്ങനെ നിർമ്മിക്കുന്നു,എങ്ങനെ നിയന്ത്രിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും (Safety Laws) പാലിച്ചാൽ റോബോട്ടുകൾ മനുഷ്യന് എന്നും ഒരു സഹായി മാത്രമായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (6 minutes ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (45 minutes ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (47 minutes ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (49 minutes ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (56 minutes ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (1 hour ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (1 hour ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (4 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (4 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (4 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (4 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (5 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (6 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (6 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (6 hours ago)

Malayali Vartha Recommends