Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.പി.സി.സി അധ്യക്ഷ സ്ഥാനം...സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഒഴിഞ്ഞ കെ.സുധാകരനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തുറുപ്പുഗുലാനുമായി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തിറങ്ങി.... അങ്ങനെ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്....


മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ.... അദ്ദേഹത്തിന്റെ അച്ഛനും സം​​ഗീതജ്ഞനുമായ കെ ജയൻ അടുത്തിടെയാണ് അന്തരിച്ചത്.... അന്ന് മനോജ് കെ ജയന്റെ ഭാര്യ ആശ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു...


ഇരുവരും സുഹൃത്തുക്കളാണ്.... യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ്, പൊലീസിന്റെ പ്രാഥമിക നിഗമനം...രണ്ടു പേരും വിവാഹിതർ...


അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...


കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...

കേന്ദ്രത്തിന്റെ 20 ലക്ഷം കോടി രൂപയുടെ പാക്കേജില്‍ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്ക്; സംസ്ഥാനങ്ങളെക്കുറിച്ച് ഒരു പരാമര്‍ശം പോലും കേന്ദ്രധനമന്ത്രിയുടെ പാക്കേജില്‍ ഇല്ല

13 MAY 2020 08:49 PM IST
മലയാളി വാര്‍ത്ത

More Stories...

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു... ഹരികുമാര്‍ അന്തരിച്ചുഅര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്, മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി വിധിയിലെ വിശദാംശങ്ങൾ പുറത്തുവന്നു.....

ഭക്തര്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും വിഷമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുമായി വരൂ, എന്നിട്ട് അരളിപ്പൂ വിലക്കാം എന്ന നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടക്കം അചഞ്ചലരായി നില്‍ക്കുന്നു.! എന്തുകൊണ്ട് ..?

പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നും നാളെയും പുതുപ്പള്ളി ടൗൺ ഭാഗത്തേക്ക് പോലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിക്കാനിയില്ല... ഐ എൻ ടി യു സിയും സ്വതന്ത്ര സംഘടനകളും ചേർന്ന് ടെസ്റ്റ് വിവിധയിടങ്ങളിൽ തടഞ്ഞു...

കേന്ദ്രത്തിന്റെ 20 ലക്ഷം കോടി രൂപയുടെ പാക്കേജിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി വിമര്‍ശനം ഉന്നയിച്ചത്. 20 ലക്ഷം കോടി രൂപയുടെ പാക്കേജിനെ സ്വാഗതം ചെയ്യുന്നതിനു മുമ്പ് അതിന്റെ ഉള്ളടക്കമൊന്ന് പരിശോധിക്കേണ്ടതായിരുന്നില്ലേ എന്ന് ചോദിച്ച സുഹൃത്തുക്കളുണ്ട്. അവരുടെ ചോദ്യം വളരെ പ്രസക്തമാണ് എന്നതാണ് ഇന്നത്തെ ധനമന്ത്രിയുടെ പാക്കേജ് പത്രസമ്മേളനം കഴിഞ്ഞപ്പോള്‍ ബോധ്യമായത്.സംസ്ഥാനങ്ങളെക്കുറിച്ച് ഒരു പരാമര്‍ശം പോലും കേന്ദ്രധനമന്ത്രിയുടെ പാക്കേജില്‍ ഇല്ല എന്നത് പ്രതിഷേധാര്‍ഹമാണെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റ്:

20 ലക്ഷം കോടി രൂപയുടെ പാക്കേജിനെ സ്വാഗതം ചെയ്യുന്നതിനു മുമ്ബ് അതിന്റെ ഉള്ളടക്കമൊന്ന് പരിശോധിക്കേണ്ടതായിരുന്നില്ലേ എന്ന് ചോദിച്ച സുഹൃത്തുക്കളുണ്ട്. അവരുടെ ചോദ്യം വളരെ പ്രസക്തമാണ് എന്നതാണ് ഇന്നത്തെ ധനമന്ത്രിയുടെ പാക്കേജ് പത്രസമ്മേളനം കഴിഞ്ഞപ്പോള്‍ ബോധ്യമായത്. ഇങ്ങനെയാണ് പാക്കേജിന്റെ പോക്കെങ്കില്‍ ഇത് കേന്ദ്ര സാമ്ബത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യം സൂചിപ്പിച്ച കണക്കുകൊണ്ടുള്ള കളിയായിത്തീരും.

കേന്ദ്ര സാമ്ബത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യം മെയ് ആറിന് എക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മറ്റു പല രാജ്യങ്ങളും പോലെ ഇന്ത്യ ദേശീയവരുമാനത്തിന്റെ പത്തു ശതമാനം പാക്കേജിന് നീക്കിവെയ്ക്കുന്നതിനെ കഠിനമായി എതിര്‍ത്തു. അമേരിക്കയുടെയും ബ്രിട്ടന്റെയുമെല്ലാം പതിനഞ്ചു ശതമാനവും പതിമൂന്നു ശതമാനവുമെല്ലാം ഊതിവീര്‍പ്പിച്ച കണക്കാണെന്നാണ് അദ്ദേഹം വാദിച്ചത്. പ്രധാനമന്ത്രിയുടെ പാക്കേജും ഇതുപോലൊന്നായിരിക്കാനാണ് സാധ്യത. ഇന്നു പ്രഖ്യാപിച്ച ഇനങ്ങള്‍ക്കെല്ലാംകൂടി കേന്ദ്ര ബജറ്റില്‍ നിന്നോ കേന്ദ്രം വായ്പയെടുത്തു നല്‍കേണ്ടി വരുന്ന തുക കൂട്ടിയാല്‍ 30000 കോടി രൂപ പോലും വരില്ല. ബാക്കിയെല്ലാം ബാങ്കുകളുടെയും മറ്റും ചുമലിലാണ്.

ചെറുകിട സംരംഭക മേഖലയ്ക്ക് സെക്യൂരിറ്റി ഇല്ലാതെ മൂന്നു ലക്ഷം കോടി അനുവദിച്ചതാണ് ഹൈലൈറ്റ്. ഇത് നല്ലതു തന്നെ. പക്ഷേ, ചെറുകിട മേഖല ഏതാണ്ട് ഏകകണ്ഠമായി ആവശ്യപ്പെട്ടുകൊണ്ടിരുന്നത് ഒരു വര്‍ഷം മോറട്ടോറിയം നീട്ടണമെന്നും അക്കാലത്തെ പലിശ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ്. മൂന്നു മാസം മോറട്ടോറിയം നീക്കിയെങ്കിലും പലിശയുടെ ഭാരം ചെറുകിടക്കാരുടെ മേല്‍ തുടരും. ബാങ്കുകള്‍ വായ്പ കൊടുക്കാന്‍ തയ്യാറാകുമോ എന്നുള്ളത് വേറൊരു പ്രശ്‌നം. കാരണം, കഴിഞ്ഞ ആഴ്ച എട്ടര ലക്ഷം കോടി രൂപയാണ് മൂന്നര ശതമാനം പലിശ വാങ്ങി റിസര്‍വ് ബാങ്കില്‍ ഈ ബാങ്കുകള്‍ നിക്ഷേപിച്ചത്. എത്ര പറഞ്ഞിട്ടും വായ്പ കൊടുക്കാന്‍ അവര്‍ക്കു മടിയാണ്. കൈയില്‍ കാശായിട്ട് പണം മുഴുവന്‍ സൂക്ഷിക്കുക. അതല്ലെങ്കില്‍ പെട്ടെന്ന് കാശാക്കാന്‍ പറ്റുന്ന സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുക എന്നതാണ് അവരുടെ നയം.

ചെറുകിട സ്ഥാപനങ്ങള്‍ക്ക് 20000 കോടി രൂപ സബോഡിനേറ്റ് ഡെബ്റ്റായി നല്‍കുന്നതിനും 50000 കോടി രൂപ ഓഹരി പങ്കാളിത്തത്തിനു വേണ്ടി നീക്കിവെച്ചതും സ്വാഗതാര്‍ഹമാണ്.

ചെറുകിട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങണമെങ്കില്‍ അവരുടെ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ആളുണ്ടാകണം. ജനങ്ങളുടെ കൈയില്‍ പണമെത്തിച്ചുകൊണ്ടല്ലാതെ ഈ വാങ്ങല്‍ക്കഴിവ് തകര്‍ച്ചയ്ക്ക് പരിഹാരമുണ്ടാകില്ല. കഴിഞ്ഞ മാസം പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയില്‍ ഏതാണ്ട് പകുതി മാത്രമേ ബജറ്റില്‍ നിന്നുള്ള പണമുള്ളൂ.

ബാങ്കേതര ധനകാര്യസ്ഥാപനങ്ങള്‍ക്ക് മുപ്പതിനായിരം കോടി രൂപ ലഭ്യമാക്കുന്നുണ്ട്. 45000 കോടി രൂപ ക്രെഡിറ്റ് ഗ്യാരണ്ടി ആയും നല്‍കുന്നുണ്ട്. അതൊക്കെ നല്ലതു തന്നെ. പക്ഷേ, അങ്ങനെയൊരു ചിന്ത സംസ്ഥാന സര്‍ക്കാരുകളോടില്ല. 90,000 കോടി രൂപ ഇലക്ട്രിസിറ്റി കമ്ബനികള്‍ക്ക് നല്‍കുന്ന വായ്പയുടെ ഗ്യാരണ്ടി നില്‍ക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്. സംസ്ഥാനങ്ങളെക്കുറിച്ച് ഒരു പരാമര്‍ശം പോലും കേന്ദ്രധനമന്ത്രിയുടെ പാക്കേജില്‍ ഇല്ല എന്നത് പ്രതിഷേധാര്‍ഹമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു... ഹരികുമാര്‍ അന്തരിച്ചുഅര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....  (23 minutes ago)

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്, മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി വിധിയിലെ വിശദാംശങ്ങൾ പുറത്തുവന  (34 minutes ago)

ഭക്തര്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും വിഷമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുമായി വരൂ, എന്നിട്ട് അരളിപ്പൂ വിലക്കാം എന്ന നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടക്കം അചഞ്ചലരായി നില്‍ക്കുന്നു.! എന്  (39 minutes ago)

പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നും നാളെയും പുതുപ്പള്ളി ടൗൺ ഭാഗത്തേക്ക് പോലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി  (47 minutes ago)

സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിക്കാനിയില്ല... ഐ എൻ ടി യു സിയും സ്വതന്ത്ര സംഘടനകളും ചേർന്ന് ടെസ്റ്റ് വിവിധയിടങ്ങളിൽ തടഞ്ഞു...  (50 minutes ago)

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി  (53 minutes ago)

ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

സ്വകാര്യസന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യാത്രതിരിച്ചത് അവധിക്കാല വിശ്രമം കൂടി ലക്ഷ്യമിട്ട്.... തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിൽനിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്....  (1 hour ago)

കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാര്‍ഡ് മോഷണത്തിനും ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു ,തിങ്കളാഴ്ച പരിഗണിക്കും  (1 hour ago)

ഗസ്സയിലെ കിഴക്കൻ റഫ ഒഴിയാൻ ഇസ്രായേൽ സേനയുടെ ഭീഷണി... ഒരു ലക്ഷത്തിലധികം ഫലസ്തീനികളോടാണ് കിഴക്കൻ റഫയിൽ നിന്ന് ഒഴിയാൻ ഇസ്രായേൽ സേന ഉത്തരവിട്ടത്... വെടിനിർത്തലിനായി ഈജിപ്തിലെ കെയ്റോയിൽ നടന്ന ചർച്ച പരാജയപ  (1 hour ago)

യുവാവിനെ മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസ്; മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

കോട്ടയം ചിങ്ങവനത്ത് വന്‍ എംഡിഎംഎ വേട്ട; അന്തര്‍ സംസ്ഥാന ബസ്സില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍  (1 hour ago)

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ  (3 hours ago)

കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്.  (3 hours ago)

മേയറും എംഎല്‍എയും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ അവസാനം നിയമം നിയമത്തിന്റെ വഴിയില്‍... കന്റോൺമെന്റ് പൊലീസിനോടാണ് കേസെടുക്കാൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ടേറ്റ് കോ  (3 hours ago)

Malayali Vartha Recommends