സംസ്ഥാനത്ത് മദ്യശാലകള്‍ അടുത്തയാഴ്ച തുറക്കും, മൊബൈല്‍ ആപ്പ് നാളെ തയ്യാറാകും; വിദേശ മദ്യത്തിന് 10 % മുതല്‍ 35 % വരെ സെസ്
സംസ്ഥാനത്ത് മദ്യശാലകള്‍ അടുത്തയാഴ്ച തുറക്കുമെന്ന് റിപ്പോര്‍ട്ട്. ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും ഉള്‍പ്പെടെ 18നോ 19നോ തുറക്കാനാണ് തീരുമാനം. മദ്യശാലകള്‍ തുറന്നാലും ക്ലബുകള്‍ക്ക് അനുമതിയില്ല. ബിവറേജസ് ഔട്ട്ലെറ്റുകളിലും ബാറുകളിലും ഓണ്‍ലൈന്‍ വില്പനയ്ക്കാണ് അനുമതി ഉള്ളത്. ഇതിനായുള്ള മൊബൈല്‍ ആപ്പ് നാളെ തയ്യാറാകും.
അതേസമയം വിദേശ മദ്യത്തിന് 10 % മുതല്‍ 35 % വരെ സെസ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പുതുക്കിയ മദ്യവില നിലവില്‍ വന്നു. മദ്യം ബാറുകളില്‍ നിന്ന് പാഴ്സലായി നല്‍കാനും മന്ത്രിസഭാ യോഗത്തില്തീരുമാനമായി. വെര്‍ച്വല്‍ ക്യൂവിനും മന്ത്രിസഭ യോഗം അനുമതി നല്കി.
https://www.facebook.com/Malayalivartha