Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഇന്ത്യക്ക് കയ്യടിച്ച് ലോകം; ആഗോള ഭീമന്മാര്‍ അരങ്ങുവാഴുമ്പോഴും മരുന്നിനും സുരക്ഷാ കിറ്റിനും ഇന്ത്യക്കു പുറകെ ലോകരാജ്യങ്ങളുടെ വന്‍ നിര; അഭിമാന നേട്ടം കൈവരിച്ച് ഇന്ത്യയും

25 MAY 2020 08:35 AM IST
മലയാളി വാര്‍ത്ത

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മരുന്നും സുരക്ഷാ ഉപകരണങ്ങളും. ഈ മേഖലയില്‍ ഇന്ത്യ ലോക രാജ്യങ്ങള്‍ക്ക് ചെയ്യുന്നത് വലിയ സേവനമാണ്. ഇതിനോടകം തന്നെ പല രാജ്യങ്ങളും ഇന്ത്യയുടെ ഈ സഹായ മനസ്‌കതയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ലോകത്തില്‍ ഏറ്റവുമധികം പിപിഇ കിറ്റുകള്‍ വിതരണം ചെയ്യുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. വെറും അറുപത് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ നേട്ടമെന്നാണ് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് മാസത്തിനുള്ളില്‍ വ്യക്തിഗത സുരക്ഷാ കിറ്റുകളുടെ നിര്‍മ്മാണ മേഖല 56 ഇരട്ടി വളര്‍ച്ച നേടിയെന്നാണ് റിപ്പോര്‍ട്ട്.

മാത്രമല്ല കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയുടേത് നിര്‍ണായക പങ്കെന്ന് ഫ്രഞ്ച് അംബാസഡര്‍ ഇമ്മനുവല്‍ ലെനൈന്‍. കോവിഡ് പൊട്ടിപ്പുറപ്പെട്ടതുമുതല്‍ ഇന്ത്യ ആഗോളതലത്തില്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. 133 രാജ്യങ്ങളിലേക്കായി 44.6 കോടി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകളും 154 കോടി പാരസെറ്റാമോള്‍ ഗുളികകളും ഇന്ത്യ വിതരണം ചെയ്തു. ലോകനേതാക്കളുടെ അഭിനന്ദനം പിടിച്ചുപറ്റിയ നടപടിയായിരുന്നു ഇത്. 3.3 ലക്ഷം ആളുകള്‍ മരിക്കുകയും 50 ലക്ഷം ആളുകളെ രോഗബാധിതരാക്കുകയും ചെയ്ത കൊറോണ വൈറസിനെതിര വാക്‌സിന്‍ കണ്ടെത്തുന്നതിന് ആഗോളതലത്തില്‍ വന്‍ പോരാട്ടമാണ് നടക്കുന്നത്. കോവിഡിനെതിരെ മരുന്നു കണ്ടുപടിക്കേണ്ടതും അതു തുല്യമായി വിതരണം ചെയ്യേണ്ടതും വളരെ പ്രധാനമാണ്.

600 കമ്പനികളാണ് പിപിഇ കിറ്റുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയില്‍ അംഗീകാരമുള്ളത്. ഇന്നത്തെ കണക്കുകളുടെ അടിസ്ഥാനത്തില്‍ 4.5 ലക്ഷം പിപിഇ കിറ്റുകളാണ് ഒരു ദിവസം നിര്‍മ്മിച്ചിട്ടുള്ളത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യയില്‍ നിന്നുള്ള പിപിഇ കിറ്റുകള്‍ക്ക് വലിയ ഡിമാന്‍ഡാണ് ഉള്ളത്. 7000കോടി രൂപയുടെ നിക്ഷേപമാണ് ഈ മേഖലയിലുള്ളതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗോഗിള്സ്, ഫേസ് ഷീല്‍ഡ്, മാസ്‌ക്(സര്‍ജിക്കല്‍, എന്‍ 95), ഗ്ലൌസ്(സര്‍ജിക്കല്‍, എക്സാമിനേഷന്‍), ഗൌണ്‍, ഹെഡ് കവര്‍, ഷൂ കവര്‍ എന്നിവയുള്‍പ്പെടുന്നതാണ് പിപിഇ കിറ്റ്.

വ്യവസായ മേഖല, ആരോഗ്യ രംഗം, സാധാരണക്കാര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലുള്ള ആവശ്യക്കാരാണ് പിപിഇ കിറ്റുകള്‍ക്കുള്ളത്. വ്യവസായ മേഖലയിലെ ഓര്‍ഡറുകള്‍ അനുസരിച്ച് 2.22 കോടി രൂപയുടെ പിപിഇ കിറ്റുകള്‍ ഇനിയും നിര്‍മ്മിക്കുന്നുണ്ടെന്നാണ് സ്ട്രാറ്റെജിക് ഇന്‍വെസ്റ്റ്മെന്റ് റിസേര്‍ച്ച് യൂണിറ്റ് വിദഗ്ധരാണ മിഷിക നയ്യാറും രമ്യ ലക്ഷ്മണനും വിശദമാക്കുന്നത്. ബെംഗളുരുവിലാണ് ഇത്തരത്തില്‍ ഏറ്റവുമധികം പിപിഇ കിറ്റുകള്‍ നിര്‍മ്മിക്കുന്നത്. തിരുപ്പൂര്‍, കോയമ്പത്തൂര്‍, ചെന്നൈ, അഹമ്മദാബാദ്, വഡോദര, ലുധിയാന, ഭിവന്‍ഡി, കൊല്‍ക്കത്ത, നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലും പിപിഇ കിറ്റുകള്‍ നിര്‍മ്മിക്കുന്നുണ്ട്.

വസ്ത്രവ്യാപാര മേഖലയിലെ വമ്പന്‍മാരായ അരവിന്ദ് മില്‍സ്, ജെസിടി മില്‍സ്, വെല്‍സ്പണ്‍ എന്നിവയാണ് ഈ മേഖലയിലെ പ്രമുഖ ഉല്‍പാദകര്‍. കോട്ടണ്‍ വസ്ത്ര നിര്‍മ്മാണ മേഖലയ്ക്ക് പ്രശസ്തമായ തിരുപ്പൂരും വലിയ തോതിലാണ് പിപിഇ കിറ്റുകള്‍ നിര്‍മ്മിക്കുന്നത്. നാവിക സേനയും റെയില്‍വേയും ഡിആര്‍ഡിഒ ഫാക്ടറികളും പിപിഇ കിറ്റുകള്‍ നിര്‍മ്മിക്കുന്നുണ്ട്.

അതുപോലെതന്നെ ഇന്ത്യയാണ് ആഗോളലതലത്തില്‍ ജനറിക് മരുന്നുകളും വാക്‌സിനും ഉല്‍പ്പാദിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍. നിരവധി പരീക്ഷണശാലകള്‍ വാക്‌സിന്‍ കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലാണ്. കോവിഡിനെ തുരത്തുന്നതിനാവശ്യമായ മരുന്നുകള്‍ സമയബന്ധിതമായും തുല്യമായും ലഭ്യമാക്കുന്നതിന് ലോകാരോഗ്യ സംഘടനയില്‍ (ഡബ്ല്യുഎച്ച്ഒ) അവതരിപ്പിച്ച യൂറോപ്യന്‍ പ്രമേയം ഇന്ത്യയും ഫ്രാന്‍സും പിന്താങ്ങി.

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ലോകത്തിന്റെ ഫാര്‍മസിയാണ് ഇന്ത്യയെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയും ഫ്രാന്‍സും പുലര്‍ത്തുന്നത് ഈ നൂറ്റാണ്ടിന്റെ മാതൃകാപരമായ അന്താരാഷ്ട്രബന്ധമാണ്. മാനുഷിക വിഷയങ്ങളില്‍ അന്താരാഷ്ട്ര ബന്ധങ്ങളുടെ പ്രാധാന്യം കോവിഡ് പ്രതിസന്ധിയിലൂടെ വ്യക്തമായി. തീവ്രപരിചരണ വിഭാഗത്തിലുള്ളവര്‍ക്കാവശ്യമായ മരുന്നുകള്‍ ഇന്ത്യയില്‍നിന്നും കയറ്റി അയയ്ക്കാന്‍ അനുമതി നല്‍കിയതില്‍ ഏറെ നന്ദിയുണ്ട്.


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (6 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (6 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (10 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (11 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (11 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (11 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (11 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (11 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (11 hours ago)

Malayali Vartha Recommends