Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച ഉദ്യോഗസ്ഥന്‍ വിമരിക്കുന്നത് അവസാന ദിവസം ഓഫീസില്‍ കിടന്നുറങ്ങി; പൊലീസ് ആസ്ഥാനത്തും ഐപിഎസ് അസോസിയേഷനും സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങുകളില്‍ പങ്കെടുക്കാതെ മടക്കം; പടിയിറങ്ങുമ്പോള്‍ ചുമലില്‍ നല്‍കിയത് രണ്ട് അഴിമതിക്കേസുകളിൽ പ്രതിയായെന്ന ലേബലും  

31 MAY 2020 10:52 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിനോട് അഴിമതിക്കെതിരെ കുരുശുയുദ്ധം പ്രഖ്യാപിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍, മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് 35 വര്‍ഷത്തെ സര്‍വ്വീസിന് ശേഷം ഇന്ന് വിരമിക്കും. എന്നും വിവാദങ്ങള്‍ക്കൊപ്പം യാത്ര ചെയ്ത ഈ ഉദ്യോഗസ്ഥന്‍ പിണറായി സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു. സര്‍ക്കാരുമായി ഇടഞ്ഞ ഡിജിപി ജേക്കബ് തോമസ് സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ പോലും പങ്കെടുക്കാതെയാണ് വിരമിക്കുന്നതെന്നുള്ളതും ഏറെ ശ്രദ്ധേയം . ഏറ്റവും പ്രധാനപ്പെട്ട കാര്യം വിരമിക്കുന്ന അവസാന സര്‍വീസ് ദിവസം ഓഫീസിലാണ് ജേക്കബ് തോമസ് കിടന്നുറങ്ങിയത്. ഓഫീസില്‍ കിടക്ക വിരിച്ചിരിക്കുന്ന ചിത്രം ജേക്കബ് തോമസ് തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. സിവില്‍ സര്‍വീസ് അവസാന ദിവസത്തിന്റെ തുടക്കവും ഒടുക്കവും ഷൊര്‍ണ്ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ഓഫീസില്‍ എന്നാണെന്നുള്ളകാര്യവും ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ്


ഈ സര്‍ക്കാരിന്റെ തുടക്കകാലത്ത് ഏറ്റവും ശക്തനായ ഉദ്യോഗസ്ഥന്‍ വിവിധ മേഖലയില്‍ വിജിലന്‍സ് പിടിമുറുക്കിയതോടെ ഐഎഎസ് ഉദ്യോഗസ്ഥരുള്‍പ്പെടെ ജേക്കബ് തോമസിനു നേരെ തിരിയുകയായിരുന്നു. ഒന്നിനുപുറകേ ഒന്നായി ജേക്കബ് തോമസിനെതിരെ ആരോപണങ്ങള്‍ പ്രതിപക്ഷം കൊണ്ടുവന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴുള്ള പൊലീസ് അഴിച്ചുപ്പണിയില്‍ വിജിലന്‍സ് ഡയറക്ടറുടെ സുപ്രധാന തസ്തിയിലേക്ക് കൊണ്ടുവന്നത് ജേക്കബ് തോമസിനാണ് പിന്നീട് ഈ അവസ്ഥ വന്നത്.

പക്ഷെ സഭക്കകത്തും പുറത്തും മുഖ്യമന്ത്രി ജേക്കബ് തോമസിനെ അനുകൂലിച്ചിരുന്നു എന്നുള്ളത് വസ്തുത. കേസെടുക്കുന്നതിലും അറസ്റ്റ് ചെയ്യുന്നതിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിലുമെല്ലാം ജേക്കബ് തോമസ് വിജിലന്‍സില്‍ അടിമുടി പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്നു. ജനകീയ പങ്കാളിത്വത്തോടെ വിജില്‍ കേരള പദ്ധതി കൊണ്ടുവന്നു. അങ്ങനെ ജേക്കബ് തോമസെന്ന ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റി എന്നും വാര്‍ത്തകളും വിവാദങ്ങളും നിറഞ്ഞുതുടങ്ങി. ഇ.പി.ജയരാജനെതിരെ ബന്ധുനിയമന പരാതിയില്‍ കേസെടുത്തതോടെ പിന്നെ സര്‍ക്കാരുമായും ഇടഞ്ഞുതുടങ്ങി. ഉന്നത ഉദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും ഇടഞ്ഞതോടെ മുഖ്യമന്ത്രിയും ജേക്കബ് തോമസിനെ കൈവിടുകയായിരുന്നു. ജേക്കബ് തോമസ് കൊണ്ടുവന്ന പരിഷ്‌ക്കാരങ്ങളെല്ലാം സര്‍ക്കാര്‍ പിന്നീട് തിരുത്തി.

വിമരിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേയാണ് അനുമതിയില്ലാത പുസ്‌കമെഴുതിയ കേസില്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത്. അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച ഉദ്യോഗസ്ഥന്‍ വിമരിക്കുന്നത് രണ്ട് അഴിമതിക്കേസില്‍ പ്രതിയായാണ്.

എല്ലാ വിവാദങ്ങള്‍ക്കും ക്ലൈമാക്‌സിടാന്‍ ജേക്കബ് തോമസിനോട് പിന്നീട് നിര്‍ബന്ധ അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. പൊലീസ് മേധാവിയായ ലോക്‌നാഥ് ബെഹ്‌റക്കു തന്നെ വിജിലന്‍സ് ഡയറക്ടറുടെ ചുമതലയും നല്‍കി. അവധി കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും ഐഎംജി ഡയറക്ടറുടെ പദവിയാണ് നല്‍കിയത്. പിന്നീട് സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായി ജേക്കബ് തോമസ് മാറി. ഓഖിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സസ്‌പെന്റ് ചെയ്യപ്പെട്ട ജേക്കബ് തോമസ് പിന്നീട് അനുമതിയില്ലാതെ പുസ്‌കങ്ങള്‍ എഴുതിയതിന് വീണ്ടും അച്ചടക്ക നടപടിക്ക് വിധേയനായി. രണ്ടു വര്‍ഷം അച്ചക്കടനടപടിയില്‍ പുറത്തുനിന്ന ജേക്കബ് തോമസ് നിയമപോരാട്ടത്തിനൊടുവിലാണ് സര്‍വ്വീസില്‍ തിരികെയെത്തിയത്. നഷ്ടത്തിലോടുന്ന ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍സ്ട്രീലാണ് സംസ്ഥാനത്തെ ഏറ്റവും മുതിന്ന ഐപിഎസ് ഉദ്യോഗസ്ഥന് തിരികെ എത്തിയപ്പോള്‍ സര്‍ക്കാര്‍ കേസര നല്‍കിയത്. എറ്റവും പ്രധാനപ്പെട്ട കാര്യം പൊലീസ് ആസ്ഥാനത്തും ഐപിഎസ് അസോസിയേനും സംഘടിപ്പിച്ച യാത്ര അയപ്പ് ചടങ്ങുകളില്‍ നിന്നും ജേക്കബ് തോമസ് വിട്ടുനിന്നു എന്നുള്ളതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (19 minutes ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (22 minutes ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (25 minutes ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (33 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (38 minutes ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (50 minutes ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (1 hour ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (1 hour ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (1 hour ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (2 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (2 hours ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (3 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (3 hours ago)

Malayali Vartha Recommends