തച്ചങ്കരി പണിതുയര്‍ത്തിയ കെ എസ് ആര്‍ ടി സി തുലച്ചടുക്കാന്‍ ഷറഫ് മുഹമ്മദ് ... അഴിമതി കൈമുതലാക്കിയ ഒരാൾ സ്ഥാനത്ത്, ഒന്നും വേണ്ടെന്ന് വലിച്ചെറിഞ്ഞ് എം.പി ദിനേശ്, ആ രാജിക്ക് പിന്നിലെ കഥ ഇതാണ്

2018 ഏപ്രില്‍ മാസത്തിലാണ് തച്ചങ്കരി കെഇഎസ്ആര്‍ടിസിയുടെ എംഡിയാകുന്നത്.കെ എസ് ആര്‍ ടി സി യെ നന്നാക്കാന്‍ വേണ്ടി ചെയ്തതായിരുന്നു അത്. തച്ചങ്കരിയുടെയും തലവര മാറ്റിയ നടപടി. എന്നാല്‍ യുണിയന്‍കാരുടെ പ്രശ്‌നം മൂലം 2019 ഫെബ്രുവരി മാസം തച്ചങ്കരി കെഇഎസ്ആര്‍ടിസിയില്‍ നിന്ന് പടിയിറങ്ങി. രണ്ട് മാസത്തേക്ക് കെഇഎസ്ആര്‍ടിസിയില്‍ നാഥനില്ലായിരുന്നു. 2019 മെയ് മാസത്തില്‍ അന്നത്തെ സിറ്റി പോലീസ് കമ്മീഷണര്‍ ആയിരുന്ന എം.പി ദിനേശനെ കെഇഎസ്ആര്‍ടിസിയുടെ എംഡിയാക്കി. അദ്ദേഹത്തിന് മാര്‍ച്ച് 31 വരെ മാത്രമാണ് സര്‍വീസ് ഉണ്ടായിരുന്നത്. 2019 മെയ് 31വരെ സര്‍വീസ് ഉണ്ടായിരുന്ന ദിനേശനെ കെഇഎസ്ആര്‍ടിസിയുടെ എംഡിയാക്കിയത് ഒരു വര്ഷം കൂടെ സര്‍വീസ് എക്‌സ്റ്റെന്‍ഡ് ചെയ്തുകൊടുക്കുകയായിരുന്നു. 2020 മെയ് 31 വരെ സര്‍വീസ് ഉണ്ടായിരുന്നു. നാല് ദിവസം മുന്നേ സര്‍വീസ് സര്‍വീസ് വീണ്ടും ഒരു വര്ഷം കൂടി വീണ്ടും നീട്ടിക്കൊടുക്കുകയായിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവയ്ക്കുന്നു എന്ന് കെഇഎസ്ആര്‍ടിസി എംഡി ദിനേശന്‍ ഇന്നലെ പറഞ്ഞത് പച്ചക്കള്ളമാണ്. ഇക്കഴിഞ്ഞ നാല് ദിവസങ്ങള്‍ ദിനേശന്‍ സര്‍വീസില്‍ തന്നെ തുടരുകയായിരുന്നു. അതോടൊപ്പം ഈ ദിവസങ്ങളില്‍ എം.പി ദിനേശന്റെ വീട്ടിലോ കുടുംബത്തിലോ യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ആയതിനാല്‍ വ്യക്തിപരമായ യാതൊരു പ്രശ്‌നവും തന്നെ ഇല്ല എന്നാണ് എംപി ദിനേശനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ഷറഫ് മുഹമ്മദ് എന്ന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടി കെഎസ്ആര്‍ടിസിയില്‍ ഉണ്ട്. കെഎസ്ആര്‍ടിസിയുടെ എല്ലാ അഴിമതിയുടെയും കേന്ദ്രമാണ് ഇദ്ദേഹമെന്ന ആരോപണം അന്നേ മുഴങ്ങിക്കേള്‍ക്കുന്നു. മന്ത്രിയുമായിട്ടുള്ള അഴിമതികളുടെ പാലംകൂടിയാണ് ഷറഫ് മുഹമ്മദ് എന്നത് പിന്നാന്പുറ കഥയാണ്. അതോടൊപ്പം തന്നെ കേരളത്തിലെ ഏറ്റവും വലിയ സര്‍വീസ് ഓപ്പറേഷനായ പമ്പ സ്‌പെഷ്യല്‍ സര്‍വീസുകളില്‍ മകരവിളക്ക് കഴിഞ്ഞാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ശബരിമല ഇറങ്ങുന്നത്. ഇതേതുടര്‍ന്ന് 1500 തുടങ്ങി 2000-ത്തോളം വണ്ടികള്‍ പമ്പ കെഇഎസ്ആര്‍ടിസി ഇതിനായി സജ്ജീകരിക്കും. മകരജ്യോതി കഴിഞ്ഞെത്തുന്ന അയ്യപ്പഭക്തരെ പ്രത്യേകം സജ്ജീകരിച്ച വണ്ടികളിലാണ് കേരളത്തിലാകെ എത്തിക്കുന്നത്. നാല് വര്ഷം മുന്നേ ഷറഫ് മുഹമ്മദ് ആയിരുന്നു ഇതിന്റെ കോഡിനേറ്റര്‍. ഇദ്ദേഹത്തിന്റെ കോര്‍ഡിനേഷന്‍ മോശമായതിനാല്‍ വണ്ടികള്‍ ഒന്നും തന്നെ പമ്പയില്‍ എത്തിയില്ല. എന്ന് മാത്രമല്ല മകരവിളക്ക് കഴിഞ്ഞെത്തിയ ലക്ഷക്കണക്ക് അയ്യപ്പഭക്തര്‍ക്ക് ഒറ്റവണ്ടിപോലും കെഇഎസ്ആര്‍ടിസി നല്‍കിയില്ല. ആ വര്ഷം ഇതിനെച്ചൊല്ലി കലാപം ഉണ്ടായി. വലിയ വിവാദം ഉണ്ടായ ഈ വിഷയം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പത്തനംതിട്ട ജില്ലാജഡ്ജിയോടും പത്തനംതിട്ട കളക്ടറോടും ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലാജഡ്ജി ശബരിമല സര്‍വീസിന്റെ സ്‌പെഷ്യല്‍ ഓഫീസര്‍ ആണ്. ഇവര്‍ ഷറഫ് മുഹമ്മദ് ആണ് സര്‍വീസ് നടത്തിപ്പിന്റെ തലതെറ്റിച്ചത് എന്ന് കണ്ടെത്തുകയായിരുന്നു. ഇതേതുടര്‍ന്ന് ഇദ്ദേഹത്തെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ നിയോഗിക്കരുത് എന്ന് പറയുകയും ചെയ്തിരുന്നു.
ഇതിനുപിന്നാലെ മാരാമണ്‍ കണ്‍വെന്‍ഷന് ആവശ്യത്തിന് സ്‌പെഷ്യല്‍ സര്‍വീസ് നടത്താത്തതിന് വീണാ ജോര്‍ജുമായി തര്‍ക്കം ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ട് ഇദ്ദേഹത്തെ എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ നിന്നും നീക്കിയിരുന്നു. ശേഷം പരസ്യങ്ങളുടെ ചുമതലയുള്ള എസ്റ്റേറ്റ് ഓഫീസറുടെ പണി ഏറ്റെടുക്കുകയായിരുന്നു. കെഇഎസ്ആര്‍ടിസിയുടെ എല്ലാ ബസ് സ്റ്റേഷനുകളിലെയും ബസുകളിലെയും പരസ്യം ഇദ്ദേഹത്തിന്റെ കീഴിലാണ്. തച്ചങ്കരിയുടെ ഭരണകാലത്ത് ഈ പരസ്യങ്ങളില്‍ വലിയ വരുമാനം ഉണ്ടാകുന്നില്ല്‌ല എന്നും മറ്റെല്ലാ മേഖലകളിലും വരുമാനം കൂടുതലാണെന്നും കെഇഎസ്ആര്‍ടിസിയുടെ പരസ്യ വരുമാനം എന്തുകൊണ്ടാണ് കുറയുന്നു എന്ന് തച്ചങ്കരി പഠിച്ചത് മൂലം ഇതില്‍ 80 കോടി രൂപയുടെ വെട്ടിപ്പുള്ളതായി ഇദ്ദേഹം കണ്ടെത്തുകയായിരുന്നു. എല്ലാ വര്ഷം പത്ത് ശതമാനം വീതം പരസ്യക്കമ്പനികളുമായി ആരുമറിയാതെ എഗ്രിമെന്റ് കൂട്ടുകയായിരുന്നു ഇദ്ദേഹം. ഓപ്പണ്‍ ടെണ്ടര്‍ വിളിച്ച് കൊടുക്കാന്‍ തച്ചങ്കരി തീരുമാനിച്ചത് മൂലം 60 കോടിയുടെ വരുമാന വര്‍ദ്ധനവ് ഉണ്ടായി. ഇതിന്റെ പേരില്‍ ഇദ്ദേഹത്തിന്റെ എല്ലാ സ്ഥാനങ്ങളും നീക്കം ചെയ്യാന്‍ തച്ചങ്കരി ഉത്തരവിടുകയായിരുന്നു.
തച്ചങ്കരി എംഡിയായ സമയത്ത് ഗതാഗത മന്ത്രിക്ക് യാതൊരു റോളും ഇല്ലായിരുന്നു.കാരണം മുഖ്യമന്ത്രിയാണ് തച്ചങ്കരിയെ നിയമിച്ചത്. യാതൊരു റോളും ഇല്ലാതിരുന്ന മന്ത്രി തച്ചങ്കരി പോയതിന്റെ തൊട്ടുപിറകെ ഷറഫ് മുഹമ്മദിനെ വീണ്ടും കെഇഎസ്ആര്‍ടിസി ഓപ്പറേഷന്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയി അപ്പോയിന്റ് ചെയ്യുകയായിരുന്നു. എന്നാല്‍ കെഇഎസ്ആര്‍ടിസി ഓപ്പറേഷന്‍ നടത്താനായി ഏഴംഗ ഐഎഎസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി നിയോഗിച്ച മറ്റൊരു ഉദ്യാഗസ്ഥന്‍ എവിടെ ഉണ്ടായിരുന്നു. തച്ചങ്കരിടെ കാലത്ത് കാര്യക്ഷമമായി ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥന് ലക്ഷങ്ങള്‍ ശമ്പളം നല്‍കി നോക്കുകുത്തിയാക്കി ആയിരുന്നു ഈ നിയമനം. എന്നാല്‍ ഷറഫ് മുഹമ്മദ് ഗതാഗത മന്ത്രിയുടെ ആളായിരുന്നു. മന്ത്രി പറയുന്നത് അനുസരിച്ച് മന്ത്രിക്കുവേണ്ടി വക്കാലത്ത് നടത്തുന്ന ആളായിരുന്നു ഷറഫ് മുഹമ്മദ്. വിജിലന്‍സിന്റെ ഭരണം ഏറ്റെടുത്ത് നടത്തുന്നതില്‍ ജില്ലാസൂപ്രണ്ടിന്റെ പദവിലുള്ള ഉദ്യോഗസ്ഥനെ ഡെപ്യൂട്ടഷനില്‍ കൊണ്ടുവന്നിട്ടാണ്. ഇതുവരെ എസ്പി റാങ്കിലേ ഉദ്യോഗസ്ഥനായിരുന്നു വിജിലന്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയിരുന്നത്. അദ്ദേഹത്തിന്റെ ഡെപ്യൂട്ടെഷന്‍ അവസാനിച്ചപ്പോള്‍ അദ്ദേഹം തിരിച്ചുപോയി. ഇതേത്തുടര്‍ന്ന് ചന്ദ്രബാബു എന്നുപറയുന്ന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് വിജിലന്‍സിന്റെ ചാര്‍ജ് കൊടുത്തു. എന്നാല്‍ ഇത് ചന്ദ്രബാബുവിനല്ല ഷറഫ് മുഹമ്മെദിനാണ് നല്‍കേണ്ടത് എന്ന് മന്ത്രി പറയുകയായിരുന്നു. ഇതാണ് രാജിക്ക് കാരണം എന്നാണ് പറയുന്നത്. എല്ലാ കാര്യങ്ങളിലും അഴിമതി കാണിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് ഈ സ്ഥാനം നല്‍കുക എന്ന പേരില്‍ മന്ത്രി പറഞ്ഞ ഒറ്റക്കാരണത്താല്‍ അത് അനുസരിക്കുകയും ഒപ്പം രാജിക്കത്ത് നല്‍കുകയായിരുന്നു. ഇതാണ് ഇതിന്റെ പിന്നാമ്പുറ കഥ. ഇനിമുതല്‍ കെ എസ് ആര്‍ ടിസിയില്‍ അഴിമതികള്‍ മാത്രമായിരിക്കും ഉണ്ടാകുക. അതിനുള്ള വ്യക്തിയായി ഷറഫിനെ നിയമിച്ചതിലുള്ള വൈരാഗ്യമോ അല്ലെങ്കില്‍ പ്രതിഷേധമോ ആണ് ഈ രാജി.
https://www.facebook.com/Malayalivartha