Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടി നേരിട്ട ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ബാങ്കുകള്‍ക്ക് മുന്നില്‍ പുതിയ ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍... ചെറുകിട വ്യാപാരികള്‍ക്ക് 7.5 ശതമാനം മുതല്‍ എട്ട് ശതമാനം വരെ പലിശയ്ക്ക് വായ്പ ലഭ്യമാക്കാന്‍ ശ്രമം

07 JUNE 2020 10:18 AM IST
മലയാളി വാര്‍ത്ത

കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടി നേരിട്ട ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ബാങ്കുകള്‍ക്ക് മുന്നില്‍ പുതിയ ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ ചെറുകിട വ്യാപാരികള്‍ക്ക് 7.5 ശതമാനം മുതല്‍ എട്ട് ശതമാനം വരെ പലിശയ്ക്ക് വായ്പ ലഭ്യമാക്കാനാണ് ശ്രമം.

സാമ്പത്തിക ഞെരുക്കത്തിലായ വ്യാപാരികള്‍ക്ക് പരമാവധി വായ്പാ സഹായമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. പരമാവധി കുറഞ്ഞ വായ്പാ പലിശ നിരക്കിന് വേണ്ടി ബാങ്കുകളുമായി ചര്‍ച്ച നടത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികള്‍.

കൊവിഡിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച ഘട്ടത്തില്‍ തന്നെ ചെറുകിട -ഇടത്തരം കച്ചവട സ്ഥാപനങ്ങള്‍ക്ക് പരമാവധി വായ്പാ സഹായം ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. അതെ സമയം ജിഎസ്ടി കൗണ്‍സിലിന്റെ സുപ്രധാന യോഗം ജൂണ്‍ 12 ന് ചേരും. മൂന്ന് മാസത്തിലൊരിക്കല്‍ കൗണ്‍സില്‍ ചേരണമെന്നാണ് വ്യവസ്ഥ. കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗം മാര്‍ച്ച് 14 നാണ് നടന്നത്. കൊവിഡ് പ്രതിസന്ധി രൂക്ഷമായ ശേഷമുളള ആദ്യ കൗണ്‍സില്‍ യോഗം എന്ന നിലയില്‍ ഇത് ഏറെ നിര്‍ണായകമാണ്.

ലോക്ക്ഡൗണിലെ ധനകാര്യ പ്രതിസന്ധികളും കൊവിഡിന് ശേഷമുളള വ്യവസായ രംഗത്തിന്റെ തിരിച്ചുവരവും യോഗത്തില്‍ ചര്‍ച്ചയായേക്കും. ജിഎസ്ടി നഷ്ടപരിഹാര വിതരണം സംബന്ധിച്ച് സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും തമ്മിലുളള തര്‍ക്കങ്ങളും യോഗത്തില്‍ ഉയരുമെന്നുറപ്പാണ്. വിപണിയില്‍ നിന്ന് വായ്പയെടുത്ത് നഷ്ടപരിഹാര വിതരണം നടത്തുന്ന കാര്യം ആലോചിക്കുമെന്ന് കഴിഞ്ഞ യോഗത്തില്‍ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതില്‍ തുടര്‍ച്ച ചര്‍ച്ചകളുണ്ടായേക്കും.

ജിഎസ്ടി നികുതി ഘടന പരിഹരിക്കുന്നത് സംബന്ധിച്ച് വ്യവസായ ഫെഡറേഷനുകളും സംഘടനകളും ഉയര്‍ത്തുന്ന ആവശ്യം പരിഗണിക്കാന്‍ ഇടയില്ല. കഴിഞ്ഞ മൂന്ന് മാസത്തിനിടയ്ക്ക് വലിയ തോതില്‍ നികുതി വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഒരു നികുതി പരിഷ്‌കരണം സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ല. കഴിഞ്ഞ വര്‍ഷത്തെ നഷ്ടപരിഹാരമായി ഇതുവരെ മൊത്തം 1,51,496 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുളളത്. കഴിഞ്ഞ ദിവസം വിതരണം ചെയ്ത 36,400 കോടി ഉള്‍പ്പെടയുളള കണക്കാണിത്.

ജിഎസ്ടി വരുമാനത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും തുല്യ ദു:ഖിതരാണ്. കഴിഞ്ഞ മൂന്ന് മാസമായി ജിഎസ്ടി വരുമാന വരവില്‍ വന്‍ ഇടിവാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിനും ഉണ്ടായിട്ടുളളത്. ജിഎസ്ടി സെസിലൂടെ ലഭിക്കുന്ന തുക മാത്രമേ സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരമായി നല്‍കുകയൊള്ളു എന്ന ധനമന്ത്രിയുടെ ബജറ്റിലെ പ്രഖ്യാപനം സംസ്ഥാനങ്ങള്‍ അംഗീകരിച്ചിട്ടില്ല. കൊവിഡ് ധന -ആരോഗ്യ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ തര്‍ക്കങ്ങളിലേക്ക് തല്‍ക്കാലം നീങ്ങാന്‍ സാധ്യത കുറവാണ്.

ജിഎസ്ടി നഷ്ടപരിഹാര വിതരണ കാലവധി 2022 ഓടെ അവസാനിക്കും. ഈ കാലാവധി നീട്ടണമെന്നാണ് ഏറെ നാളായി സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, ഈ ആവശ്യം ധനകാര്യ കമ്മീഷന്‍ അംഗീകരിക്കാന്‍ തയ്യാറല്ല. നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച മന്ത്രിമാരുടെ സമിതി നല്‍കുന്ന ശുപാര്‍ശ യോഗം ചര്‍ച്ച ചെയ്‌തേക്കും. 2017 ഓഗസ്റ്റ് മുതല്‍ 2019 ജനുവരി വരെയുളള നികുതി തിരിച്ചടവില്‍ വിവിധ വിഭാഗങ്ങള്‍ വരുത്തിയ പിഴ തിരിച്ചു നല്‍കുന്നതില്‍ കൗണ്‍സില്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് ലഭിക്കുന്ന സൂചന.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (3 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (4 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (4 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (4 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (4 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (4 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (5 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (9 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (11 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (12 hours ago)

Malayali Vartha Recommends