ചുമ്മാ തമാശ പറഞ്ഞു നടന്നിരുന്ന ഒരു രാഷ്ട്രീയ പാര്ട്ടിയുടെ നേതാവ് മരിച്ചപ്പോള് ഇരുപത്തിയഞ്ചു ലക്ഷം രൂപയാണ് ദുരിതാശ്വാസമായി അവിടെ എത്തിയത്; പ്രവാസികളുടെ വിഷയത്തില് കേന്ദ്ര-സംസ്ഥാന സര്ക്കാരുകളെ വിമര്ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു

പ്രവാസികളുടെ വിഷയത്തില് കേന്ദ്ര-സംസ്ഥാന സര്ക്കാരുകളെ വിമര്ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. സൗജന്യയാത്രയും സൗജന്യ ക്വോറന്റൈനും എന്ന് പറഞ്ഞ് ഇപ്പോള് സൗജന്യമരണവും എന്ന നിലയിലേക്ക് കാര്യങ്ങളെത്തിയെന്ന് ജോയ് മാത്യു വിമർശിച്ചു.. യാഥാര്ഥ്യ ബോധമില്ലാതെ ഇതുവരെ വിളമ്ബിയ വാഗ്ദാനങ്ങളെല്ലാം പൊള്ളയായിരുന്നു എന്ന് തെളിയിച്ചുകൊണ്ടിരിക്കയാണെന്നും ജോയ് മാത്യു ആരോപിച്ചു.
വാഗ്ദാനങ്ങളല്ല പ്രവൃത്തിയാണ് വേണ്ടത് എന്ന തലക്കട്ടിലാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക് പോസ്റ്റ്.
ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;
വിദേശ രാജ്യങ്ങളില് വെച്ച് കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ സംഖ്യ ഇരുനൂറ് കവിയുന്നു . ഇപ്പോഴും ജന്മനാട്ടിലെത്തുവാന് കഴിയാതെ ലക്ഷക്കണക്കിന് പ്രവാസികളായ മലയാളികളാണ് രോഗ ഭീതിയില് കഴിയുന്നത്. സൗജന്യയാത്ര! സൗജന്യ ക്വോറന്റൈന്! ഇപ്പോഴിതാ സൗജന്യമരണവും എന്നുകൂടി എഴുതിച്ചേര്ക്കാന് പാകത്തിലായിരിക്കുന്നു കാര്യങ്ങള്.
യാഥാര്ഥ്യ ബോധമില്ലാതെ ഇതുവരെ വിളമ്ബിയ വാഗ്ദാനങ്ങളെല്ലാം പൊള്ളയായിരുന്നു എന്ന് കേന്ദ്രവും സംസ്ഥാനവും അനുദിനം തെളിയിച്ചുകൊണ്ടിരിക്കയാണല്ലോ. ജനിച്ച നാട്ടില് പിഴച്ചു പോകാന് വകയില്ലാത്തതുകൊണ്ടാണല്ലോ മറുനാടുകള് തേടിപ്പോകുവാന് മലയാളി നിര്ബന്ധിതനായത്. അതോടെ നമ്മുടെ നാടിനും ഒരു ഗതിപിടിച്ചു എന്നത് വാസ്തവം.
ചിട്ടിയും ലോട്ടറിയുമൊന്നുമല്ല ഇന്ന് ഇവര്ക്ക് വേണ്ടത്. കൊറോണ വൈറസിന് ബലിയാകേണ്ടി വരുന്ന പ്രവാസികളുടെ ബന്ധുക്കള്ക്ക് സാമ്ബത്തികമായ സഹായം
അല്ലെങ്കില് അവരുടെ അടുപ്പു പുകയാന് ഒരു സര്ക്കാര് ജോലി. അങ്ങനെയെങ്കിലും നമ്മുടെ കുറ്റബോധത്തിന്റെ ആഴം കുറയട്ടെ. എത്രയോ അനര്ഹര്ക്ക് സഹായം ചെയ്യുവാന് നമുക്ക് മടിയില്ലാത്ത സ്ഥിതിക്ക് പ്രവാസികളുടെ കാര്യത്തില് ഇനിയും കൈമലര്ത്തരുത്.
ചുമ്മാ തമാശ പറഞ്ഞു നടന്നിരുന്ന ഒരു രാഷ്ട്രീയ പാര്ട്ടിയുടെ നേതാവ് മരിച്ചപ്പോള് ഇരുപത്തിയഞ്ചു ലക്ഷം രൂപയാണ് ദുരിതാശ്വാസമായി അവിടെ എത്തിയത്. പ്രവാസികള് തന്നെ ഏറിയപങ്കും നല്കിയ പ്രളയ ഫണ്ടില് നിന്നും ഒന്നേകാല് കോടി രൂപ ഇപ്പോള് മോഷ്ടിക്കപ്പെട്ടതായി അറിയുന്നു, കപ്പലിലെ കള്ളന്മാര് കൂടുതല് അടിച്ചു മാറ്റുന്നതിനു മുമ്ബ് അന്യരാജ്യത്ത് ആത്മാഹുതിയാകുന്ന നമ്മുടെ സ്വന്തം സഹോദങ്ങള്ക്ക് വേണ്ടി ഒരു നഷ്ടപരിഹാരമെങ്കിലും നല്കിക്കൂടെ?
https://www.facebook.com/Malayalivartha


























