ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി

ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി. ശനിയാഴ്ച പുലര്ച്ചെ തലസ്ഥാന നഗരമായ ഷിംലയിൽ നിന്നും 130 കിലോമീറ്റര് അകലത്തിലുള്ള റാംപൂരിലാണ് പ്രകമ്പനമുണ്ടായത്. പുലർച്ചെ 4:36-ഓടെ ഏതാനും സെക്കൻഡുകൾ മാത്രമാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഭൂമിയുടെ ഉപരിതലത്തിന് 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി . സംഭവത്തിൽ ആളപായമില്ല.
ആഗസ്ത് 26 നും സമാനമായ ചലനമുണ്ടായി. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ആഗസ്റ്റ് 1 വരെ ഹിമാചലിൽ 67 ഭൂചലനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
"
https://www.facebook.com/Malayalivartha


























