Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

16 OCTOBER 2026 03:28 PM IST
മലയാളി വാര്‍ത്ത

More Stories...

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...

കടുത്ത പിണറായി വിരുദ്ധതയുടെ ഫലമായി ജനങ്ങൾ മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിലേറ്റിയ വി ഡി സതീശൻ സർക്കാർ ,  പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ്  വിശേഷിപ്പിച്ചത്.  അഡ്വക്കേറ്റ് ജനറൽ കെ. ജാജുബാബുവാണ് ഷാജഹാനെ അധിക്ഷേപിച്ച് സംസാരിച്ചത്. എ ജി യുടെ നിലപാടിനെ  കമ്യൂണിസ്റ്റ് സഹയാത്രികനായ  മാധ്യമ പ്രവർത്തകൻ ജി. ശക്തിധരൻ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്.എത്ര വലിയ നിയമ പടുവായാലും ജനഹിതം എന്തെന്ന് ഈ നിയമജ്ഞന്  മനസിലാകുന്നില്ല. പൊതുകാര്യങ്ങളിൽ സാമാന്യവിവരമുള്ള ഒരു അഭിഭാഷകൻ എന്തുകൊണ്ടാണ് ഒരു തീക്കുടുക്കപോലുള്ള അഡ്വ കെ എം ഷാജഹാനെ ഇത്തരത്തിൽ നീചമായി ഇടിച്ച് താഴ്ത്തുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.

 

ഷാജഹാനെ വമ്പൻമാർ ആരോ ഭയപ്പെടുന്നു. ആ നിക്ഷിപ്തതാലപ്പര്യക്കാരുടെ കൈക്കോടാലിയായതാണോ? ആവശ്യത്തിലധികം ശത്രുക്കളെ സൃഷ്ടിക്കുന്ന പ്രകൃതക്കാർ എല്ലാ മേഖലയിലും ഉണ്ട്. അക്കൂട്ടത്തിൽ പെടുത്താവുന്നതാണ് ഷാജഹാൻ എന്ന് ഞാനും കൂടി എഴുതിയാൽ അദ്ദേഹം എന്നോടും കലഹിച്ചേക്കും.അപൂർവ്വമാണെങ്കിലും ധിഷണാശാലികളായ ഷാജഹാൻമാർ ആണ് സമൂഹത്തിന്റെ ചാലകശക്തി. പഠനം,  ഗവേഷണം എന്നിവ ഒരു തപസായി മാറ്റിയിരിക്കുന്ന ഷാജഹാൻ പല ഗവേഷണ സ്ഥാപങ്ങളുടെയും ഭ്രമണപഥത്തിലെ അധീശ ശക്തിയായിരുന്നു.പക്ഷെ മറ്റുള്ളവർ പറയുന്നതൊന്നും ഉൾക്കൊള്ളുന്ന പ്രകൃതമല്ല. സിംഗിൾ ബഞ്ചിൽ പറഞ്ഞ അധിക്ഷേപം വാശിയോടെ ഡിവിഷൻ ബഞ്ചിലും കൊണ്ടുപോയി അലക്കണം എന്ന് അഡ്വക്കേറ്റ് ജനറൽ  ദുശാഠ്യം കാണിച്ചത് എന്തുകൊണ്ടാണ്? 

 

കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ പോരാട്ടങ്ങളിൽ പങ്കെടുത്തതിന് ജയിലിൽ കിടക്കേണ്ടിവന്ന എത്ര മന്ത്രിമാർ ഈ  മന്ത്രിസഭയിൽ അംഗങ്ങളായുണ്ട്. എന്നാൽ അഡ്വ കെ എം ഷാജഹാൻ  ഒരു സംഘടനയിലും അംഗമല്ലെങ്കിലും തലസ്ഥാനത്ത് ഡിജിപി  ഓഫീസ്സിന് മുന്നിൽ,  കോളജ് വിദ്യാർഥി  പ്രണോയ് യുടെ അമ്മ മഹിതയുടെ സമരത്തോട് ഐക്യദാർഡ്യം പ്രകടിപ്പിച്ചു അവിടെ നിന്നതിന്റെ പേരിൽ പ്രകോപിതരായ പോലീസ് പൊക്കിയെടുത്ത് ജയിലിൽ ഇട്ടു. 10 ദിവസം കഴിഞ്ഞ് ഷാജഹാന്റെ വൃദ്ധമാതാവ് ജയിലിനുമുന്നിൽ സത്യഗ്രഹം പ്രഖ്യാപിച്ചപ്പോഴാണ് തുറന്ന് വിടാൻ നിർബന്ധിതമായത്. 

          

            ചരിത്രപ്രധാന പോരാട്ടത്തിൽ ഒറ്റയാനായി പോരിന് ധൈര്യം കാട്ടിയ ഷാജഹാനെ അദ്ദേഹത്തിന്റെ കൂടി വിയർപ്പും കഠിന അദ്വാനവും  കൊണ്ട് നിലവിൽ വന്ന ഒരു മന്ത്രിസഭയുടെ സൃഷ്ടിയായ, അഡ്വക്കേറ്റ് ജനറൽ അധിക്ഷേപിപ്പിച്ചിട്ട് അതിന് ഓശാന പാടുന്ന ഒരാളെയാണ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ഹൌർ ചർച്ചയിൽ കെപിസിസി അയച്ചതെന്ന് ഓർക്കുമ്പോൾ ലജ്ജിച്ചു തല  താഴ്ത്താൻ തോന്നുന്നു. ഷാജഹാനെ അപമാനിച്ച അഡ്വക്കേറ്റ് ജനറലിനെ ഇനി ഞങ്ങൾക്ക് വേണ്ട എന്ന് പറയും എന്നൊന്നും  ഞാൻ പ്രതീക്ഷിക്കുന്നില്ല. അതിന് വേറെ കോൺഗ്രസ് ജനിക്കണം. കെ എം ഷാജഹാനെ താറടിച്ചു കാണിച്ചാൽ ആർക്കാണ് സന്തോഷം ഉണ്ടാകുക. അതിന്റെ ചെലവും ഖജനാവ്  വഹിക്കണം. അഡ്വക്കേറ്റ് ജനറൽ രണ്ട് കോടതിയിൽ ഈ കേസ് വാദിച്ചതും ഓച്ചാരത്തിനല്ലല്ലോ. തുട്ട് കിട്ടുന്ന പണിയല്ലേ?

 

പാവം  ഷാജഹാനെ കരിതേച്ചു കാണിച്ച് ഗുണം എജിക്ക് കിട്ടുന്നു. ഷാജഹാന്റെ നൊമ്പരം പങ്കിടുന്ന ഒരു കോൺഗ്രസ് നേതാവും ഉണ്ടാവുകയുമില്ല. ഇത് കേരളത്തിലെ കോൺഗ്രസ്സാണ്.അത്തരം മൂല്യങ്ങൾ ആവിയായിപോയ പാർട്ടിയാണിത്.അതുകൊണ്ടാണല്ലോ കൈരളി ചാനലിന്റെ തലസ്ഥാനത്തെ ആസ്ഥാനത്തെ ശിലാഫലകത്തിൽ എ കെ ആന്റണിയുടെ പേര് തിളങ്ങിനിൽക്കുന്നതിൽ അഭിമാനം കൊള്ളുന്നത്. ഇതാണ് ശക്തിധരന്റെ വാക്കുകൾ. ഷാജഹാന്റെ വിയർപ്പുകൂടിയാണ് കേരളത്തിലെ വി ഡി സതീശൻ മന്ത്രിസഭ. പിണറായിയുടെ  അപ്പീൽ ഹൈക്കോടതി തള്ളിയപ്പോൾ മാധ്യമങ്ങൾക്ക് മുന്നിലെത്തിയ ഷാജഹാൻ ആദ്യം സ്മരിച്ചത് വി എസ് അച്യുതാനന്ദനെയാണ്. ഈ വിധി വി എസിന് സമർപ്പിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അടിമുടി വി എസിന്റെ അനുയായിയാണ് ഇന്നും ഷാജഹാൻ. 

 

കെ.എം. ഷാജഹാൻ എന്ന പേര് കേരളം പരിചയിക്കുന്നത് വി എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്താണ്. സിപിഎമ്മിൽ മുരടൻ മുഖമുണ്ടായിരുന്ന വിഎസിനെ ജനകീയനാക്കിയത് ഡൽഹി ജവഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റിയിൽ നിന്നു പഠിച്ചിറങ്ങിയ ഈ ബുദ്ധിജീവിയായിരുന്നു. ഒരർത്ഥത്തിൽ പറഞ്ഞാൽ  വിഎസിന്റെ ശിൽപ്പിയാണ് ഷാജഹാൻ. സ്ത്രീപീഡനം, ഭൂമികയ്യേറ്റം തുടങ്ങി എല്ലാത്തരം അനീതികൾക്കും അഴിമതികൾക്കുമെതിരേ കേരളത്തിൽ 2001-2006 കാലത്തുണ്ടായ വലിയ ജനകീയ മുന്നേറ്റത്തിന് നേതൃത്വം നൽകാൻ അച്ചുതാനന്ദനെ സജ്ജനാക്കിയത് ഷാജഹാനായിരുന്നു.പാമ്പാടി നെഹ്രു കോളജിൽ കോപ്പിയടി ആരോപണത്തെ തുടർന്നു ദുരൂഹ സാഹചര്യത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ജിഷ്ണു പ്രാണോയിക്കു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മഹിജ നടത്തിയ സമരത്തിനിടെ അറസ്റ്റിലായതോടെയാണ് കെ.എം. ഷാജഹാൻ എന്ന പേര് കേരളം വീണ്ടും ചർച്ച ചെയ്തത്..

 

സ്വാശ്രയ വിദ്യാഭ്യാസക്കൊള്ളയുടെ ഇരയായ ജിഷ്ണുവിന്റെ കുടുംബം നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ നൽകാൻ പ്രതിഷേധസ്ഥലത്തെത്തി എന്ന ഒറ്റക്കാരണത്താൽ കെ.എം.ഷാജഹാൻ, ഷാജിർഖാൻ, മിനി, ശ്രീകുമാർ എന്നീ നാലു പൊതുപ്രവർത്തകരെയാണ് പൂജപ്പുര ജില്ലാ ജയിലിൽ അടച്ചത്..മഹിജയ്‌ക്കെതിരായ നടപടിയിൽ പൊലീസിനു വീഴ്ച പറ്റിയിട്ടില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു.  മലപ്പുറത്ത് ഒരു പൊതുയോഗത്തിൽ ഷാജഹാന്റെ പേര് പരാമർശിക്കുകയുണ്ടായി. സമരത്തിൽ നുഴഞ്ഞുകയറിയവർ എന്ന നിലയിലാണ് ഷാജഹാന്റെ പേര് അദ്ദേഹം ഉച്ഛരിച്ചത്. ഹിമവൽ ഭദ്രാനന്ദ എന്ന തോക്കുസ്വാമിയുടെ പേരു പറഞ്ഞിട്ട് കെ.എം.ഷാജഹാൻ എന്ന പേരാണ് പിണറായി വിജയൻ പറഞ്ഞത്.. ഷാജഹാൻ എന്ന പേര് പറയുമ്പോൾ പിണറായിയുടെ മുഖത്തു വിരിഞ്ഞ ചിരി ഒതുക്കാൻ അദ്ദേഹം ആവുന്നത്ര ശ്രമിക്കുന്നുണ്ട്.

 

ഷാജഹാനെ നിങ്ങൾക്കെല്ലാം അറിയാവുന്നതാണല്ലോ എന്നാണ് പതിവുഭാഷയിൽ പിണറായി ചോദിച്ചത്.മാർക്സിസ്റ്റ് പാർട്ടിയുടെ, പ്രത്യേകിച്ച് പാർട്ടിയിലെ പിണറായി പക്ഷത്തിന്റെ ശക്തനായ വിമർശകനാണ് ഷാജഹാൻ. ഷാജഹാന് എതിരേ മാർക്സിസ്റ്റ് പാർട്ടിയിലെ പിണറായി വിഭാഗത്തിന്റെ അനുയായികൾ ഒളിഞ്ഞും തെളിഞ്ഞും നടത്തിയിരുന്ന ആക്രമണങ്ങൾ എന്നത്തെക്കാൾ ശക്തമാണിന്ന്. തങ്ങളുടെ ശക്തനായ ഒരു വിമർശകനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതോടെ അയാളുടെ ശല്യം അവസാനിച്ചുവെന്നാണ് അവരുടെ ധാരണ. ജയിലിൽ അടയ്ക്കുന്നതോടെ ഒരാളുടെ പൊതുപ്രവർത്തനം അവസാനിച്ചു എന്ന് കരുതുന്ന ശുദ്ധാത്മാക്കൾ ചരിത്രത്തിന്റെ പാഠങ്ങൾ മനസ്സിലാക്കിയിട്ടുള്ളവരല്ല. ഷാജഹാനെ കള്ളക്കേസിൽ കുടുക്കിയത്  ലാവലിൻ കേസിലെ സത്യം പുറത്തുകൊണ്ടുവരാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളെ തുടർന്നാണെന്നും ആരോപണം ഉയർന്നു.. തന്റെ മകനോട് പിണറായി പ്രതികാരം  തീർക്കുകയാണെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത് ഷാജഹാന്റെ അമ്മ തങ്കമ്മയാണ്.

 

കെ.എം.ഷാജഹാൻ എങ്ങനെ പൊതുപ്രവർത്തനാകും എന്നാണ് ജീവിതത്തിൽ പൊതുപ്രവർത്തനം നടത്തിയിട്ടില്ലാത്ത ചില സി.പി.എം അനുഭാവികളുടെ ചോദ്യം. ഏതെങ്കിലും പാർട്ടിയുടെ അംഗത്വമില്ലാത്തവർ പൊതുപ്രവർത്തരാകുന്നതെങ്ങനെയാണ് എന്നാണ് അവരുടെ ചോദ്യം. മറ്റൊരാൾക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത തരത്തിൽ മാർക്സിസ്റ്റ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ക്രൂരമായ വ്യക്തിഹത്യക്കിരയായ പൊതുപ്രവർത്തകനാണ് കെ.എം.ഷാജഹാൻ. ഷാജഹാനെ, നിലവാരമില്ലാത്ത ഭാഷയിൽ ആക്ഷേപിക്കുന്നവരിൽ മിക്കവരും ഷാജഹാനെക്കുറിച്ച് ഒന്നും മനസ്സിലാക്കിയിട്ടില്ലാത്തവരാണ്.കൊച്ചി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫിഷറീസിൽ എം.എസ്.സി പാസ്സായതിനുശേഷം സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ ഗവേഷണത്തിലേർപ്പെട്ടിരിക്കുന്ന കാലത്താണ് ഇടതുപക്ഷത്തിന്റെ ആഗോളവത്ക്കരണ വിരുദ്ധ ക്യാമ്പയിനുകളിലെ മുന്നണിപ്പോരാളി എന്ന നിലയിൽ കെ.എം. ഷാജഹാനെ

 

കേരളം അറിയുന്നത്. ഗാട്ടുകരാറിനെക്കുറിച്ചും ഫിഷറീസ് മേഖലയിൽ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും നമ്മുടെ കൃഷിയിലും വ്യവസായത്തിലും ആഗോളവത്ക്കരണം സൃഷ്ടിക്കാനിടയുള്ള പ്രശ്നങ്ങളെക്കുറിച്ചും ഷാജഹാൻ എഴുതിയ ലേഖനങ്ങളും പ്രസംഗങ്ങളും ആ ആശയസമരങ്ങളിൽ വലിയ പങ്കുവഹിച്ചു. കേരളത്തിലുടനീളം നടന്ന പ്രചരണ പരിപാടികളുടെ മുൻനിരയിൽ ഷാജഹാനുണ്ടായിരുന്നു.1996-2001ലെ ഇടതുമുന്നണി മന്ത്രിസഭക്കാലത്ത് ആസൂത്രണബോഡ് വൈസ് ചെയർമാനായിരുന്ന ഐ.എസ്.ഗുലാത്തിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സമർത്ഥനായ ഒരു ആക്ടിവിസ്റ്റ് ബുദ്ധിജീവി വേണം എന്ന സർക്കാർ തീരുമാനമനുസരിച്ച് ആ ചുമതല ഏറ്റെടുക്കാൻ സി.പി.എം ഷാജഹാനെ നിയോഗിച്ചു. അധികാരവികേന്ദ്രീകരണത്തിൽ പുതിയ തുടക്കം കുറിക്കുകയും ജനകീയാസൂത്രണം ആരംഭിക്കുകയും ചെയ്ത സുപ്രധാനമായ ആ കാലയളവിൽ ആസൂത്രണ ബോഡിൽ ഐ.എസ്.ഗുലാത്തിക്ക് ഫലപ്രദമായി പ്രവർത്തിക്കാൻ കഴിഞ്ഞതിനു പിന്നിൽ ഷാജഹാന്റെ കഠിനാദ്ധ്വാനത്തിന് വലിയ പങ്കുണ്ട്.

2001 ൽ വി എസ് അച്ചുതാനന്ദൻ പ്രതിപക്ഷ നേതാവായപ്പോൾ അദ്ദേഹത്തിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഷാജഹാൻ, വി എസ്സിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നത്. കേരളസമൂഹത്തിൽ അനീതിക്കും അഴിമതിക്കും എതിരേ പ്രതികരിക്കുന്ന ഏതൊരാൾക്കും ധൈര്യത്തോടെ ചെന്നുകയറാനുള്ള ഇടമാക്കി പ്രതിപക്ഷ നേതാവിന്റെ ഓഫീസിനെ ഷാജഹാൻ മാറ്റി. സിപിഎമ്മിന്റെ സാമ്പ്രദായിക രീതികളാൽ പാർട്ടിയിൽ നിന്നകന്നു നിന്ന ധാരാളം പേർ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന പുതിയ ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായി. സിപിഎമ്മിലെ ഒരു വിഭാഗത്തിനു മാത്രം അഭിമതനായിരുന്ന അച്ചുതാനന്ദൻ കേരളീയ സമൂഹത്തിന്റെ പ്രിയപ്പെട്ട നേതാവായി മാറിയതിന്റെ മുഴുവൻ ക്രെഡിറ്റും നൽകേണ്ടത്, നന്മയുടെ എല്ലാ സ്രോതസ്സുകളെയും മുൻവിധികളില്ലാതെ ഉപയോഗപ്പെടുത്താൻ തയ്യാറാകുകയും തികഞ്ഞ ലക്ഷ്യബോധത്തോടെ കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്ത കെ.എം.ഷാജഹാൻ എന്ന വിട്ടുവീഴ്ചയില്ലാത്ത പോരാളിക്കാണ്.

 

സിപിഎമ്മിൽ, പാർട്ടി സെക്രട്ടറി പിണറായി വിജയന്റെയും പ്രതിപക്ഷ നേതാവ് വി എസ്.അച്ചുതാനന്ദന്റെയും നേതൃത്വത്തിൽ രൂപം കൊണ്ട ചേരികൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ എറ്റവും രൂക്ഷമായ കാലമായിരുന്നു 2001-2006. ആ പോരാട്ടത്തിൽ വി എസ്.അച്ചുതാനന്ദനെ പിന്തുണയ്ക്കാൻ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫംഗം എന്ന നിലയിൽ ബാദ്ധ്യസ്ഥനായിരുന്നു ഷാജഹാൻ. അഴിമതിക്കെതിരേ വി എസ് എടുത്ത നിലപാടുകളോടൊപ്പമായിരുന്നു സ്വാഭാവികമായും ഷാജഹാൻ. വ്യാജലോട്ടറി മാഫിയയുടെയും റിയൽ എസ്റ്റേറ്റ് മാഫിയയുടെയും സ്ത്രീപീഡകരുടെയും നോട്ടപ്പുള്ളിയായി ഷാജഹാൻ മാറിയത് അങ്ങനെയാണ്. അച്ചുതാനന്ദന്റെ പോരാട്ടങ്ങൾക്ക് ഷാജഹാന്റെ ബൗദ്ധിക പിൻബലം നൽകിയ ശക്തിയെക്കുറിച്ച് ഏറ്റവും അധികം ബോധ്യമുണ്ടായിരുന്നത് എതിരാളികൾക്കായിരുന്നു.

 

2006 ൽ വി എസ്. അച്ചുതാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ ഷാജഹാൻ പുറത്തായി. അധികാരത്തിന്റെ ഭാഗമാകുന്നതിനെക്കാൾ പ്രതിപക്ഷത്തിന്റെ ഭാഗമാകാൻ കഴിയുന്നതാണ് ഷാജഹാന്റെ മാനസികഘടന. പാർട്ടി രഹസ്യങ്ങൾ ചോർത്തിയതിനാണ് ഷാജഹാനെ പാർട്ടി പുറത്താക്കിയത്. സി.പി.എം പോളിറ്റ് ബ്യൂറോയുടെയും സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും ചർച്ചകളും തീരുമാനങ്ങളും പാർട്ടിയുടെ ഏറ്റവും താഴെയുള്ള ഘടകത്തിൽ അംഗമായ ഷാജഹാൻ ചോർത്തുന്നതെങ്ങനെ എന്ന ചോദ്യത്തിന് ആരും ഉത്തരം പറഞ്ഞില്ല.പാർട്ടിയിൽ നിന്ന് പുറത്തായതുകൊണ്ട് പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ കഴിയുന്നയാളല്ല ഷാജഹാൻ. തുടർന്നും കേരളത്തിലുണ്ടായ വലുതും ചെറുതുമായ എല്ലാ ജനകീയ പ്രശ്നങ്ങളിലും തന്റേതായ നിലയിൽ ഷാജഹാൻ ഇടപെട്ടു. നിസ്സഹായരായ ഇരകൾക്ക് നിയമസഹായം നൽകിയും അഴിമതിക്കെതിരേ വിവരാവകാശ നിയമത്തെ ഫലപ്രദമായി ഉപയോഗിച്ചും പൊതുരംഗത്ത് സജീവമായി തന്നെ ഷാജഹാൻ നിലയുറപ്പിച്ചു.

ലോ അക്കാഡമി സമരത്തിന് ശരിയായ ദിശാബോധം നൽകുന്നതിലും യൂണിവേഴ്‌സിറ്റികോളേജിൽ എസ്.എഫ്.ഐക്കാർ പെൺകുട്ടികളെ ആക്രമിച്ചപ്പോൾ അവർക്ക് പിന്തുണ നൽകാനും ഷാജഹാനുണ്ടായിരുന്നു.സ്വന്തം കേമത്തങ്ങൾ സ്വയം എഴുന്നള്ളിച്ചു നടക്കുകയോ ആരുടെയെങ്കിലും സൗജന്യം കൈപ്പറ്റുകയോ ചെയ്യുന്നയാളല്ല ഷാജഹാൻ. സ്വന്തം വ്യക്തി ജീവിതത്തിൽ  എല്ലാ ഹീനമായ മതാചാരങ്ങളും പാലിക്കുകയും സ്വന്തം മക്കളെ ജാതിയും ജാതകവും നോക്കി വിവാഹം കഴിച്ച് അയക്കുകയും ചെയ്തിട്ടുള്ളവർ ഈ മനുഷ്യന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ഒന്ന് അന്വേഷിച്ചു നോക്കണം. ചങ്ങനാശ്ശേരിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പെടുക്കുന്നതിന് നേതൃത്വം നൽകിയ മുഹമ്മദാലിയണ് ഷാജഹാന്റെ പിതാവ്. പുന്നപ്ര-വയലാർ സമരത്തിന്റെ മുന്നണി നേതാവായിരുന്ന അനശ്വര വിപ്ലവകാരി സി.ജി.സദാശിവന്റെ സഹോദരീ പുത്രിയാണ് ഷാജഹാന്റെ മാതാവ്.

 

എന്റെ പിതാവ് മുസ്ലിം സമുദായാംഗവും മാതാവ് ഹിന്ദു സമുദായാംഗവും ഭാര്യ ക്രൈസ്തവവിഭാഗത്തിൽ പെട്ടവരുമാണ്, ഞാൻ മതേതരവാദിയാണെന്നതിന് കൂടുതൽ സർട്ടിഫിക്കറ്റുകൾ ആവശ്യമാണോ എന്ന് മേനി നടിക്കുന്നയാളല്ല ഷാജഹാൻ. ഇതൊന്നും ഒരാളോടും പറയുക പോലും ചെയ്യാറില്ല അദ്ദേഹം.ഇങ്ങനെയുള്ള ഒരാൾക്കെതിരെയാണ് വി ഡി സതീശൻ സർക്കാർ ഹൈക്കോടതിയിൽ അധരവ്യായാമം നടത്തിയത്. സർക്കാരിന്റെ എ ജി സർക്കാരിന്റെ അനുമതിയില്ലാതെ ഒരാളെ അപമാനിച്ചു സംസാരിക്കുകയില്ല. ഇക്കാര്യം അരിയാഹാരം കഴിക്കുന്ന വർക്കെല്ലാം മനസിലാവും. എന്നാൽ ഷാജഹാന്റെ നിയമ പോരാട്ടങ്ങൾക്കെതിരെ മുന്നോട്ടു പോകാൻ തന്നെയാണ് പിണറായിയുടെ തീരുമാനം.

 

സിഎംആര്‍എല്‍ മാസപ്പടി കേസിൽ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ വീണ്ടും അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ്  പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പിണറായി വിജയന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. അഴിമതിയിൽ തെളിവ് ഉണ്ടെങ്കിൽ പ്രാഥമിക അന്വേഷണം വേണ്ടെന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റെ നിരീക്ഷണം. എഫ്ഐആര്‍ രജിസ്റ്റർ ചെയ്യാൻ അഴിമതി കേസിൽ പ്രതിയായ ഒരാളെ കേൾക്കേണ്ടതില്ലെന്നും കോടതി വിധിച്ചു.

 

മാസപ്പടി കേസിൽ പിണറായി വിജയൻ അടക്കം പ്രതികൾക്ക് അപ്പീൽ നൽകാൻ അനുമതിയില്ല. എഫ്ഐആര്‍ ഇടണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ പിണറായിയുടെ അപ്പീൽ കോടതി പരിഗണിക്കില്ല. കോടതിയുടെ തീരുമാനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ അഴിമതി കേസിൽ പ്രതിയായ ഒരാളെ കേൾക്കേണ്ടതില്ലെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. പ്രാഥമിക അന്വേഷണം നടത്തണമെന്ന് പ്രതികൾക്ക് ആവശ്യപ്പെടാനാവില്ലെന്നും എഫ്ഐആർ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികൾക്ക് കോടതിയെ സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. അഴിമതിയിൽ തെളിവുണ്ടെങ്കിൽ പ്രാഥമിക അന്വേഷണം വേണ്ടെന്നും സിംഗിൾ ബെഞ്ച് കണ്ടെത്തൽ ശരിവെച്ച് ഡിവിഷൻ ബെഞ്ച് പറഞ്ഞു. എഫ്ഐആർ ഇടുമ്പോൾ പ്രതികളുടെ വാദം കേൾക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതെല്ലാം സാധ്യമായത് ഷാജഹാൻ എന്ന ഒരാളുടെ പരിശ്രമഫലമായാണ്.

 

മാസപ്പടി കേസിൽ എഫ്ഐആർ സംബന്ധിച്ച അപ്പീൽ തള്ളിയ ഡിവിഷൻ ബെഞ്ച് വിധി സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കേസെടുക്കാൻ കഴിയില്ലെന്ന വാദം പൂർണ്ണമായി തള്ളി. പിണറായി വിജയൻ കേസ് നേരിടുക എന്നതാണ് ഇനി അഭികാമ്യം. കൈകൾ ശുദ്ധമാണ്, മടിയിൽ കനമില്ലെങ്കിൽ എഫ്ഐആറിനെ പേടിക്കുന്നതെന്തിനാണെന്നും മാത്യു കുഴൽ നാടൻ ചോദിച്ചു.

 

മാസപ്പടി കേസിൽ എജിയുടെ നിലപാട് തള്ളിയ കുഴൽനാടൻ, എന്തുകൊണ്ടാണ് എജി അങ്ങനെ ഒരു നിലപാടെടുത്തതെന്ന് വ്യക്തമല്ലെന്നും പറഞ്ഞു. ബന്ധപ്പെട്ടവർ ഇക്കാര്യം പാർട്ടി വേദിയിൽ വിശദീകരിക്കണം. പ്രഥമദൃഷ്ട്യാ എഫ്ഐആർ നിലനിൽക്കില്ലെന്ന് എന്ത് അടിസ്ഥാനത്തിലാണെന്ന് നിലപാട് എടുത്തതെന്ന് അറിയില്ല. ന്യായമായ നിലപാട് അല്ല, നിയമപരമായ നിലപാടാണ് വേണ്ടത്. മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്തവരുണ്ട്. അന്ന് സിബിഐക്കായിരുന്നു കൊടുക്കേണ്ടിയിരുന്നത്. സിബിഐക്ക് പരാതി നൽകാതിരുന്നത് പിണറായിയെ ബിജെപിക്ക് ഇട്ട് കൊടുക്കാൻ കഴിയാത്തതിനാലാണ്. പിണറായിയോട് രാഷ്ട്രീയ മര്യാദ കാണിച്ച ആളാണ് താനെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു.

 

കുഴൽനാടൻ എ ജി ക്കെതിരെ നടത്തിയ നിരിക്ഷണം ഫലത്തിൽ നിയമ മന്ത്രിയായ മുഖ്യമന്ത്രിക്കെതിരെയുള്ളതാണ്. കുഴൽ നാടന്റെ ചോദ്യം കേരളം ഏറ്റുചോദിക്കുന്നുണ്ട്. കേരളത്തിലെ സാധാരണക്കാരായ കോൺഗ്രസുകാർ ആവർത്തിക്കുന്നുമുണ്ട്.  അതിനുള്ള മറുപടി പക്ഷേ സർക്കാരിന്റെ കൈയിലില്ല

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 minutes ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (56 minutes ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (2 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (3 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (3 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (3 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (4 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (4 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (4 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (4 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (4 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (5 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (5 hours ago)

Malayali Vartha Recommends