സംസ്ഥാനത്തിന്റെ മുഖഛായ മാറ്റുന്ന ദേശീയ പാതയുടെ ആറുവരിപ്പാത പദ്ധതി, തലപ്പാടി മുതല് കഴക്കൂട്ടം വരെ 526 കിമീ

നിര്മാണം പൂര്ത്തിയായാല് സംസ്ഥാനത്തിന്റെ തന്നെ മുഖഛായ മാറ്റുന്ന പദ്ധതിയാണ് ദേശീയ പാതയുടെ ആറുവരിപ്പാത. കുരുക്കു നിറഞ്ഞ ഇടുങ്ങിയ ദേശീയ പാതയ്ക്ക് പുതിയ മുഖമാകും. കണ്ണൂര് ജില്ലയും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇതോടൊപ്പം മലയോരഹൈവേ വികസനം കാര്ഷിക മേഖലയ്ക്കും വിനോദ സഞ്ചാരത്തിനും മുതല്ക്കൂട്ടാകും. കാലിക്കടവ് മുതല് മാഹി വരെ ദേശീയപാതയുടെ 6 റീച്ചുകളില് 3 റീച്ചുകളില് റോഡ് ബലപ്പെടുത്താന് കരാര് നല്കി. മഴ കുറഞ്ഞാല് ജോലികള് തുടങ്ങും.
മലയോര നഗരങ്ങളെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യമിടുന്ന മലയോര ഹൈവേയുടെ ആകെ വീതി 12 മീറ്ററും ആകെ ദൈര്ഘ്യം 107.5-മാണ്. ആദ്യ റീച്ച് (ചെറുപുഴവള്ളിത്തോട് ) ചെലവ് 195 കോടി.
തലശ്ശേരിവളവുപാറ റോഡ്: തലശ്ശേരികുടക് പാതയുടെ ഭാഗമായ ഈ റോഡിലെ തലശ്ശേരി മുതല് വളവുപാറ വരെയുള്ള ഭാഗം ലോകബാങ്ക് സഹായത്തോടെ കെഎസ്ടിപി നവീകരണം അന്തിമഘട്ടത്തിലാണ്. ആകെ 55 കിലോ മീറ്റര്, ചെലവ് 366 കോടി, പുനര്നിര്മിക്കുന്ന 7 പാലങ്ങളില് 4 എണ്ണം പൂര്ത്തിയായി. തുടക്കത്തില് 5.5 മീറ്റര് ആയിരുന്ന വീതി പിന്നീട് 10 മീറ്ററാക്കി. വളവുകള് നിവര്ത്തി, ഡ്രെയിനേജ് ഉള്പ്പെടെ നിര്മിച്ചു.
കണ്ണൂര് ഫ്ലൈ ഓവര്: തെക്കി ബസാറില് നിന്നു തുടങ്ങി കാല്ടെക്സ് സര്ക്കിളിലൂടെ ട്രെയിനിങ് സ്കൂളിനു സമീപം അവസാനിക്കും ആകെ നീളം 1. 092 കിമീ ഫ്ലൈ ഓവറിനു താഴെ ഇരു വശത്തും 7.5 മീറ്റര് സര്വീസ് റോഡ്
മേലെ ചൊവ്വ അടിപ്പാത: ദേശീയ പാതയിലെ ഗതാഗതക്കുരുക്കൊഴിവാക്കാന് നിലവിലെ ദേശീയ പാതയ്ക്കടിയിലൂടെ 55 മീറ്റര് അടിപ്പാത. ആകെ ചെലവ് 28.68 കോടി. മട്ടന്നൂരില് നിന്ന് കണ്ണൂരിലേക്കും തലശ്ശേരിയിലേക്കും വരുന്ന വാഹനങ്ങള്ക്ക് കുരുക്ക് ഒഴിവാകും.
കാസര്കോട് ജില്ലയില് നിന്നു കണ്ണൂരിലെ ചെറുപുഴ എത്തി ആലക്കോട്, പയ്യാവൂര്, ഉളിക്കല്, ആറളം, കൊട്ടിയൂര്, അമ്പായത്തോട് വഴി വയനാട്ടിലേക്ക് പോകും വിധമാണ് രൂപരേഖ. കര്ഷകര് പ്രധാന ഗുണഭോക്താക്കളാകും. സംസ്ഥാന പാതയുടെ മാനദണ്ഡത്തിലാണ് നിര്മാണം.
ഭാരത്മാലാ പരിയോജനയില് ഉള്പ്പെടുത്തി തലപ്പാടി മുതല് കഴക്കൂട്ടം വരെയാണ് ദേശീയ പാത അതോറിറ്റി കേരളത്തില് 526 കിമീ റോഡ് നിര്മിക്കുക.
പ്രധാന പദ്ധതികള്
1. പയ്യന്നൂര് ബൈപാസ് 4.10 കിമീ
2. തളിപ്പറമ്പ് ബൈപാസ് 5.65 കിമീ
3. കണ്ണൂര് ബൈപാസ് 23 കിമീ
4. തലശ്ശേരി ബൈപാസ് 18.15 കിമീ.
മട്ടന്നൂര് വിമാനത്താവളത്തിലേക്ക് 6 റോഡുകള്
മട്ടന്നൂര് നഗരത്തിനു സമീപമുള്ള റോഡുകളില് നിര്മാണം നടക്കുന്നുണ്ട്. മറ്റു മേഖലകളില് സ്ഥലമെടുപ്പ് ഉള്പ്പെടെ നടപടികള് പുരോഗമിക്കുന്നുണ്ട്.
1 കുറ്റ്യാടി-പെരിങ്ങത്തൂര്-പാനൂര്-മട്ടന്നൂര് റോഡ്-52.20 കിലോ മീറ്റര്,
2 തലശ്ശേരി -കൊടുവള്ളി ഗേറ്റ്-മമ്പറം എയര്പോര്ട്ട് റോഡ്-24.50 കിലോമീറ്റര്,
3 മേലെ ചൊവ്വ- ചാലോട് -വായന്തോട്-എയര്പോര്ട്ട് റോഡ്-26.30 കിലോ മീറ്റര്
4 തളിപ്പറമ്പ്-നാണിച്ചേരി പാലംമയ്യില്- ചാലോട് റോഡ്-27.2 കിലോ മീറ്റര്,
5 കൂട്ടുപുഴ പാലം-ഇരിട്ടി-മട്ടന്നൂര് -വായന്തോട് റോഡ്- 32 കിലോ മീറ്റര്,
6 മാനന്തവാടി-ബോയ്സ് ടൗണ്-പേരാവൂര്-ശിവപുരം-മട്ടന്നൂര് റോഡ്-63.5 കിലോ മീറ്റര്
ആകെ ചെലവ് : 21,000 കോടി കേരളം വഹിക്കുന്നത് 25% (5000 കോടിയോളം)
ദേശീയ പാത 66-ന്റെ ജില്ലയിലെ ദൈര്ഘ്യം - 80.6 കിമീ
3 നിര്മാണ ഘട്ടങ്ങള് (നിലവില് സ്ഥലമെടുപ്പ് പുരോഗമിക്കുന്നു)
നീലേശ്വരം - തളിപ്പറമ്പ് 44.15 കിമീ (ചെലവ് 1568.59 കോടി)
തളിപ്പറമ്പ്-മുഴുപ്പിലങ്ങാട് 29.94 കിമീ (ചെലവ് 1518.39)
മുഴുപ്പിലങ്ങാട്-അഴിയൂര് 12 കിലോമീറ്റര്
https://www.facebook.com/Malayalivartha


























