മൈഥിലിയുടെ മരണത്തിനു പിന്നിലെ യാഥാര്ഥ്യം ഇപ്പോഴും മറഞ്ഞുകിടക്കുന്നു!

2 വര്ഷത്തിനു മുമ്പ് 2018 ജൂണ് 13-ന് സ്കൂള് വിട്ടു വന്ന ഒരു ഹയര് സെക്കന്ഡറി വിദ്യാര്ഥിനിയെ അടുക്കളയില് വിറകുവയ്ക്കുന്ന ചേരില് തൂങ്ങിയ നിലയില് കാണ്ടെത്തി. കാരുമല മേലേടത്ത് വിനോദ്കുമാറിന്റെയും മഞ്ജുവിന്റെയും മകളുമായ മൈഥിലി വിനോദ് എന്ന ആ വിദ്യാര്ത്ഥിനിയുടെ മരണത്തിലെ ദുരൂഹത ഇതുവരെ നീങ്ങിയിട്ടില്ല.
കുട്ടി ആത്മഹത്യ ചെയ്യാന് സാധ്യതയില്ലെന്ന് നാട്ടുകാരും വീട്ടുകാരുംപറയുന്നു. മാതാപിതാക്കളുടെ പരാതിയെത്തുടര്ന്ന് ആറന്മുള പൊലീസും പത്തനംതിട്ട ക്രൈം ഡിറ്റാച്ച്മെന്റും അന്വേഷണം ഏറ്റെടുത്തു. ഇപ്പോള് കൊല്ലം ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.
കെട്ടുകള് മുറുകാതെയും യൂണിഫോം മാറാതെയും കതക് തുറന്ന നിലയിലും കാണപ്പെട്ടതാണ് ഇത് ആത്മഹത്യ തന്നെയാണോ എന്ന സംശയത്തിന് ഇടയാക്കിയത്.
കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കര്മ സമിതി രൂപീകരിച്ചിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കള് സുരേഷ് ഗോപി എംപിക്കും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും പരാതി നല്കി.
https://www.facebook.com/Malayalivartha


























