ഒന്നിലധികം ലൈസന്സുള്ളവരെ കുടുക്കാന് മോട്ടോര് വാഹനവകുപ്പ്... കര്ശന നിയമ നടപടിക്കൊരുങ്ങി പോലീസ്

ഒന്നിലധികം ലൈസന്സുള്ളവരെ കുടുക്കാന് മോട്ടോര് വാഹനവകുപ്പ്... കര്ശന നിയമ നടപടിക്കൊരുങ്ങി പോലീസ്. ഇന്ത്യയില് ഏകീകൃത ഡ്രൈവിംഗ് ലൈസന്സ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നടന്ന ഓണ്ലൈന് പരിശോധനയിലാണ് ഒന്നില് കൂടുതന് ലൈസന്സുള്ളവരുടെ വിവരങ്ങള് പുറത്തു വന്നത്.
ഡ്രൈവിംഗ് ലൈസന്സുകള് ഏകീകൃത പോര്ട്ടലായ സാരഥിയിലേക്ക് മാറ്റുന്ന നടപടികളുടെ ഭാഗമായി ലൈസന്സുള്ളവരുടെ വിവരങ്ങള് ശേഖരിക്കവെയാണ് ഒരേ മേല്വിലാസത്തില് ഒന്നിലധികം ലൈസന്സുള്ളവരുടെ പേരുകള് പുറത്തുവന്നത്. മോട്ടോര്വാഹന നിയമങ്ങള് ലംഘിച്ചതിനാല് ലൈസന്സ് റദ്ദാക്കപ്പെട്ടവര് ശിക്ഷാകാലാവധിക്ക് ശേഷം പുതിയ ലൈസന്സിന് അപേക്ഷ നല്കാറുണ്ട്. വീണ്ടും പിടിക്കപ്പെടുന്ന സാഹചര്യം വന്നാല് ശിക്ഷയുടെ കാഠിന്യം കുറയ്ക്കുന്ന്തിനു വേണ്ടിയാണിത്.
എന്നാല്, വിവരങ്ങള് 'സാരഥി' പോര്ട്ടലിലേക്ക് കൈമാറുന്നതോടെ ഇത്തരം ലൈസന്സുകള് അസാധുവാകും. മോട്ടോര് വാഹന വകുപ്പ് ഉപയോഗിച്ചിരുന്ന സ്മാര്ട്ട് മൂവ് എന്ന പ്രത്യേക സോഫ്റ്റ് വെയറിലെ സാങ്കേതിക തകരാറുകള് മൂലം ഇത്തരത്തിലുള്ള ക്രമക്കേടുകള് കണ്ടെത്താനായിരുന്നില്ല. എന്നാല്, നിരപരാധികളെയും സാരഥി വലയ്ക്കുന്നുണ്ട്. സംസ്ഥാത്തെ 85 ലക്ഷത്തോളം വരുന്ന ഡ്രൈവിംഗ് ലൈസന്സ് ഉടമകളില് പലരും ഒന്നിലധികം ആര്.ടി.ഒ ഓഫീസുകളില് നിന്ന് ലൈസന്സ് എടുത്തിട്ടുള്ളവരാണ്. കാരണം, കാറിന്റെയും ഇരുചക്രവാഹനങ്ങളുടെയും ലൈസന്സ് രണ്ട ഓഫീസുകളില് നിന്ന് എടുത്തവര്ക്ക് രണ്ട് ലൈസന്സുള്ളതായി രേഖകളില് കണ്ടേക്കാം. ഇത് നിരപരാധികളെ വലയ്ക്കാന് സാധ്യതയേറുന്നു.
https://www.facebook.com/Malayalivartha


























