ഭൂമിക്ക് മുകളില് വെച്ചേക്കില്ലെന്ന് ഭീഷണി; പോലീസ് സ്റ്റേഷനിൽ വച്ച് നിർത്താതെയുള്ള മർദ്ദനം; തന്നെ കരുവാക്കിയാതാണെന്നും പരാതിക്ക് പോകരുതെന്നും ആവശ്യപ്പെട്ട് സിഐ; മകന്റെ മരണവുമായി ബന്ധപ്പെട്ട് സി.പി.എം. നേതാക്കള്ക്കെതിരെ ആരോപണവുമായി മാതാപിതാക്കൾ

ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി അടൂര് നെല്ലിമുകള് കൊച്ചുമുകളില് വീട്ടില് ജോയലിന്റെ മരണവുമായി ബന്ധപ്പെട്ട് സി.പി.എം. നേതാക്കള്ക്കെതിരേ മാതാപിതാക്കൾ. ഗുരുതരആരോപണമാണ് അവർക്കെതിരെ മാതാപിതാക്കൾ നടത്തുന്നത്. . നേതാക്കളുടെ രഹസ്യ ഇടപാടുകള് അറിയാമായിരുന്ന ജോയലിനെ അവരുടെ നിര്ദേശത്തെ തുടര്ന്ന് പോലീസ് കള്ളക്കേസില് കുടുക്കി മര്ദിക്കുകയായിരുന്നെന്ന് അച്ഛന് ജോയിക്കുട്ടിയും അമ്മ മറിയാമ്മയും പത്രസമ്മേളനത്തില് പറയുകയുണ്ടായി .അടൂരിലെ നേതാക്കള് നടത്തിയ പ്രളയഫണ്ട് തട്ടിപ്പും ജോലി തട്ടിപ്പും ഉള്പ്പെടെ പല അഴിമതികളും ജോയലിന് അറിയാമായിരുന്നു. ഇതെല്ലാം പുറത്തുവിടുമെന്ന ഭയം നേതാക്കള്ക്കുണ്ടായിരുന്നു. അവര് പലപ്പോഴും ജോയലിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മകനെ അപായപ്പെടുത്തുമെന്ന് തങ്ങളോട് പറഞ്ഞിരുന്നതായും ഇരുവരും വെളിപ്പെടുത്തുകയും ചെയ്തു .ജനുവരി ഒന്നിന് രാവിലെ ഒരു മന്ത്രിയുടെ പഴ്സണല് സ്റ്റാഫില്പ്പെട്ടയാള് വീട്ടിലെത്തി ജോയലിനെ മര്ദ്ദിച്ചു. ഭൂമിക്ക് മുകളില് വെച്ചേക്കില്ലെന്നും ഭീഷണിപ്പെടുത്തുകയുണ്ടായി എന്നും മാതാപിതാക്കൾ പറഞ്ഞു .
അതേ ദിവസം തന്നെ അടൂര് ഹൈസ്കൂള് ജങ്ഷനില് ജോയലിന്റെയും മറ്റൊരാളിന്റെയും വാഹനങ്ങള് തമ്മില് ഉരസുകയുണ്ടായി . ഇതില് ദുരൂഹതയുണ്ടെന്നും അദ്ദേഹം ചൂണ്ടികാണിച്ചു . തുടര്ന്ന് പോലീസ് ജോയലിനെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു വൈകീട്ട് നാലുമുതല് രാത്രിവരെ സി.െഎ. ബിജുവിന്റെ നേതൃത്വത്തില് മര്ദിക്കുകയും ചെയ്തു . മകന് പോലീസ് സ്റ്റേഷനിലുണ്ടെന്നറിഞ്ഞ് ചെന്നപ്പോള് തനിക്കുനേരെയും പോലീസിന്റെ കൈയേറ്റമുണ്ടായെന്ന് മറിയാമ്മ പറയുകയുണ്ടായി . സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങള് നശിപ്പിച്ചെന്നും ആരോപണ മുയർന്നു .
പിന്നീട് ജാമ്യത്തിലിറങ്ങി ചികിത്സയിലായ ജോയല് മേയ് 22 നാണ് മരിച്ചത്. ബന്ധുക്കളുടെ പരാതിയില് കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയില് പോസ്റ്റുമോര്ട്ടം നടത്തിയെങ്കിലും റിപ്പോര്ട്ട് ഇതേവരെ നല്കിയിട്ടില്ലെന്നും പറയുന്നു.തന്നെ കരുവാക്കിയാതാണെന്നും പരാതിക്ക് പോകരുതെന്നും ആവശ്യപ്പെട്ട് സി.െഎ. സമീപിച്ചിരുന്നതായി ഇരുവരും ആരോപിക്കുകയുണ്ടായി.ഇതിനിടെ ജോയലിനെ മര്ദിച്ച ഇന്സ്പെക്ടര് യു. ബിജു തനിക്ക് അബദ്ധം പറ്റിയതാണെന്നും പരാതി നല്കരുതെന്നും പറഞ്ഞിരുന്നുഇക്കാര്യങ്ങളെല്ലാം കാട്ടി മുഖ്യമന്ത്രി, ഡിജിപി, പോലീസ് കംപ്ലയന്റ് അഥോറിറ്റി, മനുഷ്യാവകാശ കമ്മിഷന് എന്നിവര്ക്ക് പരാതി നല്കിയിട്ടുണ്ട്.പിതാവ് ജോയിക്കുട്ടി, മാതാവ് മറിയാമ്മ, സഹോദരന് ജിജോ, പിതൃസഹോദരി കെ.കെ. കുഞ്ഞമ്മ, പിതൃസഹോദരന് രാജന് എന്നിവരും പത്രസമ്മേളനത്തില് പങ്കെടുത്തു.
https://www.facebook.com/Malayalivartha


























