നിയമലംഘനത്തിന് പിടികൂടിയാല് പിഴയടക്കാന് ഇനി ആര്.ടി ഓഫിസ് വരെ പോകേണ്ട... ഇ-ചെലാന് പദ്ധതിക്ക് തുടക്കമായി

നിയമലംഘനത്തിന് പിടികൂടിയാല് പിഴയടക്കാന് ഇനി ആര്.ടി ഓഫിസ് വരെ പോകേണ്ട... ഉദ്യോഗസ്ഥരുടെ കൈയില് ഇ-പോസ് മെഷിനുണ്ടാകും. എ.ടി.എം കാര്ഡ് ഉപയോഗിച്ച് അപ്പോള്തന്നെ പണമടക്കാം. ഇതിനായി മോട്ടോര് വാഹന വകുപ്പ് ആവിഷ്കരിച്ച ഇ-ചെലാന് പദ്ധതിക്ക് ജില്ലയില് തുടക്കമായി. ഇ-പോസ് മെഷിനുകള് വഴി പ്രിന്റ് ചെയ്യുന്ന രശീതികളായിരിക്കും ഇനിമുതല് നിയമലംഘകര്ക്ക് മോട്ടോര് വാഹന വകുപ്പ് നല്കുക.
ഇ-ട്രഷറി സംവിധാനവുമായി ബന്ധപ്പെടുത്തിയിട്ടുള്ളതിനാല് നിയമലംഘകര്ക്ക് അപ്പോള് തന്നെ എ.ടി.എം കാര്ഡ് ഉപയോഗിച്ച് പണമടക്കാനാകും. ഓഫിസുകളിലെ അനാവശ്യതിരക്ക് ഒഴിവാക്കാനും ഓഫിസുകളില് കേസുകള് കെട്ടിക്കിടക്കുന്ന അവസ്ഥ ഇല്ലാതാക്കാനും പദ്ധതി സഹായകമാകുമെന്നാണ് കണക്ക് കൂട്ടല്. വെള്ളിയാഴ്ച രാവിലെ 11ന് കാക്കനാട് സീപോര്ട്ട് എയര്പോര്ട്ട് റോഡില് വെച്ച് മൂവാറ്റുപുഴ ആര്.ടി.ഒ ബാബു ജോണാണ് ഇ-ചെലാന് ഉദ്ഘാടനം ചെയ്തത്.
എറണാകുളം ആര്.ടി.ഒ കെ. മനോജ് കുമാര്, എറണാകുളം എന്ഫോഴ്സ്മന്റെ് ആര്.ടി.ഒ ജി. അനന്തകൃഷ്ണന്, ജില്ലയിലെ വിവിധ മോട്ടോര് വെഹിക്കിള് ഇന്സ്പെക്ടര്മാര്, അസിസ്റ്റന്റ് മോട്ടോര് വെഹിക്കിള് ഇന്സ്പെക്ടര്മാര് എന്നിവര് പങ്കെടുത്തു. തുടര്ന്ന് ഉദ്യോഗസ്ഥര് പുതിയ സംവിധാനം ഉപയോഗിച്ച് വാഹന പരിശോധന നടത്തും. വരും ദിവസങ്ങളില് സംസ്ഥാനം മുഴുവന് വ്യാപിപ്പിക്കാനാണ് തീരുമാനം.
"
https://www.facebook.com/Malayalivartha


























