ഭാര്യയുടെയും മകളുടെയും വാക്കുകളിൽ പരസ്പര വിരുദ്ധത; സഹോദരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരി രംഗത്ത്; മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്ട്ടം

തിരുവനന്തപുരം പൊഴിയൂരില് മൂന്ന് മാസം മുന്പ് മരിച്ചയാളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരി രംഗത്ത് . പരാതിയുടെ അടിസ്ഥാനത്തിൽ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്മോര്ട്ടം ചെയ്യും. പൊഴിയൂര് സ്വദേശി ജോണിന്റെ മൃതദേഹമാണ് സെമിത്തേരിയില് നിന്നും പുറത്തെടുക്കുന്നത്. മരണത്തില് ദുരൂഹതയെന്ന് ജോണിന്റെ സഹോദരിയും അച്ഛനും സംശയം അറിയിച്ചതോടെയാണ് മൃതദേഹം പുറത്തെടുത് പോസ്റ്റ്മോര്ട്ടം നടത്താന് പൊഴിയൂര് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ജോണിന്റേത് ആത്മഹത്യ എന്നാണ് ഭാര്യയും മക്കളും പൊലീസിന് മൊഴി നല്കിയിരുന്നത്.ജോണിന്റെ മൃതദേഹമാണ് ഇന്ന് സെമിത്തേരിയില് നിന്ന് പുറത്തെടുക്കുന്നത്.
കഴിഞ്ഞ മാര്ച്ച് ആറിന് രാത്രിയാണ് ജോണ് മരിച്ചത്. കടബാധ്യത മൂലം ജോണ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഭാര്യയും മക്കളും പോാലീസിന് നല്കിയ മൊഴി. എന്നാല് ഹൃദയസ്തംഭനമാണ് മരണകാരണമെന്നായിരുന്നു ഭാര്യയും മക്കളും പറഞ്ഞതെന്ന് ജോണിന്റെ സഹോദരി പറയുന്നു. മരിച്ച തൊട്ടടുത്ത ദിവസം സംസ്ക്കരിക്കുകയും ചെയ്തു. മൃതദേഹത്തിന് അടുത്ത് നില്ക്കാന് പോലും ഭാര്യയും മക്കളും അനുവദിച്ചില്ലെന്നും ഇതില് ദുരൂഹതയുണ്ടെന്നും സഹോദരി ലീന്മേരി നല്കിയ പരാതിയിൽ പറയുന്നു . പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഭാര്യയും മക്കളും മരണം സംബന്ധിച്ച് പറയുന്നതെന്നും ഇവർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























