ബൈക്ക് യാത്രയ്ക്കിടെ തലയിലിരുന്ന തൊപ്പി പറന്നുപോയി... സഡന് ബ്രേക്കിട്ട ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം, സഹയാത്രികരായ രണ്ടു പേര്ക്ക് പരിക്ക്

ബൈക്ക് യാത്രയ്ക്കിടെ തലയിലിരുന്ന തൊപ്പി പറന്നുപോയി... സഡന് ബ്രേക്കിട്ട ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം തലസ്ഥാന നഗരയില് നാവായിക്കുളം - തുമ്ബോട് റോഡില് ഐറ്റിന്ച്ചിറയ്ക്കു സമീപം വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് അപകടം നടന്നത്.നാവായിക്കുളം പലവക്കോട് മരുതിക്കുന്ന് എഫ്.എസ്.മന്സിലില് ഫസിലുദ്ദീന്, സുലൈഖാ ബീവി ദമ്പതികളുടെ മകന് മുഹമ്മദ്ഫൈസി(19) ആണ് മരിച്ചത്. അപകടത്തില് സഹ യാത്രികരായ രണ്ടു പേര്ക്ക് സാരമായി പരുക്കേറ്റു. മൂന്ന് പേരാണ് ബൈക്കിലുണ്ടായിരുന്നത്. തട്ടുപാലം ആസിഫ് മന്സിലില് ആസിഫ്(16), നാവായിക്കുളം ഈഞ്ചവിളയില് ഉമറുല് ഫാറൂഖ്(15)എന്നിവര്ക്കാണു പരുക്ക്.
ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ബൈക്കില് പോകുകയായിരുന്നു മൂവരും. ഇതിനിടെ ബൈക്ക് ഓടിച്ചിരുന്ന മുഹമ്മദ്ഫൈസിയുടെ തൊപ്പി കാറ്റില് പറന്നു പോയി. ഇത് പിടിക്കാനായി ബൈക്ക് പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട് അടുത്തുള്ള വീടിന്റെ മതിലില് ഇടിച്ച ശേഷം ബൈക്ക് താഴ്ചയിലുള്ള പുരയിടത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മുഹമ്മദ് ഫൈസിക്ക് തലക്കാണ് ഗുരുതരമായി പരുക്കേറ്റത്. കല്ലില് തലയിടിച്ച് ഗുരുതര പരിക്കേറ്റ ഫൈസിയെ നാട്ടുകാര് മെഡിക്കല് കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha


























