കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്നാംപ്രതി പ്രജികുമാറിന് കോടതി ജാമ്യം അനുവദിച്ചു... കോഴിക്കോട് ജില്ലാ സെഷന്സ് കോടതിയാണ് ഉപാധികളോടെ പ്രജികുമാറിന് ജാമ്യം അനുവദിച്ചത്

കൂടത്തായി കൊലപാതക പരമ്ബരയിലെ മൂന്നാംപ്രതി പ്രജികുമാറിന് കോടതി ജാമ്യം അനുവദിച്ചു. ടോം തോമസ്, മഞ്ചാടി മാത്യു എന്നിവര് കൊല്ലപ്പെട്ട കേസിലാണ് ജാമ്യം. നേരത്തെ മറ്റ് മൂന്ന് കേസുകളില് പ്രജികുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ പ്രതിചേര്ക്കപ്പെട്ട അഞ്ച് കേസുകളിലും പ്രജികുമാറിന് ജാമ്യം കിട്ടി. നടപടികള് പൂര്ത്തിയായാല് പ്രജികുമാറിന് ജയില് മോചിതനാവാം. കോഴിക്കോട് ജില്ലാ സെഷന്സ് കോടതിയാണ് ഉപാധികളോടെ പ്രജികുമാറിന് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ട്, രണ്ട് ആള് ജാമ്യം, ആഴ്ചയിലൊരിക്കല് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില് ഹാജരാവണം, ജില്ലവിട്ട് പോവരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം.
സിലി, റോയ്, ആല്ഫൈന് കേസുകളില് പ്രജികുമാറിന്റെ ജാമ്യാപേക്ഷ ജില്ലാ പ്രിന്സിപ്പല് സെഷന്സ് കോടതി നേരത്തെ തള്ളിയിരുന്നു. ഹൈക്കോടതിയെ സമീപിച്ചാണ് ജാമ്യം നേടിയത്. മൂന്ന് കേസുകളില് ജാമ്യം ലഭിച്ചത് പരിഗണിച്ച് മറ്റ് കേസുകളിലും ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പ്രജികുമാര് കോടതിയെ സമീപിച്ചത്.
"
https://www.facebook.com/Malayalivartha


























