വീടുകള് കയറി ഇറങ്ങാന് അവരെത്തുന്നു... കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില് വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില് നിന്നും വന്നവരുടെ സ്രവം ഇനി ആരോഗ്യവകുപ്പ് വീടുകളിലെത്തി ശേഖരിക്കും

അഞ്ഞൂറിലധികം സാമ്പിളുകള് ഒറ്റദിവസം പരിശോധിക്കേണ്ട അവസ്ഥയാണിപ്പോള് അത് കൊണ്ട് തന്നെ വീര്പ്പുമുട്ടി ആലപ്പുഴ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ട്. രണ്ട് ജില്ലകളുടെ പൂര്ണ്ണ പരിശോധനയ്ക്ക് പുറമെ മറ്റ് ജില്ലകളില് സംശയം വരുന്ന സ്രവ സാന്പിളുകളുടെ അന്തിമ പരിശോധനയും ആലപ്പുഴയിലാണ് നടത്തുന്നത്. ഇതോടെ പരിശോധനാ ഫലം കിട്ടാന് ഒരാഴ്ച വരെ വൈകുന്നുണ്ട്.
എന്തായാലും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില് വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില് നിന്നും വന്നവരുടെ സ്രവം ഇനി ആരോഗ്യവകുപ്പ് വീടുകളിലെത്തി ശേഖരിക്കും. ഇതിനുള്ള പ്രവര്ത്തനങ്ങള് തുടങ്ങി. പരിശോധനാ ഫലം ഒന്നുമുതല് അഞ്ച് ദിവസത്തിനുള്ളില് അറിയാം.
സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തുന്നവരുടെ വിവരങ്ങള് ആശാവര്ക്കര്മാര് ശേഖരിക്കും. പേര്, മേല്വിലാസം, ഫോണ്നമ്പര്, എവിടെ നിന്ന് എത്തി, വീട്ടിലേക്കുള്ള യാത്രാസൗകര്യം തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക.
ഈ വിവരങ്ങള് ഹെല്ത്ത് ഇന്സ്പെക്ടര്മാരെ അറിയിക്കും. ഇവരുടെ നേതൃത്വത്തില് പ്രൈമറി ഹെല്ത്ത് സെന്റററിലെ ഡോക്ടര്, നഴ്സ് എന്നിവരുടെ സംഘം പ്രത്യേക ആംബുലന്സിലെത്തി സുരക്ഷാ മാനദണ്ഡങ്ങള് പാലിച്ച് സ്രവം ശേഖരിക്കും. ആവശ്യമെങ്കില് കൗണ്സലിങ്ങും നല്കും.
ശേഖരിക്കുന്ന അന്നുതന്നെ സ്രവങ്ങള് ലാബിലേക്ക് അയക്കും. പരിശോധനാഫലം ആദ്യം ജില്ലാ മെഡിക്കല് ഓഫീസിലേക്കും തുടര്ന്ന് അതത് പ്രൈമറി ഹെല്ത്ത് സെന്ററിലേക്കും എത്തും.
വീടുകളില് എത്തി സ്രവം ശേഖരിക്കുന്നതിലൂടെ സമ്പര്ക്കം ഒഴിവാക്കാനാകും. ഇവരെ ആശുപത്രിയിലോ പ്രൈമറി ഹെല്ത്ത് സെന്റിലോ എത്തിച്ച് സ്രവം എടുക്കുന്നത് അപകടകരമാണ്. അതിനാലാണ് വീടുകളിലെത്തി സ്രവം ശേഖരിക്കാന് തീരുമാനിച്ചത്.
അതെ സമയം തുടക്കത്തില് ആലപ്പുഴ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്ത്തനം വണ്ടാനം മെഡിക്കല് കോളേജ് ആശുപത്രിയിലെ പരിമിതമായ സൗകര്യത്തില് 20 ജീവനക്കാരുമായി നടന്നുപോയി. എന്നാല്, വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളിലും നിന്നും ആളുകള് കൂടുതലായി എത്തിയതോടെ പരിശോധിക്കേണ്ട സാമ്പിളുകളുടെ എണ്ണം വന്തോതില് കൂടി.
ഇതിനു പുറമെ ധ്രുത പരിശോധനയ്ക്ക് ശേഷമുള്ള സാമ്പിളുകള് കൂടി എത്തുമ്പോള് ലാബിന്റെ പ്രവര്ത്തനം താളംതെറ്റുകയാണ്. സ്രവ പരിശോധന തുടങ്ങി സാധാരണഗതിയിലാണെങ്കില് ഏഴ് മണിക്കൂറിനകം ഫലം ലഭ്യമാകും. ആലപ്പുഴ, പാലക്കാട് ജില്ലകള്ക്ക് പുറമെ വിദഗ്ധ പരിശോധനയ്ക്കായി മറ്റ് ജില്ലകളിലെ സാമ്പിളുകളും ഇവിടേക്ക് അയ്ക്കുന്നുണ്ട്.
അഞ്ഞൂറിലധികം സാമ്പിളുകള് ഒറ്റദിവസം പരിശോധിക്കേണ്ട അവസ്ഥയാണിപ്പോള്. ഇതോടെ ഒരാഴ്ച വരെ ഫലത്തിനായി കാത്തിരിക്കുന്നുണ്ട് മിക്ക ജില്ലകളും. നിരീക്ഷണ കാലാവധി കഴിഞ്ഞുവരുടെ പരിശോധനാ ഫലം പോലും അനന്തമായി വൈകുന്നത്, നിലവില് ഒരുക്കിയിട്ടുള്ള സംവിധാനങ്ങളെ പോലും ബാധിക്കുമെന്ന ആശങ്ക ആരോഗ്യവകുപ്പിനുണ്ട്.
"
https://www.facebook.com/Malayalivartha

























