രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നിന്നും അതിദാരുണവും ദുരൂഹവുമായ ഒരു മരണവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. രബുപുര മേഖലയിൽ മൂന്ന് പിഞ്ചുകുഞ്ഞുങ്ങൾ അടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി നൂഡിൽസ് കഴിച്ച് ഉറങ്ങാൻ കിടന്ന കുടുംബത്തെ ഇന്ന് രാവിലെ വായിൽ നിന്ന് നുരയും പതയും വന്ന നിലയിലാണ് ഒരേ കട്ടിലിൽ കണ്ടെത്തിയത്. കടുത്ത ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും സംഭവത്തിൽ അട്ടിമറിയുണ്ടോ എന്ന കോണിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് സംഘവും ഭക്ഷ്യസുരക്ഷാ വിഭാഗവും സ്ഥലത്തെത്തി ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചു.
https://www.facebook.com/Malayalivartha

























